Widgets Magazine
10
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണ്: ‘എന്നെ പ്രണയിക്കുന്നവരുണ്ട്, ഞാനും പ്രണയിക്കുന്നുണ്ട്: അഴിമതിക്കാരനെന്ന് ആരും പറയില്ല, എന്റെ ശത്രുക്കൾ വീട്ടിൽ തന്നെ!": രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി മന്ത്രി ഗണേഷ് കുമാർ...


ഇപ്പോഴേ ഇമോഷണൽ ആകല്ലേ മന്ത്രീ!"; ഗണേഷ് കുമാറിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പാലക്കാട് രാഹുൽ തരംഗം; പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം, സ്വതന്ത്ര സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളി എംഎൽഎ...


ആറ്റുകാൽ പൊങ്കാലയ്ക്കിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം: സുരക്ഷാവീഴ്ചയെന്ന് കുടുംബം, നടപടി ഉറപ്പുനൽകി മേയർ...


ഗണേഷിന് 'അന്തസ്സ്' തിരിച്ചടിയാകുന്നു; കുടുംബവീട്ടിലെ നാടകീയ രംഗങ്ങൾക്കിടയിൽ മന്ത്രിയെ ഉന്നമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ...

ബ്രിട്ടോയോട് CPM വൈരാഗ്യം... ആദ്യം അഭിമന്യുവിനോട് ! ഇപ്പോൾ സീനയോടും ചതി! വിളിച്ചു പൊടിക്ക്! ഇക്വിലാബ് സിന്ദാബാദ്

03 NOVEMBER 2022 09:04 PM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ഡിജെ സനയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവും ബോഡി ഷെയ്മിംഗും

വയോധിക ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് കുറിപ്പ്

ഒന്‍പത് വയസുകാരി വിനോദിനിക്ക് ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം: വിനോദിനിക്ക് 21 വയസ്സാകുന്നതു വരെ മുഴുവന്‍ ചികിത്സാ ചെലവും വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന് ഹൈക്കോടതി

എങ്ങനെ നല്ലൊരു കാര്യത്തെ ചീത്തയാക്കാന്‍ കഴിയുന്നു എന്നതിന്റെ ഉദാഹരണമാണിത്; മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

സിപിഎം നേതാവും എംഎൽഎയുമായിരുന്ന സൈമൺ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തിത്തുറന്നെന്ന അദ്ദേഹത്തിൻ്റെ ഭാര്യ സീനയുടെ പരാതി സി പി എം അവഗണിക്കും. സൈമൺ ബ്രിട്ടോയോടുള്ള പിണറായിയുടെ എതിർപ്പാണ് കാരണമെന്നറിയുന്നു.

സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കർ ഞാറയ്ക്കൽ പൊലീസിനെതിരെ പരാതി നൽകിയത് പിണറായിയെ ചൊടിപ്പിച്ചതാണ് ഒരു കാരണം. പാർട്ടിക്ക് സ്വന്തമായി കോടതിയും പട്ടാളവുമുള്ളപ്പോൾ എന്തിനാണ് സീന പോലീസിന് പരാതി നൽകിയതെന്നാണ് പിണറായിയുടെ ചോദ്യം.

അതേസമയം സൈമൺ ബ്രിട്ടോയുടെ ഭാര്യക്ക് പോലും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് സി പി എം നേതാക്കൾ പോലും പറഞ്ഞു തുടങ്ങി. ഇത് തന്നെയാണ് സി പി എമ്മിൻ്റെ സാധാരണ പ്രവർത്തകർക്കും പറയാനുള്ളത്.

താനില്ലാത്ത സമയം നോക്കി വീട് കുത്തിത്തുറന്നെന്നും മകളുടെ ആഭരണങ്ങളും സൈമൺ ബ്രിട്ടോയുടെ ഏതാനും പുരസ്‌കാരങ്ങളും നഷ്ടമായെന്നും സീന കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.

കത്തികുത്ത് കേസ് പ്രതിയെ അന്വേഷിച്ചെത്തിയപ്പോഴാണ് വീട് കുത്തിതുറക്കാനുള്ള സാഹചര്യം ഉണ്ടായതെന്നാണ് ഞാറക്കൽ പൊലീസിന്റെ വിശദീകരണം. സൈമൺ ബ്രിട്ടോയുടെ മരണത്തിനുശേഷം 2019 മുതൽ ഭാര്യ സീന ഭാസ്കറും മകളും ഡൽഹിയിലാണു താമസം. വടുതലയിലെ വീട് വാടകയ്ക്കു നൽകിയിരിക്കുകയാണ്. വടുതലയിലെ വീട്ടിലാണ് നടപടിക്രമങ്ങൾ പാലിക്കാതെ പൊലീസ് സംഘം എത്തിയതെന്നാണു പരാതി.

സൈമൺ ബ്രിട്ടോയുടെ വീട് ഞാറയ്ക്കൽ പോലീസിന് അറിയാത്തതല്ല. സൈമൺ ബ്രിട്ടോ ആരാണെന്നും പിണറായിക്കും അദ്ദേഹത്തിൻ്റെ ആഭ്യന്തര വകുപ്പിനും അറിയാം. എന്നിട്ടും
അദ്ദേഹത്തിൻ്റെ വീട് കുത്തിതുറക്കാൻ പോലീസിന് ആര് അധികാരം നൽകി എന്നതിലാണ് അത്ഭുതം.

കേരളത്തിലെ ക്യാംപസ് രാഷ്ട്രീയത്തിന്റെ ഇരയായി ജീവിച്ച വ്യക്തിത്വമാണ് സൈമൺ ബ്രിട്ടോ റോഡ്രിഗ്‌സ് എന്ന വിപ്ലവകാരി. നിയമ വിദ്യാർഥിയായിരിക്കെ 1983 ഒക്‌ടോബര്‍ 14 ന് എറണാകുളം ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു സമീപത്തായിരുന്നു ബ്രിട്ടോയ്ക്ക് എതിരാളികളുടെ കുത്തേറ്റത്.

‍എറണാകുളം നഗരത്തിൽ വടുതലയിൽ നിക്കോളാസ് റോഡ്രിഗ്സിന്റെയും ഐറിൻ റോഡ്രിഗ്‌സിന്റെയും മകനായാണ് സൈമൺ ബ്രിട്ടോ ജനിച്ചത്. വിദ്യാഭ്യാസം എറണാകുളം സെന്റ് ആൽബർട്‌സ് കോളജിലും ബിഹാറിലെ മിഥില സർവകലാശാലയിലും ആയിരുന്നു. കേരളത്തിൽ എൽ എൽ ബി വിദ്യാർഥിയായിരിക്കേ എസ്എഫ്ഐ സംസ്‌ഥാന വൈസ് പ്രസിഡന്റായി.

എറണാകുളം മഹാരാജാസ് കോളേജിലെ ഒരു തിരഞ്ഞെടുപ്പു കാലം. കെഎസ്‍യു കുത്തകയായി കരുതിയ ക്യാംപസ്. അടിയന്തരാവസ്ഥക്കു ശേഷം നടന്ന ആദ്യ കലാലയ തിരഞ്ഞെടുപ്പ്. പിന്നീട് കേരള രാഷ്ട്രീയത്തിനു ചുക്കാൻ പിടിച്ച പി.ടി.തോമസ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ കെഎസ്‍യു ഇവിടെ ശക്തമായിരുന്നു. എസ്എഫ്ഐ ക്യാംപസിൽ ശക്തമാകുന്ന കാലം. തിരിച്ചടിയുണ്ടാകുമോ എന്ന ഭീതിയിലായി കെഎസ്‌യു നേത‍‍ൃത്വം.

അതേസമയം, എസ്എഫ്‍ഐ തിരഞ്ഞെടുപ്പിന്റെ ചുമതല ഏൽപിച്ചത് അന്നത്തെ സംസ്ഥാന കമ്മിറ്റി അംഗവും എറണാകുളം ലോ കോളജ് വിദ്യാർഥിയുമായിരുന്ന സൈമൺ ബ്രിട്ടോയെയാണ്. കെഎസ്‍യു ഭയന്ന പോലെ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ നേട്ടം കൊയ്തു.

വിജയാഹ്ലാദത്തിന്റെ പേരിൽ എസ്എഫ്ഐയും തോൽവിയുടെ പേരിൽ കെഎസ്‍യുവും കലാലയത്തിലും പരിസരങ്ങളിലും ആക്രമണങ്ങൾ അഴിച്ചുവിട്ടു. ആശയപ്പോരാട്ടങ്ങൾ ആയുധങ്ങൾക്കൊണ്ടുള്ള യുദ്ധത്തിലേക്ക് നീങ്ങി.

നിരവധി കെഎസ്‍യു, എസ്എഫ്ഐ പ്രവർത്തകർ ആശുപത്രിയിലായി. സഹപാഠികൾക്കൊപ്പം ജനറൽ ആശുപത്രി കാഷ്വാലിറ്റിയിൽ നിൽക്കുമ്പോഴാണ് എതിരാളികൾ മനുഷ്യത്വം ഒട്ടുമില്ലാതെ ബ്രിട്ടോയെ കുത്തി വീഴ്ത്തിയത്. നെഞ്ചും കരളും ഹൃദയവും ശ്വാസകോശവും എല്ലാം തുളച്ച് കത്തി നട്ടെല്ലിലേയ്ക്ക് ആഴ്ന്നിറങ്ങി.

മരണത്തിന്റെ പടിവാതിലിൽ ബ്രിട്ടോ തളർന്നു വീണു പിടച്ചു. പക്ഷെ മരണ സാഹചര്യങ്ങളെ അതിജീവിച്ചു. നാലു ചുവരുകൾക്കുള്ളിൽ പതിറ്റാണ്ടു നീണ്ട ചികിൽസകൾക്കൊടുവിൽ അരയ്ക്കു താഴോട്ടു തളർന്ന ശരീരവുമായി ബ്രിട്ടോ ഉയർത്തെഴുന്നേറ്റു. ജീവിതം ചക്രക്കസേരയിലേയ്ക്കു വലിച്ചെറിയപ്പെട്ടിട്ടും ഒട്ടും പതറാതെ വ്യക്തമായ ആശയതെളിമയോടും രാഷ്ട്രീയ ബോധ്യത്തോടെയുമായിരുന്നു ബ്രിട്ടോയുടെ ജീവിതം.

കേരളത്തിൽ ക്യാംപസ് രാഷ്ട്രീയത്തിന് ഓരോ ഇരകൾ പിറക്കുമ്പോഴും സൈമൺ ബ്രിട്ടോ എന്ന ജീവിക്കുന്ന രക്തസാക്ഷിയെ ഏവരും ഓർത്തു. വീൽചെയറിൽ മൂന്നര പതിറ്റാണ്ടിലേറെക്കാലം‌‌‌‌‌‌ ബ്രിട്ടോ പിന്നിട്ടത് ഊർജ്വസ്വലത നഷ്ടപ്പെടുത്താതെ തിളങ്ങിനിൽക്കുന്ന രക്തനക്ഷത്രമായിട്ടായിരുന്നു. എഴുത്തിന്റെയും വായനയുടെയും യാത്രകളുടെയും ലോകത്ത് ബ്രിട്ടോ പുതിയ പാതകൾ കണ്ടെത്തി.

പത്തുവയസ്സുള്ളപ്പോൾ മുതൽ കഥകളെഴുതാൻ തുടങ്ങിയിരുന്നു. സത്യദാനം, അന്വേഷണം, മാതൃഭൂമി വാരികയിലെ ബാലപംക്‌തി തുടങ്ങി പലതിലും കഥകൾ അച്ചടിച്ചുവന്നു. ബാല്യകാലം ചെലവഴിച്ച പോഞ്ഞിക്കരയിലെ വീടിന്റെ അയൽക്കാരനായിരുന്ന പ്രശസ്‌ത എഴുത്തുകാരൻ പോഞ്ഞിക്കര റാഫി എഴുത്തിലും വായനയിലും ഏറെ പ്രചോദനം നൽകി. രണ്ടു നോവലുകൾ രചിച്ചു. എസ്എഫ്ഐ പ്രവർത്തകയായിരുന്ന സീന ഭാസ്‌കർ പിന്നീട് ബ്രിട്ടോയുടെ ഭാര്യയായി.

ജീവിതം പാർട്ടിക്ക് വേണ്ടി ഉഴിഞ്ഞുവച്ച എല്ലാ എസ് എഫ് ഐ പ്രവർത്തകർക്കും സൈമൺ ബ്രിട്ടോയുടെ ജീവിതം ഒരു പാഠമാണ്. പാർട്ടിക്ക് വേണ്ടി സമയം കളയുന്നവർക്ക് ബ്രിട്ടോയെ പോലെ ഒരു പാഠം മറ്റാരും പഠിപ്പിക്കാനില്ല.

രക്തത്തിൽ ചാലിച്ച ജീവിതമാണ് ബ്രിട്ടോയുടേത്. എന്നാൽ സമകാലിക മലയാളി ജീവിതത്തിൽ സി പി എമ്മിനെ സംബന്ധിച്ചടത്തോളം രക്തത്തിന് പച്ച വെള്ളത്തിൻ്റെ വിലയാണുള്ളതെന്ന് അവർ പലവട്ടം തെളിയിച്ചിരിക്കുന്നു. പാർട്ടിക്കും എസ് എഫ് ഐ ക്കും
ബ്രിട്ടോയെ പുല്ലുവിലയാണെന്ന് തെളിയിക്കുന്ന സംഭവമാണ് ഇത്.

എറണാകുളം മഹാരാജാസിൽ അഭിമന്യു എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ടപ്പോൾ അയാൾ ബ്രിട്ടോയുടെ ശിഷ്യനായിരുന്നു.അതു കൊണ്ടാണ് അഭിമന്യുവിൻ്റെ ഘാതകരെ പിടികൂടാതിരുന്നത്. സൈമൺ ബ്രിട്ടോയെ ജീവിതാന്ത്യം വരെ സഹായിച്ചിരുന്നത് അഭിമന്യുവാണ്. ബ്രിട്ടോയോടുള്ള വൈരാഗ്യം പിണറായി അഭിമന്യുവിനോട് തീർത്തു.

കേസ് അട്ടിമറിക്കാനാണ് പിണറായി സർക്കാർ ശ്രമിച്ചത്. അതിപ്പോഴും തുടർന്നു കൊണ്ടേയിരിക്കുന്നു. പാർട്ടിക്ക് വേണ്ടി രക്തസാക്ഷിയായ ബ്രിട്ടോയുടെ ആത്മാവ്, അങ്ങനെയൊന്നുണ്ടെങ്കിൽ, അത് സി പി എമ്മിന് മാപ്പു നൽകട്ടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹപാഠിയുടെ മര്‍ദനത്തില്‍ ഒന്‍പതാം ക്ലാസുകാരന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മുടി മുറിച്ചത് ശരിയായില്ലെന്ന യുവതിയുടെ പരാതിയില്‍ ലക്ഷങ്ങള്‍ പിഴയിട്ട് സുപ്രീംകോടതി  (1 hour ago)

ഡിജെ സനയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവും ബോഡി ഷെയ്മിംഗും  (2 hours ago)

ആഗോള സുരക്ഷയ്ക്ക് ഭീഷണിയായ ഇറാന്റെ ആയുധശേഷി ഇല്ലാതാക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി  (2 hours ago)

ഗള്‍ഫിലെ സി.ബി.എസ്.ഇ പരീക്ഷകള്‍ വീണ്ടും മാറ്റി  (2 hours ago)

ഐസിസി ലോകകപ്പ് ടീമില്‍ സഞ്ജു സാംസണ്‍ ഓപ്പണര്‍, 12 അംഗ ടീമില്‍ ഇന്ത്യന്‍ ടീമില്‍നിന്ന് നാലു പേര്‍  (2 hours ago)

വയോധിക ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് കുറിപ്പ്  (2 hours ago)

ഒന്‍പത് വയസുകാരി വിനോദിനിക്ക് ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം  (2 hours ago)

എങ്ങനെ നല്ലൊരു കാര്യത്തെ ചീത്തയാക്കാന്‍ കഴിയുന്നു എന്നതിന്റെ ഉദാഹരണമാണിത്; മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി  (4 hours ago)

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ വീണ്ടും കളര്‍ഫുള്‍ ആകും  (4 hours ago)

അറബിക്കൂട്ടങ്ങളുടെ വെള്ളംകുടി കുടി മുട്ടിക്കും..! ഡീസലൈനേഷൻ പ്ലാന്റിൽ പൊട്ടിത്തെറി..? കൂട്ടത്തോടെ ഇറങ്ങും ഇറാന്‍ തീച്ചൂളയിൽ  (4 hours ago)

കെടെറ്റ് പരീക്ഷയ്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി; മാര്‍ച്ച് 16 വരെ അപേക്ഷ സമര്‍പ്പിക്കാം  (4 hours ago)

'ഖമേനി ചത്ത് പണ്ടാരമടങ്ങി എന്നിട്ടും നീയൊക്കെ മോങ്ങൽ നിർത്തിയില്ലേ..! ഇന്ത്യക്കാരെ പച്ചയ്ക്ക് തെറിവിളിച്ച് US പട്ടാളക്കാരി  (4 hours ago)

ഗണേഷ് കുമാറിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ; ഗണേഷ് കുമാറിനെ എപ്പോഴാണ് അറസ്റ്റ് ചെയ്യുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (5 hours ago)

Malayali Vartha Recommends