കാക്കനാട് യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍....

കാക്കനാട് യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.... കാക്കനാട് കുഴിക്കാട്ടുമൂല കൈവലാത്ത് വീട്ടില്‍ മുനീര്‍ അഹമ്മദാണ് (40) അറസ്റ്റിലായത്.
ബന്ധുക്കളുടെ പരാതിയില്‍ മുനീറിനെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഒക്ടോബര്‍ 29-ന് രാവിലെ എട്ടരയോടെയാണ് മുനീറിന്റെ ഭാര്യ സുമയ്യ (34) മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.
തീ പടരുന്നത് കണ്ട അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 75 ശതമാനം പൊള്ളലേറ്റിട്ടുണ്ടായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവതി മരിച്ചു.
സംഭവത്തിന് തലേദിവസം വീട്ടില്‍ നടന്ന വഴക്കിനെ തുടര്‍ന്നാണ് സുമയ്യ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് റിമാന്‍ഡിലാക്കി.
" f
https://www.facebook.com/Malayalivartha
























