കൂട്ടുകാരോടൊപ്പം ഗേറ്റിൽ കയറി കളിക്കുന്നതിനിടെ അപകടം, ഗേറ്റ് ദേഹത്ത് വീണ് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു

മലപ്പുറത്ത് ഗേറ്റ് ദേഹത്ത് വീണ് ചികിത്സയിലായിരുന്ന നാലു വയസുകാരൻ മരിച്ചു. ഉപ്പൂട്ടുങ്ങൽ തെണ്ടത്ത് അഷ്റഫിന്റെയും സീനത്തിന്റേയും മകൻ മുഹമ്മദ് സയാൻ (4) ആണ് മരിച്ചത്. അരീക്കാട് എഎംയുപി സ്‌കൂൾ പ്രീപ്രൈമറി വിദ്യാർത്ഥിയാണ് സയാൻ.
വീടിന്റെ ഗേറ്റ് ദേഹത്ത് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു നാലു വയസുകാരൻ. കഴിഞ്ഞ 30ന് ഞായറാഴ്ചയാണ് അപകടമുണ്ടായത്. കൂട്ടുകാരോടൊപ്പം ഗേറ്റിൽ കയറി കളിക്കുന്നതിനിടയിൽ ഗേറ്റ് മറിഞ്ഞ് വീണതോടെ സയാൻ അടിയിൽപ്പെടുകയായിരുന്നു.
തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. വിദേശത്തായിരുന്ന പിതാവ് അഷ്റഫ് അപകടത്തെ തുടർന്ന് നാട്ടിലെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























