Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ആന്ധ്രാ പ്രദേശിൽ ജയ അരി ഉത്പാദനം നിർത്തിയിട്ട കാൽനൂറ്റാണ്ട് കേരളം ജയാ അരി തിന്ന് ഏമ്പക്കം വിടുന്നു

02 NOVEMBER 2022 12:09 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ലോകത്തെ മിക്ക ക്രിമിനല്‍ സംഭവങ്ങള്‍ക്ക് പിന്നിലും കേരളത്തിന്റെ മലയാളിയുടെ സാന്നിധ്യം ഉറപ്പാണ്. എവിടെ എന്ത് നടന്നാലും മലയാളി അതില്‍ പ്രധാന കക്ഷിയായിരുക്കും. ലോകത്തിന്റെ നാനാഭാഗത്ത് നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഒരു മലയാളിയെങ്കിലും ഉണ്ടാകാതിരുന്നിട്ടില്ല. തട്ടിപ്പും വെട്ടിപ്പും മുതല്‍ തീവ്രവാദം വരെ വളര്‍ന്ന മലയാളിയെ വര്‍ഷങ്ങളായി മറ്റൊരു കൂട്ടര്‍ അതിസൂപ്പറായി പറ്റിച്ചു കൊണ്ടിരിക്കുന്നു. അതു കേരളീയന്റെ അന്നത്തിലൂടെ എന്നറിയുമ്പോഴാണ് നമ്മള്‍ അതിന്റെ തീവ്രത അറിയുന്നത്. മലയാളിയുടെ ഭകണ ശീലങ്ങളൊക്കെ നിശ്ചയിക്കുന്നത് അന്യസംസ്ഥാനക്കാരാണ്. തികച്ചും ഉപഭോക്തൃ സംസ്ഥാനം ആയതിനാല്‍ മറ്റ് സംസ്ഥാനക്കാര്‍ എത്തിക്കുന്നതെന്തും തിന്നാന്‍ വിധിക്കപ്പെട്ടവരായി മലയാളി മാറിയിരിക്കുന്നു. കേരളത്തിലെ ഭക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് അരി ആഹാരമണ്. മൂന്നു നേരവും അരി ആഹാരം കഴിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അരിയും ചോറും അരി കലര്‍ന്ന ഭക്ഷണങ്ങളും മലയാളിയ്ക്ക് എന്നും പ്രിയവുമാണ്. അരികളില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുത്ത് കഴിച്ചിരുന്നത് ജയ അരിയാണ്. ജയ അരി ചോറും കഴിച്ച് സന്തോഷിച്ചാണ് മലയാളി കിടന്നുറങ്ങിയിരുന്നത്. കുത്തിരി ചോറിനേക്കാള്‍ സ്വാധീനം ചെലുത്താന്‍ ജയ അരി ചോറിനായിട്ടുണ്ട്. കടകളിലെത്തിയാല്‍ ജയ അരിയില്ലെങ്കില്‍ അരി വാങ്ങാത പോകുന്നവരാണ് അധികവും. ജയ അരി ചോറില്ലെങ്കില്‍ വിരുന്നെത്തുന്ന വീടുകളില്‍ നിന്ന് പോലും ആഹാരം കഴിക്കാത്തവരുണ്ട്. ജയ അരി മലയാളിയുടെ ഇഷ്ട അരിവിഭവമായതിനാല്‍ ജയ അരിയ്ക്ക് നല്ല ഡിമാന്‍ഡുമായി. ഡിമാന്‍ഡിനനുസരിച്ച് അതിന്റെ വിലയും കൂടി കൊണ്ടിരുന്നു.
കേരളത്തില്‍ അരി വില ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനിലിന്റെ ആഭ്യര്‍ത്ഥന പ്രകാരം ആന്ധ്രാപ്രദേശ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി കെ.പി.നാഗേശ്വര റാവു കേരളത്തിലെത്തിയത് കഴിഞ്ഞ ദിവസമാണ്. അരിയും ഭക്ഷ്യധാന്യങ്ങളും എത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തി. അരി ഉള്‍പ്പടെ ഒന്‍പതിനം സാധനങ്ങള്‍ ആന്ധ്രയില്‍ നിന്നും കേരളത്തിലെത്തിക്കാന്‍ ധാരണയായിട്ടുണ്ട്.  കേരളത്തിലേയ്ക്ക് സാധനങ്ങള്‍ എത്തിക്കുന്നതിന് ലാഭം ലക്ഷ്യമാക്കുന്നില്ലെന്ന് മന്ത്രി നാഗേശ്വര്‍ റാവു മാധ്യമങ്ങളോട് പറഞ്ഞു.  ജയ അരി ആന്ധ്രാപ്രദേശില്‍ ഉല്പാദനം നിറുത്തിയിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞെന്നാണ് ആന്ധ്രാപ്രദേശ് മന്ത്രി പറഞ്ഞത്. ജയ അരി ആന്ധ്രയില്‍ ഉല്പാദിപ്പിച്ചിരുന്നു. എന്നാല്‍ കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടം വന്നതു കൊണ്ട് ജയ അരി ഉല്പാദനം നിറുത്തുകയായിരുന്നു. ഉല്പാദനം നിറുത്തിയിട്ട് ഇരുപത്തഞഞ്ച് വര്‍ഷത്തിലേറെ കഴിഞ്ഞെങ്കിലും ഇപ്പോഴും കേരള മാര്‍ക്കറ്റില്‍ ആന്ധ്രയില്‍ നിന്നുള്ള ജയ അരി വിറ്റഴിച്ചു കൊണ്ടിരിക്കുന്നു. അരി ഉല്പാദനം പോലും ഇല്ലാത്ത സംസ്ഥാനത്ത് നിന്ന് എങ്ങനെയാണ് ആ അരി ഇവിടെ വിതരണം ചെയ്യുന്നതെന്ന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിലും വിശേഷം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ റേഷന്‍ കടകള്‍ വഴി വിശേഷാവസരങ്ങളില്‍ ആന്ധ്രയില്‍ നിന്നുള്ള ജയ അരി വിതരണം ചെയ്തിരുന്നു. കോര്‍പ്പറേഷന്‍ അറിഞ്ഞു കൊണ്ട് ഇത്തരം തട്ടിപ്പിന് നിന്നു കൊടുത്തതായാണ് വിവരം. കോര്‍പ്പറേഷന്റെ ജീവനക്കാര്‍ പ്രധാനപ്പെട്ട മില്ലുടമകളെ നേരില്‍ കണ്ടാണ് അരി ഇറക്കുന്നതിന് ഓര്‍ഡര്‍ നല്കുന്നത്. ചില സാഹചര്യങ്ങളില്‍ കോര്‍പ്പറേഷന്റെ പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏജന്‍സികള്‍ വഴിയും അരിയും മറ്റ് സാധനങ്ങളും ഇറക്കാറുണ്ട്. ഉല്പാദനം നിറുത്തിയിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞ അരി ഇപ്പോഴും അതേ പേരില്‍ വിറ്റഴിക്കപ്പെടുന്നുവെന്നത് അതിശത്തോടെയാണ് വീക്ഷിക്കുന്നത്. എന്നു മാത്രവുമല്ല മലയാളി ഒര്‍ജിനലല്ലാത്ത ജയ അരിയ്ക്ക് അടിമയുമാണ്. കുറഞ്ഞ വിലയ്ക്കുള്ള അരി ആന്ധ്രയില്‍ നിന്നു തന്നെ വാങ്ങി ജയ അരിയെന്ന ലേബലില്‍ കേരളത്തിലെത്തിച്ച് വില്‍ക്കുകയാണ്. സാധാരണ അരിയേക്കാള്‍ വിലയും കൂടുതലായി ഈടാക്കുന്നുണ്ട്. ആന്ധ്രയിലെ മന്ത്രി ജയ അരി ഉല്പാദനം നിറുത്തിയിട്ട കാല്‍ നൂറ്റാണ് കഴിഞ്ഞെന്ന വിവരം സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനിലിന്റെ സാന്നിധ്യത്തിലാണെന്നതും ശ്രദ്ധേയം. സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ വഴി ജയ അരി വിതരണം ചെയ്യുമെന്ന് മന്ത്രി പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ജയ അരി തട്ടിപ്പിന് പിന്നില്‍ വമ്പന്‍ ലോബികളുണ്ടെന്നാണ് കണക്ക് കൂട്ടുന്നത്. കേരളത്തിനു വേണ്ടി ജയ അരി ഉല്പാദനം പുനരാരംഭിക്കാന്‍ ആന്ധ്രപ്രദേശ് കൃഷി വകുപ്പിന് നിര്‍ദ്ദേശം നല്കുമെന്നും നാഗേശ്വര റാവു പറഞ്ഞിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (8 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (9 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (9 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (9 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (9 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (9 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (9 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (9 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (9 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (9 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (9 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (10 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (10 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (10 hours ago)

INDIA കരുതലോടെ ഇന്ത്യ  (10 hours ago)

Malayali Vartha Recommends