ഗ്രീഷ്മയെ സഹായിക്കുന്നത് പോലീസ് ഉന്നതൻ; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം; ഷാരോൺ കൊലപാതക കേസ് അട്ടിമറിക്കപ്പെടുന്നു

ഷാരോൺ കൊലപാതക കേസിൽ ഗ്രീഷ്മയെ സംരക്ഷിക്കാൻ ഉന്നത രാഷ്ട്രീയക്കാരും പൊലീസിലെ ഒരു വിഭാഗവും ശ്രമിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. ലോക്കൽ പൊലീസും തീർത്തും അലംഭാവത്തോടെയാണ് കേസ് അന്വേഷിച്ചത്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരം അന്വേഷണ സംഘത്തലവനായ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി കെ.ജെ ജോൺസനെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റി എന്നാണ്.
ഈ കേസിൽ ഏറ്റെടുത്തു 24 മണിക്കൂറിനകം പ്രതിയെ പിടികൂടിയ ഉദ്യോഗസ്ഥനാണ് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി കെ.ജെ ജോൺസൻ. അണുനാശിനി കുടിച്ച് ആത്മഹത്യാ ശ്രമം നടത്തി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുന്ന ഗ്രീഷ്മയെ രണ്ടാം ഘട്ടം ചോദ്യം ചെയ്യാനുണ്ട്. കേസിൽ സാക്ഷികൾ ഇല്ലാത്തതു കൊണ്ട് പഴുതടച്ചുള്ള കുറ്റപത്രം നൽകണം. അതിനാൽ ജോൺസന്റെ സ്ഥലം മാറ്റം കേസിനെ സാരമായി ബാധിക്കും. ഇതോടെ ജോൺസനെ തിടുക്കത്തിൽ മാറ്റുന്നത് കേസ് അട്ടിമറിക്കാനാണ് എന്ന സംശയം ബലപ്പെടുന്നു.
ഡി വൈ എസ് പി ജോൺസനെ സ്ഥലം മാറ്റി കൊണ്ട് ഒരു മാസം മുമ്പേ തന്നെ ഉത്തരവിറങ്ങിയതായിരുന്നു. എന്നാൽ സാങ്കേതികത പറഞ്ഞ് ക്രൈംബ്രാഞ്ച് ആസ്ഥാനത്തുള്ളവർ അത് നടപ്പാക്കിയിരുന്നില്ല. പക്ഷെ ഷാരോൺ കേസ് നിർണായക വഴിത്തിരിവിലായപ്പോൾ ജോൺസന്റെസ്ഥലം മാറ്റ ഉത്തരവ് തിടുക്കത്തിൽ നടപ്പാക്കിയതിനു പിന്നിൽ ദുരൂഹതയുണ്ടെന്നു വ്യക്തമാണ്.
അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത് റൂറൽ പൊലീസ് മേധാവി നേരിട്ടാണന്നും അതുകൊണ്ട് തന്നെ പാളിച്ചകൾ ഉണ്ടാകില്ലന്നുമാണ് സർക്കാർ വാദം. ഡി വൈ എസ് പി ജോൺസൻ എത്രയും പെട്ടെന്ന് ക്രൈം ബ്രാഞ്ച് ആസ്ഥാനത്തു റിപ്പോർട്ട് ചെയ്യുമെന്നാണ് പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്ന് ലഭിക്കുന്ന വിവരം. സ്ഥലം മാറ്റത്തെ കുറിച്ച് ചോദിച്ചപ്പോൾ ഡി വൈ എസ് പി ജോൺസൻ പ്രതികരിക്കാൻ തയ്യാറായില്ല.
അന്വേഷണ ഉദ്യോഗസ്ഥന്റെ തിടുക്കത്തിലുള്ള ഈ മാറ്റത്തിനു പിന്നിൽ ഗ്രീഷ്മയെ സഹായിക്കുന്ന പോലീസ് ഉന്നതനാണെന്നു സൂചന. ജോൺസനെ ഇപ്പോൾ സ്ഥലം മാറ്റരുതെന്ന് അഭ്യർത്ഥിച്ച് റൂറൽ ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ ഐ.പി എസ് ഡിജിപി അനിൽ കാന്തിന് കത്ത് നാലയ്ക്കിരുന്നു എന്ന് പറയപ്പെടുന്നു . പക്ഷെ ഈ കത്ത് പൊലീസ് ആസ്ഥാനത്തെ ഒരു ഉന്നതൻ മുക്കിയതായും ആരോപണം ഉണ്ട്.
ആദ്യമേ തന്നെ ഷാരോൺ കൊലപാതക കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുന്നതായി പരാതിയുണ്ട് . കാമുകിയുടെ വീട്ടിൽ നിന്നും കഷായവും ജ്യൂസും കഴിച്ചു ഛർദ്ദിച്ചു അവശനിലയിലായ ഷാരോണിനെ പാറശ്ശാല ഗവണ്മെന്റ് ആശുപത്രിയിലാണ് എത്തിച്ചത്. ഈ ഛർദ്ദിലിനോടൊപ്പം തന്നെ ഷാരോണിന്റെ ആന്തരികാവയവങ്ങൾക്കും കുഴപ്പവും വായിൽ പുണ്ണും ഉണ്ടായിരുന്നു. ആശുപത്രിയിൽ നിന്നും പാറശ്ശാല പോലീസിനെ അറിയിച്ചെങ്കിലും അവർ അലംഭാവത്തോടെയാണ് ഈ അറിയിപ്പിനെ സമീപിച്ചത്.
പരാതി ലഭിച്ചിട്ടും ഷാരോണിന്റെ മരണം റിപ്പോർട്ട് ചെയ്തിട്ടും പാറശ്ശാല പോലീസ് കേസ് ഏറ്റെടുത്ത് ഷാരോണിന്റെ കുടുംബം പരാതിയുമായി മാധ്യമങ്ങളുടെ മുമ്പിൽ എത്തിയപ്പോൾ മാത്രമാണ്. ഇതിനിടയിൽ കേസ് തമിഴ്‌നാട് പൊലീസിന് കൈമാറാനുള്ള നീക്കവും നടന്നിരുന്നു. എന്നാൽ ഷാരോൺ വധക്കേസ് തമിഴ്‌നാട് പൊലീസിന് കൈമാറരുതെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.
സെക്രട്ടേറിയറ്റിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് ഷാരോണിന്‍റെ അച്ഛൻ ജയരാജ്, അമ്മ സിന്ധു എന്നിവര്‍ പരാതി കൈമാറിയത്. മുഖ്യമന്ത്രി ഓഫീസിൽ ഇല്ലാതിരുന്നതിനാൽ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷാണ് കുടുംബത്തെ കണ്ടത്.കേസ് തമിഴ്‌നാട് പൊലീസിന് കൈമാറില്ലെന്നുള്ള ഉറപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ചതായി ഷാരോണിന്‍റെ പിതാവ് ജയരാജൻ പ്രതികരിച്ചു.
https://www.facebook.com/Malayalivartha























