Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

എല്ലാ കള്ളത്തരവും ഒറ്റയ്ക്ക്..! ഗ്രീഷ്മയുടെ കാമുകൻ മരിച്ചതിന് പിന്നാലെ കഷായത്തെക്കുറിച്ചുള്ള സംശയം വാർത്തയായതോടെ അമ്മാവൻ വീട്ടിലെ കീടനാശിനി പരിശോധിച്ചു, ഒരു കുപ്പിയിലെ അളവിൽ കുറവ് കണ്ടെത്തിയതോടെ നിർമലിന് സംശയം ബലപ്പെട്ടു, പിന്നാലെ ഗ്രീഷ്മയുടെ വീട്ടിൽ നാടകീയ രംഗങ്ങൾ...

02 NOVEMBER 2022 11:24 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ ‌‌‌കഷായത്തിൽ കലർത്തി നൽകിയ കീടനാശിനിയുടെ കുപ്പി തെളിവെടുപ്പിനിടെ പോലീസിന് ലഭിച്ചിരുന്നു. കേസിലെ വളരെ നിർണായകമായ ഈ തെളിവ് ഗ്രീഷ്മയുടെ അമ്മവമാണ് തെളിവെടുപ്പിനിടെ അന്വേഷണ സംഘത്തിന് കാട്ടിക്കൊടുത്തത്. ഗ്രീഷ്മയുടെ അമ്മ, അമ്മാവൻ എന്നിവർക്ക് ഈ കൊലപാതകത്തിൽ വ്യക്തമായ പങ്കുണ്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ.

എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ ഇതിനെതിരാണ്. ഷാരോണിന്‍റെ മരണത്തിന് പിന്നാലെ വീട്ടിൽ നിന്ന് അമ്മയും അമ്മാവനും ചേർന്ന് ഗ്രീഷ്മയെ ചോദ്യം ചെയ്തിരുന്നെന്ന റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചയാകുന്നത്. വീട്ടിലുണ്ടായിരുന്ന കീടനാശിനിക്കുപ്പിയിൽ കുറവ് കണ്ടെത്തിയതോടെയായിരുന്നു ഈ ചോദ്യം ചെയ്യൽ.

ഗ്രീഷ്മയുടെ അമ്മയുടെ സഹോദരനായ നിർമ്മൽ വാങ്ങിയ കീടനാശിനിയാണ് യുവതി ഷാരോണിന് കലർത്തി നൽകിയത്. കർഷകനായ നിർമൽ കളിയിക്കാവിളയിൽ നിന്നാണ് കീടനാശിനി വാങ്ങിയത്. ഇത് മറ്റാരും കാണാതെ താൻ കുപ്പിയിൽ ശേഖരിച്ച് കഷായത്തിൽ കലർത്തി ഷാരോണിന് നൽകി എന്നാണ് ഗ്രീഷ്മ പറയുന്നത്. ‌‌‌‌

ഗ്രീഷ്മയുടെ കാമുകനായ യുവാവ് അവശനിലയിൽ ആശുപത്രിയിലാണെന്ന് അറിഞ്ഞതോടെ ബന്ധുക്കൾക്ക് ഇക്കാര്യത്തിൽ സംശയം ഉണർന്നിരുന്നു. ഇതോടെ ഇവർ വീട്ടിൽ പരിശോധന നടത്തുകയും ചെയ്തു. ഷാരോണുമായി തനിക്ക് ഇപ്പോൾ ബന്ധമില്ലെന്നാണ് ഗ്രീഷ്മ വീട്ടിൽ പറഞ്ഞിരുന്നത്. ആരോഗ്യനില മോശമായി യുവാവ് മരിച്ചതിന് പിന്നാലെ കഷായത്തെക്കുറിച്ചുള്ള സംശയം വാർത്തയായതോടെ ഗ്രീഷ്മയുടെ അമ്മാവൻ വീട്ടിലെ കീടനാശിനി പരിശോധിക്കുകയായിരുന്നു.

ഒരു കുപ്പിയിലെ അളവിൽ കുറവ് കണ്ടെത്തിയതോടെ നിർമലിന് സംശയം ബലപ്പെട്ടു. ഇതോടെ ഗ്രീഷ്മയുടെ അമ്മയെ വിവരം അറിയിച്ചു. അമ്മാവനും അമ്മയും ചേർന്ന് ഗ്രീഷ്മയോട് കീടനാശിനിയെക്കുറിച്ച് ചോദിച്ചതോടെ യുവതി ഇവർക്ക് മുന്നിൽ കുറ്റസമ്മതം നടത്തുകയായിരുന്നെന്നാണ് പോലീസിനോട് പറഞ്ഞത്. പിന്നീട് അമ്മയുടെ നിർദേശ പ്രകാരം അമ്മാവനാണ് കുപ്പി സ്ഥലത്ത് നിന്ന് മാറ്റുന്നത്.

പോലീസ് ചോദ്യം ചെയ്യാനെത്തുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് ഉൾപ്പെടെ ഇവർ ചർച്ച ചെയ്ത് ധാരണയിലെത്തിയിരുന്നു. ഇക്കാര്യം ഗ്രീഷ്മയുടെ അച്ഛനോട് പറഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ട്. അതേസമയം വിഷം കലർത്തുന്നതിന് ഉൾപ്പെടെ മകളെ അമ്മ സഹായിച്ചെന്ന റിപ്പോർട്ടുകളും ചർച്ചയാകുന്നുണ്ട്.

ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് ലഭിച്ച കീടനാശിനിയുടെ ലേബൽ ക്യാപിക്യൂവിന്റേതല്ലെന്ന് പോലീസ് കണ്ടെത്തി. മറ്റൊരു കീടനാശിനിയുടെ ലേബലാണ് കണ്ടെത്തിയത്. കഷായത്തിൽ മറ്റ് കീടനാശിനികൾ ഉപയോഗിച്ചോയെന്ന് പരിശോധിക്കുമെന്നു പോലീസ് അറിയിച്ചു. വിശദമായ പരിശോധനയിൽ മാത്രമാകും ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകുക. വീട്ടിൽ തെളിവെടുപ്പ് പൂർത്തിയായ ശേഷ മറ്റു രണ്ടിടങ്ങളിലേക്കും പോലീസ് സംഘം പ്രതികളുമായി പോയിരുന്നു.

കളനാശിനി കുപ്പിയുടെ ലേബല്‍ കണ്ടെത്തിയതോടെ വീടിന് പുറകിലുള്ള ഷെഡ്ഡിലും തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെയായിരുന്നു കളനാശിനി കുപ്പി നേരത്തെ സൂക്ഷിച്ചിരുന്നത്. ഇവിടെനിന്ന് മറ്റുചില കുപ്പികളും കണ്ടെടുത്തു. ഈ കുപ്പികളില്‍ പച്ചനിറത്തിലുള്ള ദ്രാവകത്തിന്‍റെ അവശിഷ്ടങ്ങളുണ്ടായിരുന്നു. ഇത് പോലീസ് സംഘം പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് റിപ്പോർട്ട്.

വീട്ടുവളപ്പിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ സംഘം ഗ്രീഷ്മയുടെ വീട് സീല്‍ ചെയ്തു. പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരുന്നുണ്ടെന്നറിഞ്ഞ് നിരവധിയാളുകളാണ് ഗ്രീഷ്മയുടെ വീടിന്‍റെ പരിസരത്ത് തടിച്ചുകൂടിയത്. ജനങ്ങളെ നിയന്ത്രിക്കാന്‍ തമിഴ്‌നാട് പോലീസും സ്ഥലത്തെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (11 minutes ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (10 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (10 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (10 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (10 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (11 hours ago)

Malayali Vartha Recommends