Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പിണറായി വിജയൻറെ ഇരട്ട ചങ്ക് ഇല്ലായിരുന്നെങ്കിൽ സഖാക്കളുടെ ക്രിമിനൽ സ്വഭാവത്തിന്റ അളവ് കൂടുമെന്നും കരുതുന്നു. പിണറായി വിജയൻ പോലീസിനെയും പാർട്ടിക്കാരെയും കൊണ്ട് പൊറുതിമുട്ടി

02 NOVEMBER 2022 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം


 

കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഇരട്ട ചങ്കനെന്ന് സിപഎം കാര്‍ ആര്‍ത്തുവിളിച്ചപ്പോള്‍ സാധാരണ ജനം കളിയാക്കി. ബ്രണ്ണന്‍ കോളെജിന്റെ പഠന കാലവും , ഊരിപിടിച്ച വാളുകള്‍ക്കിടയിലൂടെയുള്ള യാത്രയും കേരള രാഷ്ട്രീയത്തില്‍ പിണറായി വിജയനെന്ന അതികായനെ വളര്‍ത്തിയെടുക്കുകയായിരുന്നു. എന്നാല്‍ ഇരട്ട ചങ്കനെന്നും വാളുകളെ കടത്തി വെട്ടിയവനെന്നുമൊക്കെ പറഞ്ഞപ്പോള്‍ ചിലരൊക്കെ അത് വളരെ നിസാരമായിട്ടാണ് കണ്ടത്. പിണറായി സര്‍ക്കാരിന്റെ ആറ് വര്‍ഷവും പോലീസിനെ നയിച്ചത് ഇതേ പിണറായി വിജയന്‍ തന്നെയാണ്. കേരള രാ്ര്രഷ്ടീയ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത ക്രമിനല്‍ സംഭവങ്ങളാണ് നിത്യവും സംഭവിക്കുന്നത്. ക്രിമിനല്‍ വല്‍ക്കരണത്തിന്റെ അവസാന പടിയിലാണ് സമൂഹം. കൊല്ലും കൊലയും കൊലവിളിയും തട്ടി കൊണ്ടു പോകലും തുടങ്ങി കേരളം ഇതുവരെ ദര്‍ശിക്കാത്ത സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. അതിനേക്കാളോറെ കേരളത്തെ ഞെട്ടിക്കുന്നത് പോലീസിലെ ക്രമിനലുകളാണ്.

 

 

 

അതു മാത്രമല്ല പോലീസ് വളര്‍ത്തുന്ന ക്രമിനലുകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും സാമൂഹ്യവിരുദ്ധമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യങ്ങളെ താരതമ്യം ചെയ്തു നോക്കുമ്പോള്‍ ഉത്തരഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ ക്രമിനല്‍ സംഭവങ്ങളുടെ വളര്‍ച്ച കേരളത്തില്‍ വര്‍ദ്ധിച്ചതായി കാണാം. ഇപ്പോഴിതാ സെക്രട്ടറിയേറ്റും അക്രമകാരികളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇരട്ടചങ്കുള്ള ഒരാള്‍ക്ക് മാത്രമേ ഇത്രയും പ്രശ്‌നബാധിത സര്‍ക്കാരിനെ നയിക്കാനാവൂ.  ഇപ്പോഴിതാ സെക്രട്ടറിയേറ്റിന്റെ ഇടനിഴികളില്‍ കറങ്ങി നടന്ന ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ സൈക്കോ പാത്തിനെക്കാള്‍ അപകടകാരിയായി മാറിയിരിക്കുന്നു. സര്‍ക്കാര്‍ വാഹനത്തില്‍ കറങ്ങി നടന്ന് മോഷണവും സ്ത്രീപീഡനവും നടത്തുന്ന സംഭവം രാജ്യത്ത് തന്നെ പുതിയതായിരിക്കും. എന്നാല്‍ പിണറായി വിജയന്റെയും അദ്ദേഹത്തിന്റൈ പാര്‍ട്ടിക്കാരുടെയും മാനത്തിന് നഷ്ടം വരാതിരിക്കാനാണ് അവരുടെ ശ്രമം.

 

 

 

 

 

സ്വര്‍ണ്ണം മുതല്‍ മാങ്ങ വരെ മോഷ്ടിക്കുന്ന പോലീസുകാര്‍, പരാതിക്കാരനെ വാരിവലിച്ചിട്ട് ഇടിക്കുന്ന പോലീസ് സ്‌റ്റേഷനുകള്‍, തീവ്രവാദ ഗ്രൂപ്പുകളിലെ ചാരന്മാരായ പോലീസുകാര്‍ അങ്ങനെ തുടങ്ങി ആഭ്യന്തര വകുപ്പിന് കീഴില്‍ നിരന്തരം പ്രശ്‌നക്കാരുടെ നിരയാണുള്ളത്. ഇപ്പോഴിതാ വാട്ടര്‍ അതേറിറ്റിയിലെ  ജീവനക്കാരനാണ് കൊച്ചുവെളുപ്പാന്‍ കാലത്ത് നടക്കാനിറങ്ങിയ വീട്ടമ്മയെ കടന്നു പിടിച്ചത്. അതുമാത്രമല്ല പല രാത്രികളിലും പുരുഷന്‍മാരില്ലാത്ത വീടുകളുടെ പരിസരത്ത് കറങ്ങി നടന്നതും ഇതേ സര്‍ക്കാര്‍ ജീവനക്കാരനാണ്. ജലവിഭവ വകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ ഡ്രൈവര്‍ മലയിന്‍കീഴ് സ്വദേശി സന്തോഷാണ് ഡോക്ടറെ ആക്രമിച്ച സംഭവത്തിന് പിന്നിലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

 

 

 

 

 

സര്‍ക്കാര്‍ വാഹനമാണ് അക്രമത്തിന് ശേഷം ഓടിച്ചു പോയതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ അത് ഏത് ഡിപ്പാര്‍ട്ട് മെന്റിന്റെ വാഹനമെന്ന് കണ്ടെത്താനുള്ള താമസമാണുണ്ടായത്.  സംഭവം നടന്നു എന്നു പറയുന്ന സ്ഥലങ്ങളിലൊക്കെ സാന്നിധ്യമായി മാറിയ ഫോണ്‍ നമ്പരിനെ പിന്‍തുടര്‍ന്നാണ്  വാട്ടര്‍ അതോറിറ്റി വകുപ്പിലേയ്ക്ക് പോലീസ് എത്തിയത്. പോലീസ് നിരീക്ഷണത്തിലായിരുന്നിട്ടും ഇയ്യാള്‍ വീണ്ടും കുറവന്‍കോണത്തും പരിസരത്തും സര്‍ക്കാര്‍ വാഹനത്തില്‍ എത്തി പലവീടുകളിലും കയറിയിറങ്ങി. ഇപ്പോഴിതാ സെക്രട്ടറിയേറ്റിന്റെ ഉള്ളില്‍ വരെ പോലീസ് ക്രമിനല്‍ കേസിലെ പ്രതികളെ തിരഞ്ഞെത്തിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ കസേരയ്ക്കടുത്തിരുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തതും നിസാര കുറ്റത്തിനല്ല.

 

 

 

 

ശിവശങ്കരന്റെ പേരില്‍ കള്ളക്കടത്ത് ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അന്ന മുഖ്യമന്ത്രി ശിവശങ്കറെ തള്ളിയെങ്കിലും പിന്നീട് അദ്ദേഹത്തിന് സെക്രട്ടറിയേറ്റിലേയ്ക്ക് ഈ സര്‍ക്കാര്‍ തന്നെ വഴിയൊരുക്കി കൊടുത്തു. സര്‍ക്കാരിന്റെ നയങ്ങളെല്ലാം ഇത്തരം ക്രമിനല്‍ സംഘങ്ങളെ വളര്‍ത്തുന്നതിനാണ് സഹായിക്കുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം നിസാരമായി കാണേണ്ടതില്ല. കേരളത്തില്‍ നടക്കുന്ന ക്രമിനല്‍ സംഭവങ്ങളെ ഉത്തരേന്‍ഡ്യന്‍ സംഭവങ്ങളുമായി താരതമ്യം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. ഉത്തരേന്‍ഡ്യന്‍ മാധ്യമങ്ങള്‍ക്കെല്ലാം കേരളത്തിലെ ക്രമിനല്‍ കേസുകളാണ് ഇപ്പോള്‍ പ്രധാന വര്‍ത്തകളായി മാറുന്നത്. ആഭ്യന്തര വകുപ്പില്‍ ശുദ്ധീകലശം ആവശ്യമാണെന്ന് സിപിഎം മും ഇടതുപക്ഷവും ആഗ്രഹിക്കുന്നു. എന്നാല്‍ ആഭ്യന്തരം പിണറായിയില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചാല്‍ ജനങ്ങളുടെ മനസില്‍ ഉണ്ടാക്കിയെടുത്ത പിണറായി ഇരട്ടചങ്കന്‍ തുടങ്ങിയ ഘടകങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്ന് പാര്‍ട്ടിയും കണക്ക് കൂട്ടുന്നു.

 

 

 

 

ഇടതുപക്ഷത്തിന്റെ ചില സൈബറിടങ്ങളില്‍ ആഭ്യന്തര വകുപ്പ് പിണറായി വിജയന്‍ ഒഴിയണമെന്ന് ചില മുറുമുറുപ്പുകള്‍ ഉയര്‍ന്നെങ്കിലും നേതാക്കളുടെ ഇടപെടല്‍ കാരണം പോസ്റ്റുകള്‍ പലതും അപ്രത്യക്ഷമായി. ഇപ്പോഴിതാ പൊതുമേഖല ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി കൊണ്ട് യുവജനങ്ങളെയും സര്‍ക്കാര്‍ തെരുവിലിറക്കിയിരിക്കുന്നു. വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ വല്ക്കരണം നടത്താനുള്ള കരാറുകളില്‍ ഒപ്പു വെച്ചതോടോ വിദ്യാര്‍ത്ഥി സമൂഹത്തെയും സര്‍ക്കാര്‍ വഞ്ചിച്ചു. എന്തൊക്കെയായാലും പിണറായിയെ പോലൊരാള്‍ക്ക് ഇരട്ട ചങ്ക് കൊണ്ടേ ഇതൊക്കെ നേരിടാനാകൂ.

 

 

 

 

 

സ്വപ്‌നയും സ്വര്‍ണ്ണക്കടത്തും മകളും ലൈംഗീക ആരോപണവുമെല്ലാം കൂടി കുഴഞ്ഞ് സര്‍ക്കാരേത് ക്രമിനലേത് എന്ന് അറിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തി നില്ക്കുന്നത്. നീറി പുകഞ്ഞ് നാറി നാണംകെട്ട് വലയുന്ന സര്‍ക്കാരാണെങ്കിലും ഇടതുപക്ഷത്തന്റെ അവാസന വാക്ക് പിണറായി ആണെന്നതില്‍ മാറ്റം വരുത്താന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (10 minutes ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (10 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (10 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (10 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (10 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (11 hours ago)

Malayali Vartha Recommends