Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഷാരോണിനൊപ്പം മധുവിധു സൈനികനൊപ്പം യാത്രകൾ ; എല്ലാം അന്നേ നാട്ടുകാർ അറിഞ്ഞിരുന്നു; തെളിവ് എല്ലാം പൊലീസിന് കൈമാറാത്ത ഷാരോണിന്റെ ഫോണിൽ

02 NOVEMBER 2022 11:49 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ഗ്രീഷ്മയുടെ ലീലാവിലാസങ്ങൾ പുറത്തു വരുമ്പോൾ ഇനി ഞെട്ടാൻ വയ്യേ എന്ന അവസ്ഥയിലാണ് കേൾക്കുന്നവർ. ഷാരോണുമായി താലികെട്ടി എന്ന് മാത്രമല്ല മൂന്ന് ദിവസം മധുവിധു ആഘോഷവും നടത്തിയിരുന്നു ഗ്രീഷ്മ . താലി കെട്ടു കഴിഞ്ഞു മൂന്ന് ദിവസം വീട്ടിൽ ഗ്രീഷ്മ ഇല്ലായിരുന്നു. കാരണം പറഞ്ഞിരുന്നത് കോളേജിലെ ടൂർ എന്നായിരുന്നു. ഈ സമയം ഷാരോണും തന്റെ വീട്ടിലെത്തിയിരുന്നില്ല.കോളേജിലെ കൂട്ടുകാർക്കൊപ്പം പോകുന്നുവെന്നാണ് ഷാരോണും പറഞ്ഞത്. ഫെബ്രുവരിയിലായിരുന്നു നാഗർകോവിലിലെ സൈനികനുമായി ഗ്രീഷ്മയുടെ വിവാഹം ഉറപ്പിച്ചത്. അതിന് ശേഷമാണ് താലികെട്ടും മധുവിധു ആഘോഷവും നടന്നത് . ഇതിനെ പറ്റി ഗ്രീഷ്മയുടെ കൂട്ടുകാരികൾക്കു സംശമുണ്ടായിരുന്നു.

എന്നാൽ ഫെബ്രുവരിയിലെ വിവാഹ നിശ്ചയത്തിന് ശേഷം ഗ്രീഷ്മ സൈനികനുമായും യാത്രകൾ ചെയ്തിരുന്നു. സൈനികൻ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നയാൽ ആയതിനാൽ ആ വിവാഹം ഗുണം ചെയ്യുമെന്ന് ഗ്രീഷ്മ കരുതി. അതുകൊണ്ടു തന്നെ ഷാരോണുമായി അകലാൻ ശ്രമിച്ചു. എന്നാൽ അത് നടന്നുമില്ല. ഷാരോണിന്റെ എതിർപ്പായിരുന്നു കാരണം. ഇതിനിടയിൽ ഷാരോണിന്റെ കൈയ്യിലുള്ള തന്റെ ചിത്രങ്ങളും വിഡിയോകളും വിനയാകുമെന്നും ഗ്രീഷ്മ ഭയപ്പെട്ടു. എങ്ങനേയും വീഡിയോകൾ കൈക്കലാക്കി ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മയുടെ താലികെട്ട് നാടകവും മധുവിധു ആഘോഷവും. ഇത് ഷാരോണിന് തന്നോടുള്ള വിശ്വാസം ദൃഢമാക്കും എന്ന് ഗ്രീഷ്മ വിശ്വസിച്ചു.

നാഗർകോവിലിലെ സൈനികൻ അവധിക്ക് വരുമ്പോൾ ഗ്രീഷ്മയുമായി ഉള്ള യാത്രകളെക്കുറിച്ചു സുഹൃത്തായിരുന്ന സി ആർ പി എഫുകാരനോട് പറഞ്ഞിരുന്നു. സി ആർ പി എഫുകാരനും അയാളുടെ പ്രതിശ്രുത വധുവും ഗ്രീഷ്മയുടെ ബന്ധുക്കളായിരുന്നു. സി ആർ പി എഫുകാരൻ തന്റെ ഭാവി വധുവിനോടും ഇവരുടെ കറക്കത്തിന്റെ കാര്യം പറഞ്ഞിരുന്നു. സൈനികനുമായുള്ള ഗ്രീഷ്മയുടെ യാത്രകൾ കന്യാകുമാരിയിലേക്കും മറ്റുമായിരുന്നു. ഷാരോണുമായും സൈനികനുമായുമുള്ള യാത്രകൾ ആനി നാട്ടുകാരറിഞ്ഞിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ഷാരോണുമായുള്ള യാത്രയുടെയും മറ്റും ഫോട്ടോയും മറ്റു വിവരങ്ങളും ഷാരോണിന്റെ മൊബൈലിലുണ്ട് എന്നാണ് അറിയുന്നത് . എന്നാൽ ഈ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇനിയും കിട്ടിയിട്ടില്ല. ഫോണിലെ വിവരങ്ങൾ നശിപ്പിക്കരുതെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കങ്ങൾ അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. ഗ്രീഷ്മയെ എത്തിച്ച് വീടിനുള്ളിൽ ഉൾപ്പെടെ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഗ്രീഷ്മയെ സഹായിച്ച അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഇത് കാണാൻ നാട്ടുകാർ സാക്ഷ്യം തടിച്ചു കൂടിയിരുന്നു.

ഷാരോണിന് നൽകിയ കളനാശിനിയുടെ കുപ്പിയും, രാസവസ്തുക്കൾ അടങ്ങിയ കുപ്പികളും തെളിവെടുപ്പിനിടയിൽ ലഭിച്ചു. അമ്മയും അമ്മാവനും ചേർന്നാണ്. വീടിന് സമീപത്തെ കുളത്തിൽ അമ്മാവനാണ് കീടനാശിനിയുടെ കുപ്പി കളഞ്ഞത്. ഇതിന് പുറമേ കീടനാശിനി കുപ്പി ഉപേക്ഷിക്കാൻ കൊണ്ടുപോയ സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഗ്രീഷ്മയുടെ വീട് പൊലീസ് സീൽ ചെയ്തിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് നിർമൽകുമാർ കൃഷി ആവശ്യത്തിനു വാങ്ങി വീട്ടിൽ സുക്ഷിച്ചിരുന്നതാണ് കാപിക്യു എന്ന പേരുള്ള കളനാശിനി. വീട്ടു വളപ്പിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന കഷായം നിറയ്ക്കാൻ നാല് കുപ്പികളും പ്രതികൾ കാട്ടി കൊടുത്തു.

രണ്ടു കുപ്പികളിൽ ചെറിയ അളവിൽ നീല, പച്ച നിറത്തിലുള്ള ദ്രാവകങ്ങളുടെ ശേഷിപ്പുകൾ ഉണ്ടായിരുന്നു. ഇത് എന്താണെന്ന് പരിശോധനകളിൽ മാത്രമേ വ്യക്തമാകൂ. വീടിനു പുറത്ത് മാത്രം ആണ് ഇന്നലെ പരിശോധനകൾ നടന്നത്. കീടനാശിനി വിൽക്കുന്ന കടയിലും ആയുർവേദ റിസോർട്ടിലും കീടനാശിനി വാങ്ങിയെന്നു കരുതുന്ന കളിയിക്കാവിളയിലെ സ്ഥാപനത്തിലും പരിശോധനയ്ക്കു പ്രതികളെ കൊണ്ടു പോയി. ഈ കീടനാശിനി ഇപ്പോൾ വിൽപന നടത്തുന്നില്ലെന്നും നേരത്തെ ഉണ്ടായിരുന്നതായും സ്ഥാപന ഉടമ മൊഴി നൽകി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (8 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (9 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (9 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (9 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (9 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (9 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (9 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (9 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (9 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (9 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (9 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (10 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (10 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (10 hours ago)

INDIA കരുതലോടെ ഇന്ത്യ  (10 hours ago)

Malayali Vartha Recommends