വിശപ്പ് സഹിക്കാനായില്ല..., അടുക്കളയില്‍ കയറിയ പൂച്ചയുടെ തല ജനല്‍ കമ്പികള്‍ക്കിടയില്‍ കുടുങ്ങി, ഒടുവില്‍ തലയൂരാന്‍ ഫയര്‍ഫോഴ്‌സ് എത്തി

വിശന്നാല്‍ പിന്നെ മൃഗങ്ങളെന്നോ മനുഷ്യരെന്നോ ഇല്ല. പിന്നെ അത് എവിടെ ഇരിക്കുന്നോ അവിടേക്കുള്ള പാച്ചിലാണ്. ഈ ഓട്ടത്തിനിടയിൽ ഇപ്പോൾ പണി കിട്ടിയത് ഒരു പൂച്ചയ്ക്കാണ്. വിശന്നപ്പോള്‍ അടുക്കളയില്‍ കയറിയ പൂച്ചയുടെ തല ജനല്‍ കമ്പികള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു.
കാസര്‍ഗോഡ് വിഷ്ണുമംഗലത്തെ സീതാലക്ഷ്മിയുടെ വീട്ടിലെ അടുക്കളയിലെ ജനലിലാണ് പൂച്ച കുടുങ്ങിയത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് പൂച്ച കുടുങ്ങിയത് അറിഞ്ഞത്. വീട്ടുകാര്‍ പല തവണ പൂച്ചയുടെ തല കമ്പികൾക്കിടിൽ നിന്ന് ഊരാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഒടുവില്‍ തലയൂരാന്‍ ഫയര്‍ഫോഴ്‌സ് എത്തേണ്ടിവന്നു. ഒടുവില്‍ സ്വയം ശ്രമം ഉപേക്ഷിച്ച് വീട്ടുകാര്‍ കാഞ്ഞങ്ങാട്ടെ അഗ്നിരക്ഷാ സേനയെ വിളിച്ചുവരുത്തുകയായിരുന്നു. അഗ്നിശമന സേനാ ഉദ്യോഗസ്ഥരെത്തി ഹൈഡ്രോളിക് സ്‌പെഡ്രര്‍ മെഷീന്‍ ഉപയോഗിച്ചാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്.
https://www.facebook.com/Malayalivartha























