ഗവർണർ രാജി വച്ച് പോകാൻ നിർദേശിച്ച സംഭവം; കേരള സർവകലാശാലയിലെ 15 സെനറ്റംഗങ്ങൾ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഗവർണർ രാജി വച്ച് പോകാൻ പറഞ്ഞ വിഷയത്തിൽ ഹൈക്കോടതിയിലേക്ക് പോയിരിക്കുകയാണ് വിസിമാർ.കേരള സർവകലാശാലയിലെ 15 സെനറ്റംഗങ്ങൾ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുവാനിരിക്കുകയാണ്. ഇന്നലെ ഹർജി പരിഗണിക്കവെ കടുത്ത രൂക്ഷമായി ഹരജിക്കാരെ കോടതി വിമർശിച്ചിരുന്നു. ഇന്ന് അത്തരത്തിൽ പരാമർശങ്ങൾ ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത് .
വി.സി നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ വിജ്ഞാപനം മാറ്റണമെന്ന ശാഠ്യമെന്തിനെന്ന് കോടതി ചോദിച്ചിരുന്നു. സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് ഒരാളെ നിർദേശിച്ചാൽ അവസാനിപ്പിക്കാവുന്ന പ്രശ്നമാണിതെന്നും കോടതി പറഞ്ഞിട്ടിരുന്നു. നവംബർ നാലിന് ചേരുന്ന സെനറ്റ് യോഗത്തിൽ സെർച്ച് കമ്മിറ്റി അംഗത്തെ നിർദേശിക്കാൻ തീരുമാനമുണ്ടോ എന്ന് ഇന്ന് അറിയിക്കാനാണ് കോടതി നിർദേശം നൽകിയത്.
https://www.facebook.com/Malayalivartha
























