Widgets Magazine
10
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണ്: ‘എന്നെ പ്രണയിക്കുന്നവരുണ്ട്, ഞാനും പ്രണയിക്കുന്നുണ്ട്: അഴിമതിക്കാരനെന്ന് ആരും പറയില്ല, എന്റെ ശത്രുക്കൾ വീട്ടിൽ തന്നെ!": രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി മന്ത്രി ഗണേഷ് കുമാർ...


ഇപ്പോഴേ ഇമോഷണൽ ആകല്ലേ മന്ത്രീ!"; ഗണേഷ് കുമാറിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പാലക്കാട് രാഹുൽ തരംഗം; പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം, സ്വതന്ത്ര സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളി എംഎൽഎ...


ആറ്റുകാൽ പൊങ്കാലയ്ക്കിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം: സുരക്ഷാവീഴ്ചയെന്ന് കുടുംബം, നടപടി ഉറപ്പുനൽകി മേയർ...


ഗണേഷിന് 'അന്തസ്സ്' തിരിച്ചടിയാകുന്നു; കുടുംബവീട്ടിലെ നാടകീയ രംഗങ്ങൾക്കിടയിൽ മന്ത്രിയെ ഉന്നമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ...

ദിവ്യ എസ് അയ്യര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വെടികെട്ട് നേരം വെളുക്കാത്തവര്‍ക്ക്, അവര്‍ അമ്മയാണ്...ഭാര്യയാണ് സഹോദരിയാണ് മകളാണ് ...ഒരുപാട് ഉത്തരവാദിത്വങ്ങള്‍ അവരില്‍ നിക്ഷിപ്തമാണ്, കലക്ടര്‍ പദവിയിലിരിക്കുമ്പോഴും അവര്‍ കളക്ടര്‍ മാത്രമായിരിക്കണമെന്ന് പറയുന്നതിന്റെ യുക്തിയെ ചോദ്യം ചെയ്ത് ബെന്യാമിന്‍

03 NOVEMBER 2022 06:10 PM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ഡിജെ സനയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവും ബോഡി ഷെയ്മിംഗും

വയോധിക ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് കുറിപ്പ്

ഒന്‍പത് വയസുകാരി വിനോദിനിക്ക് ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം: വിനോദിനിക്ക് 21 വയസ്സാകുന്നതു വരെ മുഴുവന്‍ ചികിത്സാ ചെലവും വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന് ഹൈക്കോടതി

എങ്ങനെ നല്ലൊരു കാര്യത്തെ ചീത്തയാക്കാന്‍ കഴിയുന്നു എന്നതിന്റെ ഉദാഹരണമാണിത്; മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

പത്തനംതിട്ട ജില്ലകളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ കടുത്ത ഭാഷയിലാണ് സോഷ്യല്‍ മീഡിയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ട കളക്ടര്‍ ആയി നിയമിതയായതു മുതല്‍ വാര്‍ത്തകളിലും നിറഞ്ഞിരുന്നു. ഒരു പാരിപാടിയില്‍ ദിവ്യയുടെ ഡാന്‍സും വൈറലായിരുന്നു.കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എസ്.ശബരീനാഥന്റെ ഭാര്യയാണ് ദിവ്യ എസ് അയ്യര്‍ എന്നറിഞ്ഞു കൊണ്ടുതന്നെയാണ് സര്‍ക്കാര്‍ അവരെ പത്തനംതിട്ട ജില്ല കളക്ടറായി നിയമിച്ചത്.

മഹാപ്രളവും ദുരന്തവുമൊക്കെ വന്നപ്പോഴും അവര്‍ പത്തനംതിട്ടയില്‍ ജനകീയ കളക്ടറായി പ്രവര്‍ത്തിച്ചു. ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ചും അവരോടൊപ്പം സമയം ചിലവഴിച്ചും സാധാരണക്കാര്‍ക്കും അവര്‍ പ്രിയപ്പെട്ട കളക്ടറായി. എന്നാല്‍ അവര്‍ കളക്ടര്‍ മാത്രമായിരിക്കണമെന്ന സോഷ്യല്‍ മീഡിയ വാദത്തിനെതിരെ എഴുത്തുകാരനായ ബെന്ന്യാമിന്‍ രംഗത്തെത്തിയിരിക്കുകയാണ്. അവര്‍ അമ്മയാണ്.

ഭാര്യയാണ് സഹോദരിയാണ് മകളാണ് അങ്ങനെ ഒരുപാട് ഉത്തരവാദിത്വങ്ങള്‍ അവരില്‍ നിക്ഷിപ്തമാണ്. അതു കൊണ്ട് കലക്ടര്‍ പദവിയിലിരിക്കുമ്പോഴും അവര്‍ കളക്ടര്‍ മാത്രമായിരിക്കണമെന്ന് പറയുന്നതിന്റെ യുക്തിയേയാണ് ബെന്യാമിന്‍ ചോദ്യം ചെയ്യുന്നത്. നേരം വെളുക്കാത്തവര്‍ ഇപ്പോഴും നമുക്കിടയില്‍ ജീവിക്കുന്നുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ദിവ്യ എസ് അയ്യര്‍ കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയായതു കൊണ്ടാണ് അവര്‍ക്കിടയിലേയ്ക്ക് സോഷ്യല്‍ മീഡിയ അവസരവാദികള്‍ കടന്നു കയറുന്നതെന്ന് പറയാം.

ഴിഞ്ഞയാഴ്ച നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ ദിവ്യ എസ് അയ്യര്‍ തന്റെ മകനേയും കൂടെ കൊണ്ടുവന്നതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. സര്‍ക്കാര്‍ ചടങ്ങിലായിരുന്നില്ല കുഞ്ഞിനെ കൊണ്ടു വന്നത്. സ്വകാര്യ ചടങ്ങിന് സ്വന്തം കുഞ്ഞിനെ കൊണ്ടുവന്നത് വളരെ മോശമായി പോയെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍ .ഇത്തരക്കാര്‍ക്ക് ചുട്ടമറുപടിയാണ് ബെന്യാമിന്‍ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പങ്ക് വെച്ചിരിക്കുന്നത. അദ്ദേഹത്തിന്റെ വൈറലായ കുറിപ്പ് ഇപ്രകാരമാണ്.

ഒരിക്കല്‍ കൊല്ലത്ത് ഒരു ചടങ്ങിന് പോയപ്പോള്‍ അവിടെ മുഖ്യാതിഥിയായി ഉണ്ടായിരുന്നത് അനുഗൃഹീത നടന്‍ നെടുമുടി വേണുവായിരുന്നു. അദ്ദേഹം തന്റെ പ്രസംഗത്തിനിടയില്‍ പറഞ്ഞ ഒരു പ്രധാന കാര്യം, ദീര്‍ഘദൂരം യാത്ര ചെയ്ത് ഇത്തരം ചടങ്ങുകള്‍ക്ക് എത്തുമ്പോള്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് കുടുംബത്തോടൊപ്പം ചിലവഴിക്കാമായിരുന്ന നിമിഷങ്ങളാണ്. എങ്കിലും നിങ്ങളുടെ സ്‌നേഹവും നിര്‍ബന്ധവും കണക്കിലെടുത്ത് ഞാനിവിടെ എത്തി എന്നായിരുന്നു. പൊതു ഇടത്തില്‍ നില്‍ക്കുന്ന ഓരോരുത്തരും നേരിടുന്ന ഒരു പ്രശ്‌നം തന്നെ ആണിത്.

അവരുടെ സ്വകാര്യ നിമിഷങ്ങള്‍ പലതും നഷ്ടപ്പെടുത്തിയാണ് അവര്‍ പല പരിപാടികളിലും പങ്കെടുക്കുന്നത്.ഇവിടെ ഇപ്പോള്‍ ഇത് പറയാന്‍ കാരണം പത്തനംതിട്ട ജില്ലാ കളക്ടര്‍ പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങില്‍ മകനെ പങ്കെടുപ്പിച്ചതിനെ വിമര്‍ശിച്ചു കൊണ്ട് ചിലര്‍ എഴുതിയത് കണ്ടതുകൊണ്ടാണ്. അവര്‍ ജില്ലാ കലക്ടര്‍ ആയിരിക്കെ തന്നെ ഭാര്യ, അമ്മ, സുഹൃത്ത്, എന്നിങ്ങനെ പലവിധ റോളുകള്‍ വഹിക്കുന്ന ഒരു വ്യക്തി കൂടിയാണ്. അവര്‍ക്കും അവര്‍ക്കും സ്വകാര്യ നിമിഷങ്ങള്‍ ആവശ്യമുണ്ട്.

തന്റെ കുഞ്ഞിനൊപ്പം ഇത്തിരി സമയം ചിലവഴിക്കാന്‍ അവര്‍ക്കും അവകാശമുണ്ട്. ആ സമയം നഷ്ടപ്പെടുത്തി ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ കുഞ്ഞിനെ കൂടെ കൊണ്ടുപോയി എന്നതില്‍ എന്താണിത്ര ആക്ഷേപിക്കാന്‍ ഉള്ളത്? അമ്മയുടെയും കുഞ്ഞിന്റെയും അവകാശങ്ങളെക്കുറിച്ച് നമുക്ക് എന്തുകൊണ്ട് ചിന്തിക്കാന്‍ ആവുന്നില്ല. പൊതുവേദികളിലും പാര്‍ലമെന്റിലും നിയമ നിര്‍മ്മാണ സഭകളിലും കുഞ്ഞുങ്ങളുമായി എത്തുന്ന അനേകം രാജ്യങ്ങളിലെ അമ്മമാര്‍ക്ക് നല്‍കുന്ന ബഹുമാനം

ഇവിടെയും നല്‍കാനുള്ള ബോധം എന്നാണ് നമ്മള്‍ ആര്‍ജിക്കുക? എല്ലാത്തിലും കുറ്റം മാത്രം കാണുന്ന നമുക്ക് എന്നാണ് നേരം വെളുക്കുക?
തന്റെ കുഞ്ഞിനൊപ്പം ഇത്തിരി നേരം ചിലവഴിക്കാന്‍ എല്ലാ അമ്മമാര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അതിന് എന്താണ് ഇത്രയധികം അധിക്ഷേപിക്കാനുള്ളത് .പൊതുവേദികളിലും പാര്‍ലെമെന്റിലുമൊക്കെ കുഞ്ഞുങ്ങളുമായെത്തുന്ന എത്രയോ അമ്മമാരുടെ ചിത്രങ്ങള്‍ ലോകത്ത് എവിടെ നിന്നെല്ലാം മീഡിയകളില്‍ നിറയുന്നുണ്ട്. എന്നാല്‍ മലയാളി ഇപ്പോഴും പൊട്ടക്കുളത്തിലെ തവളയായി അഭിനയിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹപാഠിയുടെ മര്‍ദനത്തില്‍ ഒന്‍പതാം ക്ലാസുകാരന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മുടി മുറിച്ചത് ശരിയായില്ലെന്ന യുവതിയുടെ പരാതിയില്‍ ലക്ഷങ്ങള്‍ പിഴയിട്ട് സുപ്രീംകോടതി  (1 hour ago)

ഡിജെ സനയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവും ബോഡി ഷെയ്മിംഗും  (2 hours ago)

ആഗോള സുരക്ഷയ്ക്ക് ഭീഷണിയായ ഇറാന്റെ ആയുധശേഷി ഇല്ലാതാക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി  (2 hours ago)

ഗള്‍ഫിലെ സി.ബി.എസ്.ഇ പരീക്ഷകള്‍ വീണ്ടും മാറ്റി  (2 hours ago)

ഐസിസി ലോകകപ്പ് ടീമില്‍ സഞ്ജു സാംസണ്‍ ഓപ്പണര്‍, 12 അംഗ ടീമില്‍ ഇന്ത്യന്‍ ടീമില്‍നിന്ന് നാലു പേര്‍  (2 hours ago)

വയോധിക ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് കുറിപ്പ്  (2 hours ago)

ഒന്‍പത് വയസുകാരി വിനോദിനിക്ക് ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം  (2 hours ago)

എങ്ങനെ നല്ലൊരു കാര്യത്തെ ചീത്തയാക്കാന്‍ കഴിയുന്നു എന്നതിന്റെ ഉദാഹരണമാണിത്; മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി  (4 hours ago)

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ വീണ്ടും കളര്‍ഫുള്‍ ആകും  (4 hours ago)

അറബിക്കൂട്ടങ്ങളുടെ വെള്ളംകുടി കുടി മുട്ടിക്കും..! ഡീസലൈനേഷൻ പ്ലാന്റിൽ പൊട്ടിത്തെറി..? കൂട്ടത്തോടെ ഇറങ്ങും ഇറാന്‍ തീച്ചൂളയിൽ  (4 hours ago)

കെടെറ്റ് പരീക്ഷയ്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി; മാര്‍ച്ച് 16 വരെ അപേക്ഷ സമര്‍പ്പിക്കാം  (4 hours ago)

'ഖമേനി ചത്ത് പണ്ടാരമടങ്ങി എന്നിട്ടും നീയൊക്കെ മോങ്ങൽ നിർത്തിയില്ലേ..! ഇന്ത്യക്കാരെ പച്ചയ്ക്ക് തെറിവിളിച്ച് US പട്ടാളക്കാരി  (4 hours ago)

ഗണേഷ് കുമാറിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ; ഗണേഷ് കുമാറിനെ എപ്പോഴാണ് അറസ്റ്റ് ചെയ്യുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (5 hours ago)

Malayali Vartha Recommends