സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയ നടപടി മരവിപ്പിച്ചു; മന്ത്രിസഭാ തീരുമാനം സ്വാഗതം ചെയ്ത് എഐവൈഎഫ്, മരവിപ്പിച്ചാൽ പോരെന്നും നടപടി പൂർണമായി പിൻവലിക്കണമെന്നും യൂത്ത് കോൺഗ്രസ്

സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയ നടപടി മരവിപ്പിച്ച മന്ത്രിസഭാ തീരുമാനം സ്വാഗതം ചെയ്ത് എഐവൈഎഫ് രംഗത്ത് എത്തിയിരിക്കുകയാണ്. എന്നാൽ മരവിപ്പിച്ചാൽ പോരെന്നും നടപടി പൂർണമായി പിൻവലിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുകയുണ്ടായി.
അതോടൊപ്പം തന്നെ പെൻഷൻ പ്രായത്തിൽ ഒളിച്ചു കടത്തലിനായിരുന്നു സംസ്ഥാന സർക്കാരിന്റെ ശ്രമമെന്ന് പാലക്കാട് എംഎൽഎ കൂടിയായ ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. സർക്കാർ ഉത്തരവ് മരവിപ്പിച്ചാൽ പോര, പൂർണമായി പിൻവലിക്കണം. ഭൂരിപക്ഷമുള്ളത് കൊണ്ട് എന്തും ചെയ്യാമെന്ന തോന്നൽ പാടില്ല. യുവജനങ്ങളുടെ രോഷമാണ് ഫലം കണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ സർക്കാരിനെതിരെ സമരരംഗത്ത് ഇറങ്ങിയ യുവാക്കളെ അഭിവാദ്യം ചെയ്യുന്നു. സംസ്ഥാന സർക്കാരിന്റേത് ബുദ്ധിശൂന്യമായ തീരുമാനമായിരുന്നുവെന്നും യുവജന രോഷം അത് ബോധിപ്പിച്ചെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ആലോചനയില്ലാതെ എടുക്കുന്ന തീരുമാനങ്ങൾ ആണ് ഈ സർക്കാരിന്റെ മുഖമുദ്ര എന്നും ഷാഫി പരിഹസിക്കുകയുണ്ടായി.
അതേസമയം പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെ എഐവൈഎഫ് സ്വാഗതം ചെയ്യുന്നുവെന്ന് വാർത്താക്കുറിപ്പിലൂടെ നേതാക്കൾ വ്യക്തമാക്കുകയുണ്ടായി. ഇടതുപക്ഷ നയത്തിന്‍റെ വിജയമാണിതെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha

























