പാർട്ടിയെ സൈഡാക്കി പിണറായി റോൾ ഇറക്കി... ഗോവിന്ദനെ തോട്ടിലെറിഞ്ഞ ബാലഗോപാലിനെ തെറിപ്പിക്കും! സിപിഎമ്മിൽ തമ്മിലടിയുടെ കാലം

കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയ സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഏകാതിപത്യ സ്വഭാവമാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. വ്യക്തി ആരാധന പാടില്ലെന്ന് ശക്തമായ നിലപാട് പാർട്ടി സെക്രട്ടറി സ്ഥാനം വഹിച്ച വ്യക്തി, പിജെ ആർമിയെ വേരോടെ വെട്ടി വീഴ്ത്തിയ നേതാവ് അങ്ങനെ വിശഷണങ്ങൾ നിരവധി കല്പിച്ച് നൽകിയ പിണറായി ഇപ്പോൾ സമാന സാഹചര്യത്തിലേക്ക് കടക്കുന്നു.
കാരണഭൂതനായി എല്ലാറ്റിനും മുകളിൽ വളർന്ന് നിൽക്കുന്ന പിണറായിയെ ചോദ്യം ചെയ്യാൻ ആർക്കും തന്നെ, എന്തിന് പാർട്ടിക്ക് പോലും ധൈര്യമില്ലാതായിരിക്കുന്നു. ഏറ്റവും ഒടുവിൽ നടന്ന സംഭവ വികാസങ്ങൾ വിരൽ ചൂണ്ടുന്നതും ഇതിലേക്ക് തന്നെയാണ്. പിണറായി വിജയന്റെ ഇങ്കിതങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന പാവയായി പാർട്ടിയും പാർട്ടി സെക്രട്ടറിയും മാറിയിരിക്കുന്നു. പോളിറ്റ് ബ്യൂറോയ്ക്ക് ഇപ്പോൾ നാവനക്കാൻ പോലും ധൈര്യമില്ലാതായിരിക്കുന്നു.
അത് വെളിവാകുന്ന സംഭവമാണ് കഴിഞ്ഞ ദിവസത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയ നടപടി. ഈ സംഭവം പാർട്ടിയിൽ ചർച്ച ചെയ്യാത്തതിൽ നേതൃത്വത്തിന് കടുത്ത അതൃപ്തി പുകയുകയാണ്. പെൻഷൻ പ്രായം വർധിപ്പിക്കുന്ന കാര്യം പാർട്ടിയിൽ ചർച്ച ചെയ്യേണ്ടതാണെങ്കിലും ചർച്ച ചെയ്തിട്ടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിലപാട്.
അതുകൊണ്ടാണ് ഉത്തരവ് മരവിപ്പിച്ചത്. സർക്കാർ തന്നെ തീരുമാനം തിരുത്തിയതിനാൽ അന്വേഷണത്തിന്റെ കാര്യമില്ല എന്ന് പറഞ്ഞ് കൈയ്യൊഴിയുകയാണ്. മന്ത്രിസഭയിൽ മുഖ്യമന്ത്രി തന്നെ പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം ഒഴിവാക്കാനുള്ള നടപടിയെടുത്തു. തീരുമാനമെടുത്തതിൽ വീഴ്ച വന്നിട്ടുണ്ടോയെന്നത് പരിശോധിക്കേണ്ട കാര്യമാണെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
പാർട്ടിക്കുള്ളിൽ പോലും തീരുമാനമെടുക്കാതെ ചെയ്ത ഈ പ്രവർത്തിയെ ചോദ്യം ചെയ്തും അങ്ങേയറ്റം വിമർശിച്ചും പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും രംഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് വി.ഡി.സതീശൻ. മുഖ്യമന്ത്രിയോ മന്ത്രിമാരോ മന്ത്രിസഭയോ പാര്‍ട്ടിയോ അറിയാതെ എങ്ങനെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ഉത്തരവിറങ്ങിയത്. അങ്ങനെ നിരവധി ചോദ്യങ്ങളാണ് അദ്ദേഹം ഉയർത്തിയിരിക്കുന്നത്.
ആരും അറിയാതെയാണെങ്കില്‍ ഉത്തരവില്‍ ഒപ്പുവച്ച മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം. അതിനുള്ള ധൈര്യമുണ്ടോ? ഇപ്പോള്‍ ആരും അറിഞ്ഞില്ല, മന്ത്രിസഭ ചര്‍ച്ച ചെയ്തില്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്. ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കണം. തൊഴിലാളി വിരുദ്ധമായ ധാരാളം കാര്യങ്ങള്‍ ഈ ഉത്തരവിലുണ്ട്.
യുഡിഎഫും കോണ്‍ഗ്രസും യോഗം ചേര്‍ന്നെടുത്ത തീരുമാനത്തെ തുടര്‍ന്നാണ് ഗൗരവതരമായ വിഷയങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. യോഗം വിളിച്ച് ചേര്‍ക്കാന്‍ പോലും മുഖ്യമന്ത്രി തയാറായില്ല. കഴിഞ്ഞ ദശാബ്ദക്കാലത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വിലക്കയറ്റമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
ഗുരുതരമായ പിഴവാണ് ശരിക്കും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് എന്ന് അണികൾ പോലും വിശ്വസിക്കുന്നു. പെൻഷൻ പ്രായം വർധിപ്പിക്കുന്നതു സംബന്ധിച്ച ചർച്ചകൾ പാർട്ടില്‍ നടന്നിട്ടില്ലെന്നാണ് നേതാക്കളുടെ നിലപാട്. തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐയും രംഗത്തു വന്നിരുന്നു. സിഐടിയുവും വിയോജിച്ചു. വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം പറഞ്ഞു.
ഉത്തരവു സംബന്ധിച്ച് എൽഡിഎഫിലും കൂടിയാലോചന നടന്നില്ല. നയപരമായ തീരുമാനങ്ങൾ എൽഡിഎഫിൽ ചർച്ച ചെയ്താണ് സാധാരണ തീരുമാനിക്കുന്നത്. വിഷയം മന്ത്രിസഭ പരിഗണിച്ചപ്പോൾ സിപിഐ മന്ത്രിമാർ എതിർത്തില്ല. ഇതിനാൽ തീരുമാനത്തെ സിപിഐ എതിർത്തിട്ടില്ല. സിപിഐ യുവജന സംഘടനയായ എഐവൈഎഫാണ് ആദ്യമായി വിമർശനമുയർത്തി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha























