കൊഴിഞ്ഞാമ്പാറയില്‍ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ ഗൃഹനാഥന്‍ മരിച്ചസംഭവം കൊലപാതകമെന്ന് പോലീസ്... മകന്‍ അറസ്റ്റില്‍

കൊഴിഞ്ഞാമ്പാറയില്‍ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ ഗൃഹനാഥന്‍ മരിച്ചസംഭവം കൊലപാതകമെന്ന് പോലീസ്... സംഭവത്തില്‍ മകനെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റുചെയ്തു.
പഴണിയാര്‍ പാളയം കുള്ളരായംപാളയം പരേതനായ പിച്ചമുത്തുവിന്റെ മകന്‍ ഗജേന്ദ്രനാണ് (52) ഞായറാഴ്ച മരിച്ചത്. ഗജേന്ദ്രന്റെ ഇളയമകന്‍ തമിഴ്‌ശെല്‍വനാണ് (26) അറസ്റ്റിലായത്. തമിഴ്‌ശെല്‍വനെ കോടതി റിമാന്‍ഡിലാക്കി.
ഞായറാഴ്ച വൈകുന്നേരം നാലോടെ പഴണിയാര്‍പാളയത്തെ വാടകവീട്ടില്‍ മദ്യപാനത്തെച്ചൊല്ലി ഗജേന്ദ്രനും തമിഴ്‌ശെല്‍വനും തമ്മില്‍ തര്‍ക്കമുണ്ടായതായി പോലീസ് .തര്‍ക്കത്തിനിടെ നിലത്തുണ്ടായിരുന്ന മുളവടിയെടുത്ത് തമിഴ്‌ശെല്‍വന്‍ ഗജേന്ദ്രന്റെ തലയിലും ശരീരത്തിലും അടിക്കുകയായിരുന്നു.
ഗജേന്ദ്രന്‍ അടിയേറ്റുവീണതോടെ തമിഴ്‌സെല്‍വന്‍ സഹോദരന്‍ വെട്രിശെല്‍വനെ ഫോണില്‍ വിളിച്ച് അച്ഛന്‍ കുഴഞ്ഞുവീണ് കിടക്കുകയാണെന്നറിയിച്ചു. തുടര്‍ന്ന്, വെട്രിശെല്‍വനെത്തിയാണ് ഗജേന്ദ്രനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ ക്ഷതങ്ങളുള്ളതായി കണ്ടെത്തി.
പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിലും തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്നാണ് കൊഴിഞ്ഞാമ്പാറ പോലീസ് തമിഴ്‌ശെല്‍വനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ കുറ്റംസമ്മതിച്ചു.
https://www.facebook.com/Malayalivartha






















