പൊൻകുന്നത്ത് ടയർ മാറുന്നതിനിടയിൽ ജാക്കി തെന്നി യുവാവ് മരിച്ചു; പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്

പൊൻകുന്നത്ത് ടയർ മാറുന്നതിനിടയിൽ ജാക്കി തെന്നി യുവാവ് മരിച്ചു. പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാനായിരുന്ന അപകടത്തിൽ പെട്ടത്. പൊൻകുന്നം ശാന്തിഗ്രാം അഫ്സൽ (24) ആണ് മരിച്ചത്.കൊല്ലം തേനി ദേശീയപാതയിൽ പൊൻകുന്നം ശാന്തിപ്പടിയ്ക്ക് സമീപമാണ് അപകടം നടന്നത്. ടയർ പഞ്ചറായതിനെ തുടർന്ന് റോഡ് സൈഡിൽ നിർത്തി ടയർ മാറുന്നതിനിടെയാണ് അപകടം.
ടയർ മാറിക്കൊണ്ടിരിക്കുമ്പോൾ ജാക്കി തെന്നിമാറി പച്ചക്കറി ലോഡ് ഉൾപെടെ വാഹനം യുവാവിൻ്റെ ശരീരത്തിൽ വീണാണ് അപകടം. പച്ചക്കറി കയറ്റി തിരികെ പൊൻകുന്നം വരുമ്പോഴായിരുന്നു അപകടം.ബുധാഴ്ച് രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്.
https://www.facebook.com/Malayalivartha
























