ബൈക്കില്‍ ടോറസ് ലോറിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം....

ബൈക്കില്‍ ടോറസ് ലോറിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. കുറുമശ്ശേരി തെക്കെ പറമ്പില്‍ വീട്ടില്‍ കെ പി ഷാജി (59) യാണ് മരിച്ചത്. ഇന്ന് രാവിലെ 7 .50 ഓടെ അങ്കമാലി കാലടി പെരുമ്പാവൂര്‍ എം സി റോഡില്‍ കാലടി പഞ്ചായത്ത് ബസ്സ് സ്റ്റാന്‍ഡിന് മുന്‍മ്പിലായിരുന്നു അപകടം നടന്നത്. .
ബൈക്ക് യാത്രികന്റെ പിറകില്‍ ടോറസ് ഇടിക്കുകയായിരുന്നു. ടോറസ് ഷാജിയുടെ ദേഹത്തുകൂടെ കയറിയിറങ്ങി സംഭവസ്ഥലത്തു വച്ചു തന്നെ തത്ക്ഷണം മരിച്ചു..
അതേസമയം ചിങ്ങവനത്തു ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സിപിഐ കോട്ടയം ജില്ലാ കമ്മറ്റി ഓഫിസ് സെക്രട്ടറി പി.കെ.ജോണ്‍ കാര്യാലിന്റെ മകന്‍ ക്ലിന്റ് ജോണ്‍സന്‍ (37) ആണ് മരിച്ചത്. ശനിയാഴ്ച താഴത്തങ്ങാടി വള്ളംകളി കണ്ടതിനു ശേഷം, ചങ്ങനാശേരിയിലുള്ള ഭാര്യാ വീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.
ഗുരുതരമായി പരുക്കേറ്റ ക്ലിന്റിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടു കൂടിയാണ് മരണം. സംസ്‌കാരം ഇന്ന് ഒളശ്ശ സെന്റ് മാര്‍ക്‌സ് സിഎസ്‌ഐ പള്ളിയില്‍.
"
https://www.facebook.com/Malayalivartha

























