വിസി നിയമനത്തില്‍ അപാകത ഉണ്ടായാല്‍ ചാന്‍സലര്‍ക്ക് നടപടി എടുക്കാനാകില്ലേയെന്ന് കോടതി... രണ്ടു വി.സിമാര്‍ നോട്ടിസിന് മറുപടി നല്‍കിയെന്ന് ഗവര്‍ണര്‍

ഗവര്‍ണറുടെ നോട്ടിസിനെതിരെ വി.സിമാര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവേ വീണ്ടും ചോദ്യങ്ങളുമായി ഹൈക്കോടതി. വിസി നിയമനത്തില്‍ അപാകത ഉണ്ടായാല്‍ ചാന്‍സലര്‍ക്ക് നടപടി എടുക്കാനാകില്ലേയെന്ന് കോടതി ചോദിച്ചു. ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടസിന് മറുപടി നല്‍കാന്‍ വിസിമാര്‍ക്ക് സമയം നീട്ടി നല്‍കി. അതേസമയം, രണ്ടു വി.സിമാര്‍ നോട്ടിസിന് മറുപടി നല്‍കിയെന്ന് ഗവര്‍ണര്‍ അറിയിച്ചു.
ഗവര്‍ണറുെട കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കാന്‍ വൈസ്ചാന്‍സലര്‍മാര്‍ക്ക് അനുവദിച്ച സമയപരിധി ഇന്നും നാളെയുമായി അവസാനിക്കും. ഇതുവരെ രണ്ടു വി.സിമാര്‍ ഒഴികെ ആരും രാജ്ഭവന് മറുപടി നല്‍കിയിട്ടില്ല. നേരിട്ട് കണ്ട് വിശദീകരണം നല്‍കാന്‍ ഏഴാം തീയതിവരെയാണ് ഗവര്‍ണര്‍ സമയം നല്‍കിയിട്ടുള്ളത്. ഹര്‍ജികളില്‍ ചാന്‍സലര്‍ അടക്കമുള്ള എതിര്‍ കക്ഷികളോട് കോടതി കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു.
നേരത്തെ സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാല വി.സിമാരോടാണ് ഗവര്‍ണര്‍ രാജിയാവശ്യപ്പെട്ടത്. കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്.
നിയമനം ചട്ടപ്രകരാമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വി.സി നിയമനം രണ്ടു ദിവസം മുമ്പ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. വി.സി നിയമനത്തിന് ഒരു പേര് മാത്രമാണ് സെര്‍ച്ച് കമ്മിറ്റിക്ക് മുന്നില്‍ വെച്ചതെന്നും ഇത് യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്.
ഈ വിധി ആയുധമാക്കിയാണ് ഗവര്‍ണര്‍ ഇപ്പോള്‍ ഒമ്പത് സവര്‍വകലാശാല വി.സിമാരോടും രാജിയാവശ്യപ്പെട്ടിരിക്കുന്നത്.അതേസമയം വി.സിമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
നിയമനാധികാരി ഗവര്‍ണറാണെന്നിരിക്കെ വി.സി നിയമനത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം അദ്ദേഹത്തിനാണെന്നും പദവിയില്‍ നിന്ന് ഒഴിയേണ്ടത് വിസിമാരാണോയെന്നത് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ചില കാര്യങ്ങള്‍ നടത്താന്‍ അസ്വാഭാവിക തിടുക്കവും അത്യുത്സാഹവും കാണിക്കുകയാണ്.
അതിലൂടെ നീതിയും നിയമവും നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാനപരമായ തത്വങ്ങളെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മറക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വി.സിമാര്‍ രാജിവെച്ചില്ലെങ്കില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി പുറത്താക്കുമെന്ന് രാജ്ഭവന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha























