ഹൈക്കോടതി നിർദ്ദേശം ശിരസ്സാവഹിച്ചു കോർപ്പറേഷൻ ;കൊച്ചിയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ സ്ക്വാഡുകളായി പ്രവർത്തനം; അത്ഭുതത്തോടെ കൊച്ചിക്കാർ

എംജി റോഡ്, ബാനർജി റോഡ്, പ്രൊവിഡൻസ് റോഡ്, സൗത്ത് റെയിൽവേ സ്റ്റേഷൻ, ഇടപ്പള്ളി താണിക്കൽ എന്നിവിടങ്ങളിലെ വെള്ളക്കെട്ടിന് ഒരാഴ്ചക്കുള്ളിൽ പരിഹാരമുണ്ടാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം യുദ്ധകാലടിസ്ഥാത്തിൽ പാലിക്കുകയാണ് കൊച്ചി കോർപ്പറേഷൻ.
വെള്ളക്കെട്ട് ഉണ്ടായ സ്ഥലങ്ങളിലെ ഓടകൾ യുദ്ധകാലടിസ്ഥാനത്തിലാണ് വൃത്തിയാക്കുന്നത്. നൂറംഗ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട് . വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള സ്ക്വാഡുകളാണിത്. 20 പേർ വീതമുള്ള അഞ്ച് സ്ക്വാഡുകളായി പലയിടത്തായിട്ടാണ് ശുചീകരണം നടത്തുന്നത്. മഴക്കാല പൂർവ്വ ശുചീകരണം പോലും ഇല്ലാതിരുന്നിടത്താണ് ഇപ്രകാരം വൃത്തിയാക്കുന്നത്. ഈ പ്രവൃത്തി അത്ഭുതത്തോടെയാണ് കൊച്ചിക്കാർ കാണുന്നത്.
റോഡ് നിർമാണത്തിലെ അശാസ്ത്രീയ മൂലം ഓടകളിലേക്ക് വെള്ളം ഒഴുകി പോകാനുള്ള ദ്വാരങ്ങൾ ഇടറോഡുകളിൽ എവിടെയും ഇല്ലാത്തത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇവ കൂടി ശരിയാക്കാലേ വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കാനാകൂ. ഇതിനായി എന്നും ഇതിനായി പുതിയ പ്രൊജക്ട് വേണ്ടിവരുമെന്നും കോർപ്പറേഷൻ അറിയിച്ചു. വെളളമൊഴുക്ക് തടസ്സപ്പെടുന്ന വിധത്തില്‍ കാനയിലേക്ക് മെഴുക്കുകലര്‍ന്ന മലിനജലം ഒഴുക്കിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം എംജി റോഡിലെ അഞ്ച് ഹോട്ടലുകൾ അടച്ചുപൂട്ടാൻ കോർപ്പറേഷൻ ഉത്തരവിട്ടിരുന്നു.
പ്ലാന്റ് സ്ഥാപിച്ച ശേഷം മാത്രമേ തുറന്ന് പ്രവർത്തിക്കാവൂ എന്ന കർശന നിർദേശത്തോടെയാണ് ഈ ഹോട്ടലുകൾ കോർപ്പറേഷൻ പൂട്ടിയത്. കാനയിലേക്ക് ഹോട്ടൽ മാലിന്യങ്ങൾ തള്ളിയതിനാൽ ഒഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിന് ഇടയാക്കിയതെന്ന് കോർപ്പറേഷൻ ആരോപിക്കുന്നത്. നെയ്യ്, ഡാൽഡ തുടങ്ങിയ ഖരമാലിന്യങ്ങൾ കെട്ടിക്കിടന്നതാണ് വെള്ളക്കെട്ടിന് കാരണമെന്നും കോര്‍പ്പറേഷന്‍ പറയുന്നു.
https://www.facebook.com/Malayalivartha
























