ഷാരോണും സുഹൃത്തും ഗ്രീഷ്മയുടെ വീടിന് മുന്നിൽ: നിർണായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്:- ദൃശ്യങ്ങൾ കോടതിയിൽ നൽകാൻ തീരുമാനിച്ച് അന്വേഷണ സംഘം

ഷാരോൺ ഗ്രീഷ്മയുടെ വീട്ടിൽ എത്തിയ നിർണായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഈ ദൃശ്യങ്ങൾ കോടതിയിൽ നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഷാരോണും സുഹൃത്തും ഗ്രീഷ്മയുടെ വീടിന് തൊട്ട് മുന്നിൽ ബൈക്കിൽ ഇരിക്കുന്ന ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
സ്വകാര്യ ദൃശ്യങ്ങൾ ഷാരോൺ സൈനികന് കൈമാറുമെന്ന് ഭയന്നാണ് കൊലപാതകം നടത്തിയതെന്ന് ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. അതേ സമയം ചോദ്യം ചെയ്യൽ നേരിടാൻ ഗ്രീഷ്മയും ബന്ധുക്കളും മുന്നൊരുക്കം നടത്തിയതായാണ് സൂചനകൾ. ക്രൈംബ്രാഞ്ച് ഒാഫീസിൽ നടന്ന ചോദ്യം ചെയ്യൽ ആദ്യഘട്ടം കടന്നപ്പോൾ തന്നെ അമ്മ സിന്ധുവിനും അമ്മാവനും സംഭവത്തിൽ പങ്കുണ്ടെന്ന് അന്വേഷണ സംഘം ഉറപ്പിച്ചിരുന്നു.
കഷായത്തെ ചുറ്റിപ്പറ്റി ഉയർന്ന ചോദ്യങ്ങളിൽ ഗ്രീഷ്മയ്ക്കു പലപ്പോഴും മൊഴികൾ മാറ്റേണ്ടി വന്നു. ഷാരോൺ ആശുപത്രിയിൽ കഴിയുമ്പോൾ കഷായത്തിന്റെ വിവരം അന്വേഷിച്ച ബന്ധു സജിനോടു ഗ്രീഷ്മ പറഞ്ഞ കള്ളം ആണ് കേസിൽ നിർണായകമായത്.
https://www.facebook.com/Malayalivartha























