കുടുംബ കലഹവുമായി സ്റ്റേഷനിലെത്തിയ യുവതി... ഇപ്പോൾ SIയ്ക്ക് ഒപ്പം ‘കറക്കം’... തൊപ്പി തെറിപ്പിച്ച് ഭർത്താവും മക്കളും; എസ് ഐക്ക് സസ്പെൻഷൻ

സാധാരണയായി ക്രമസമാധാന വിഷയം അയിക്കോട്ടെ മറ്റ് കുടുംബ വഴക്കുകളായിക്കോട്ടെ, സംസാരിച്ച് പരിഹരിക്കാൻ കഴിയാതെ വരുമ്പോൾ സാധാരണ സമീപിക്കുന്നത് പോലീസിനെയാണ്. എന്നാൽ പോലീസിനെ സമീപിച്ചതിന്റെ പൊല്ലാപ്പാണ് അല്ലെങ്കിൽ പോലീസിനെതിരെ പരാതിപ്പെടേണ്ട സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
കുടുംബപ്രശ്നം പരിഹരിക്കാനായി സ്റ്റേഷനിലെത്തിയ യുവതിക്കൊപ്പം 'കറങ്ങിയ' എസ് ഐയെ സസ്‌പെൻഡ് ചെയ്തു. കൽപ്പറ്റ എസ്.ഐ. അബ്ദുൾ സമദിനെയാണ് സസ്‌പെൻഡ് ചെയ്തത്. യുവതിയുടെ ഭർത്താവിന്റെ പരാതിയിലാണ് നടപടി. കുടുംബ ബന്ധം തകർക്കാൻ ശ്രമിക്കുന്നുവെന്ന ഗൃഹനാഥന്റെ പരാതിയിലാണ് എസ്ഐക്ക് സസ്പെൻഷൻ ലഭിച്ചത്. അച്ചടക്ക ലംഘനത്തിനും സ്വഭാവ ദൂഷ്യത്തിനും ഡിഐജി രാഹുൽ ആർ.നായർ സസ്പെൻഡ് ചെയ്തത്. വകുപ്പു തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
അബ്ദുൾ സമദ് എടച്ചേരി എസ് ഐ അയിരുന്ന സമയത്തായിരുന്നു സംഭവം. കുടുംബ കലഹം പരിഹരിക്കാനായിട്ട് സ്റ്റേഷനിലെത്തിയ ഭാര്യയെ പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ചിത്രങ്ങൾ പകർത്തിയെന്നാണ് ഭർത്താവിന്റെ പരാതി. ഭാര്യയെ വീടുവിട്ടിറങ്ങാനും എസ്.ഐ പ്രേരിപ്പിച്ചിരുന്നെന്നും പരാതിയിലുണ്ട്. ഇരുവരുടെയും ബന്ധം ചോദ്യം ചെയ്തതിന് ദേഹോപദ്രവം ഏൽപിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റൂറൽ എസ്പിക്ക് പരാതി നൽകിയിരുന്നു.
ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതോടെ മർദിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭർത്താവ് ആരോപിക്കുന്നു. തുടർന്ന് റൂറൽ എസ്.പിക്ക് പരാതി നൽകി. പിന്നാലെ അബ്ദുൾ സമദിനെ കൽപ്പറ്റയിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിനുശേഷവും ഭീഷണി തുടർന്നതോടെ യുവതിയുടെ ഭർത്താവും മക്കളും കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ. നായർക്ക് പരാതി നൽകുകയായിരുന്നു.
ഇതിനെ തുടർന്ന് അന്വേഷണ വിധേയമായി അബ്ദുൽ സമദിനെ കൽപറ്റയിലേക്ക് സ്ഥലം മാറ്റി. അതിന് ശേഷവും ഭീഷണി തുടരുന്നുവെന്ന് കാട്ടി യുവതിയുടെ ഭർത്താവും മക്കളും കണ്ണൂർ റേഞ്ച് ഡിഐജിക്ക് പരാതി നൽകുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണത്തെ തുടർന്നാണ് സസ്പെൻഷൻ. യുവതിയുടെ മക്കൾ ബാലാവകാശ കമ്മിഷനും പരാതി നൽകിയിരുന്നു.
https://www.facebook.com/Malayalivartha























