Widgets Magazine
10
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണ്: ‘എന്നെ പ്രണയിക്കുന്നവരുണ്ട്, ഞാനും പ്രണയിക്കുന്നുണ്ട്: അഴിമതിക്കാരനെന്ന് ആരും പറയില്ല, എന്റെ ശത്രുക്കൾ വീട്ടിൽ തന്നെ!": രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി മന്ത്രി ഗണേഷ് കുമാർ...


ഇപ്പോഴേ ഇമോഷണൽ ആകല്ലേ മന്ത്രീ!"; ഗണേഷ് കുമാറിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പാലക്കാട് രാഹുൽ തരംഗം; പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം, സ്വതന്ത്ര സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളി എംഎൽഎ...


ആറ്റുകാൽ പൊങ്കാലയ്ക്കിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം: സുരക്ഷാവീഴ്ചയെന്ന് കുടുംബം, നടപടി ഉറപ്പുനൽകി മേയർ...


ഗണേഷിന് 'അന്തസ്സ്' തിരിച്ചടിയാകുന്നു; കുടുംബവീട്ടിലെ നാടകീയ രംഗങ്ങൾക്കിടയിൽ മന്ത്രിയെ ഉന്നമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ...

സ്വപ്ന സുരേഷ് ക്ലിഫ് ഹൗസിൽ! പിണറായിയെ പൊക്കി ​ഗവർണർ... ഹിൽ സ്റ്റേഷനിൽ വിളിപ്പിച്ചതാര്? സ്വർണക്കടത്ത് കേസിൽ ഇടപെടാൻ ഗവര്‍ണര്‍

03 NOVEMBER 2022 09:00 PM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ഡിജെ സനയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവും ബോഡി ഷെയ്മിംഗും

വയോധിക ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് കുറിപ്പ്

ഒന്‍പത് വയസുകാരി വിനോദിനിക്ക് ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം: വിനോദിനിക്ക് 21 വയസ്സാകുന്നതു വരെ മുഴുവന്‍ ചികിത്സാ ചെലവും വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന് ഹൈക്കോടതി

എങ്ങനെ നല്ലൊരു കാര്യത്തെ ചീത്തയാക്കാന്‍ കഴിയുന്നു എന്നതിന്റെ ഉദാഹരണമാണിത്; മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരേ സ്വര്‍ണക്കടത്തും സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളും ആയുധമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെങ്കില്‍ ഇടപെടുമെന്ന്‌ ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി.

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ സംബന്ധിച്ച് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് സ്വര്‍ണക്കടത്ത് കേസിനെക്കുറിച്ചും ഗവര്‍ണര്‍ സംസാരിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിനെപ്പറ്റിയും ഗവര്‍ണര്‍ വ്യക്തമാക്കി. ആ വനിതയ്ക്ക് ജോലി ലഭിച്ചത് എങ്ങനെയെന്നും അവരെ ആരാണ് ഹില്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നും ഗവര്‍ണര്‍ ആരാഞ്ഞു.

വിവാദ വനിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നിട്ടില്ലേ. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജിവെച്ചത് ഏത് കാരണത്താലാണെന്നും ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഇതുസംബന്ധിച്ച് ഒരു പുസ്തകം വരെ ഇറങ്ങിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള എല്ലാ അധികാരങ്ങളും അവകാശങ്ങളും തനിക്കുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് സര്‍വകലാശാലകളില്‍ സ്വന്തക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും താന്‍ ഇടപെടും. ഇത്തരത്തിലുള്ള എല്ലാ നിയമവിരുദ്ധ നടപടികളിലും മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെടുന്നത് എങ്ങനെയാണെന്നും ഗവര്‍ണര്‍ ചോദിച്ചു. ധനമന്ത്രി കെഎന്‍ ബാലഗോപാലില്‍ പ്രീതി നഷ്ടമായെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചത് ഭരണഘടനയുടെ അടിസ്ഥാനത്തിലാണെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. ഗവര്‍ണര്‍ക്കെതിരേയുള്ള പരാമര്‍ശത്തിലൂടെ ദേശീയ ഐക്യത്തെ വെല്ലുവിളിക്കാനാണ് മന്ത്രി ശ്രമിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം, ​സ്വർണ്ണക്കടത്ത് കേസ് ബം​ഗളൂരിവിലേക്ക് മാറ്റാൻ എല്ലാം തയ്യാറെടുത്തിരിക്കുകയാണ് ഇഡി. സർക്കാർ ആകട്ടെ ഇതിനെ ശക്തിയുക്തം എതിർക്കുകയാണ്. വിചാരണ സംസ്ഥാനത്തു നിന്നു മാറ്റാൻ, സ്വപ്നയുടെ രഹസ്യമൊഴി കേരളത്തിൽ കലാപാന്തരീക്ഷം സൃഷ്ടിച്ചെന്ന സർക്കാർവാദം മാത്രം മതിയെന്നു ചൂണ്ടിക്കാട്ടിയ ഇഡി, സാഹചര്യം കണക്കിലെടുത്ത് കേസ് മാറ്റണമെന്ന ആവശ്യം അംഗീകരിച്ച സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജുഡീഷ്യറിയുടെ പവിത്രത ചൂണ്ടിക്കാട്ടി കേസ് മാറ്റുന്നതിനെ എതിർക്കുന്നവർ, മജിസ്ട്രേട്ടിനു മുന്നിൽ സ്വപ്ന നൽകിയ രഹസ്യ മൊഴിയുടെ ആധികാരികത ചോദ്യം ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും ഇഡി പറഞ്ഞു. വിചാരണ ബെംഗളൂരുവിലേക്കു മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹർജിയിൽ കേരള സർക്കാർ നൽകിയ സത്യവാങ്മൂലത്തിനു മറുപടി നൽകുകയായിരുന്നു ഇഡി.

പൊലീസ് അടക്കമുള്ള സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് അന്വേഷണം തടസ്സപ്പെടുത്താൻ ഒന്നിലധികം ശ്രമങ്ങൾ നടന്നതായി ഇ‍‍ഡി ആവർത്തിച്ചു. അന്വേഷണം വഴിതെറ്റിക്കാൻ പൊലീസിന്റെ സഹായത്തോടെ വ്യാജ തെളിവുകൾ സൃഷ്ടിച്ചു. പ്രതികൾക്കെതിരെയും സാക്ഷികൾക്കെതിരെയും കേരള പൊലീസ് ചുമത്തിയ വിവിധ കേസുകൾ അവരെ സമ്മർദത്തിലാക്കാനാണ്. ഇഡിക്കെതിരെയുള്ള ക്രൈം ബ്രാഞ്ച് എഫ്ഐആർ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചെന്നതിന്റെ തെളിവാണ്.

ഇതിനിടയിലാണ് ഗവർണർ സർക്കാർ പോരിൽ നിലപാടുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും രം​ഗത്ത് വന്നിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള രണ്ടു മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ ശൂന്യതയില്‍ നിന്നുണ്ടാക്കിയ വാര്‍ത്തയാണ് ഗവര്‍ണര്‍ വിഷയവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി അധ്യക്ഷനെതിരെ വന്നത് എന്നും. അത്തരമൊരു അഭിപ്രായപ്രകടനം അധ്യക്ഷന്‍ നടത്തിയിട്ടില്ലെന്ന് എ.ഐ.സി.സിയും വ്യക്തമാക്കിയിട്ടുണ്ട്.

ഗവര്‍ണര്‍മാര്‍ ഭരണഘടനാ വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചാല്‍ പിന്തുണയ്ക്കില്ലെന്നതാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട്. ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പമാണ് സംസ്ഥാന നേതൃത്വവും. കേരളത്തിലും ഗവര്‍ണറെ ഏറ്റവുമധികം വിമര്‍ശിച്ചത് കോണ്‍ഗ്രസും പ്രതിപക്ഷവുമാണ്. മന്ത്രിയെ പന്‍വലിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞപ്പോഴും അതിന് അതിനുള്ള അധികാരമില്ലെന്ന് പറഞ്ഞതും പ്രതിപക്ഷമാണ്.

പക്ഷെ സര്‍വകലാശാലകളില്‍ ഗവര്‍ണറും സര്‍ക്കാരും ഒന്നിച്ചായിരുന്നു. സുപ്രീം കോടതിയില്‍ ഇരുവരും തോറ്റു. പ്രതിപക്ഷ നിലപാടാണ് അവിടെ വിജയിച്ചത്. വൈസ് ചാന്‍സിലര്‍മാരുടെ നിയമനം നിയമ വിരുദ്ധമായതിനാല്‍ അവര്‍ രാജിവയ്ക്കണം. സര്‍വകലാശാലകളില്‍ ഗുരുതരമായ ഭരണ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ ഗവര്‍ണറും ഒന്നിച്ചായതിനാല്‍ രാജ് ഭവനിലേക്ക് സി.പി.എം പ്രകടനം നടത്തുന്നതില്‍ അര്‍ത്ഥമില്ല. ആ പ്രകടനം സുപ്രീംകോടതി വിധിക്ക് എതിരാണെന്നും സതീശന്‍ വിമര്‍ശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹപാഠിയുടെ മര്‍ദനത്തില്‍ ഒന്‍പതാം ക്ലാസുകാരന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മുടി മുറിച്ചത് ശരിയായില്ലെന്ന യുവതിയുടെ പരാതിയില്‍ ലക്ഷങ്ങള്‍ പിഴയിട്ട് സുപ്രീംകോടതി  (1 hour ago)

ഡിജെ സനയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവും ബോഡി ഷെയ്മിംഗും  (2 hours ago)

ആഗോള സുരക്ഷയ്ക്ക് ഭീഷണിയായ ഇറാന്റെ ആയുധശേഷി ഇല്ലാതാക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി  (2 hours ago)

ഗള്‍ഫിലെ സി.ബി.എസ്.ഇ പരീക്ഷകള്‍ വീണ്ടും മാറ്റി  (2 hours ago)

ഐസിസി ലോകകപ്പ് ടീമില്‍ സഞ്ജു സാംസണ്‍ ഓപ്പണര്‍, 12 അംഗ ടീമില്‍ ഇന്ത്യന്‍ ടീമില്‍നിന്ന് നാലു പേര്‍  (2 hours ago)

വയോധിക ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് കുറിപ്പ്  (2 hours ago)

ഒന്‍പത് വയസുകാരി വിനോദിനിക്ക് ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം  (2 hours ago)

എങ്ങനെ നല്ലൊരു കാര്യത്തെ ചീത്തയാക്കാന്‍ കഴിയുന്നു എന്നതിന്റെ ഉദാഹരണമാണിത്; മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി  (4 hours ago)

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ വീണ്ടും കളര്‍ഫുള്‍ ആകും  (4 hours ago)

അറബിക്കൂട്ടങ്ങളുടെ വെള്ളംകുടി കുടി മുട്ടിക്കും..! ഡീസലൈനേഷൻ പ്ലാന്റിൽ പൊട്ടിത്തെറി..? കൂട്ടത്തോടെ ഇറങ്ങും ഇറാന്‍ തീച്ചൂളയിൽ  (4 hours ago)

കെടെറ്റ് പരീക്ഷയ്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി; മാര്‍ച്ച് 16 വരെ അപേക്ഷ സമര്‍പ്പിക്കാം  (4 hours ago)

'ഖമേനി ചത്ത് പണ്ടാരമടങ്ങി എന്നിട്ടും നീയൊക്കെ മോങ്ങൽ നിർത്തിയില്ലേ..! ഇന്ത്യക്കാരെ പച്ചയ്ക്ക് തെറിവിളിച്ച് US പട്ടാളക്കാരി  (4 hours ago)

ഗണേഷ് കുമാറിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ; ഗണേഷ് കുമാറിനെ എപ്പോഴാണ് അറസ്റ്റ് ചെയ്യുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (5 hours ago)

Malayali Vartha Recommends