പിണറായി വീഴും... നാറി പണ്ടാരമായി ഇടതുസർക്കാർ...

പിണറായിയുടെയും സിപിഎമ്മിന്റെയും പതനം ആസന്നമായിരിക്കുന്നു. ലാവ്‌ലിൻ കേസിൽ ഇനി ഏറെനാൾ പിണറായിക്ക് പിടിച്ചുനിൽക്കാനാവില്ല. അടുത്ത മാസത്തോടെ സുപ്രീം കോടതിയിൽ ലാവ്‌ലിൻ കേസ് വരുന്നതോടെ പിണറായി വിജയൻ വിചാരണയെ നേരിടേണ്ടിവരും.
കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുന്നതിനു മുൻപു തന്നെ ആരോപണ വിധേയമായ പിണറായി രാജിവയ്ക്കാൻ നിർബന്ധിതമാകും. കേരളത്തിൽ രണ്ടു പതിറ്റാണ്ടായി വിജയനെ വേട്ടയാടുന്ന ലാവ്‌ലിൻ കേസിൽ കോടതി വിധി വരും വരെ പിടിച്ചുനിൽക്കാൻ പിണറായിയെ സിപിഎം നേതൃത്വം അനുവദിക്കില്ല. ജയരാജനും ഗോവന്ദനും ആനത്തലവട്ടവും എന്തൊക്കെ നീതികരണവും ന്യായീകരണവും നടത്തിയാലും സീതാറാം യച്ചൂരി ഉൾപ്പെടെ പോളിറ്റ് ബ്യൂറോ അംഗങ്ങൾ പിണറായിയെ അധികാരത്തിൽ തുടരാൻ അനുവദിക്കില്ല.
ഇതിനു പിന്നാലെ സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലുകളും കോടതി നടപടികളും പിണറായിക്കും കുടുംബത്തിനും കുരുക്കായി മാറുമെന്ന് തീർച്ചയാണ്. യുഎഇ എക്‌സേഞ്ചുവഴിയുള്ള സ്വർണക്കടത്തും ബിരിയാണി ചെമ്പും മകൾ വീണയുടെ ദുബായി കേന്ദ്രീകരിച്ച ബിസിനസുമൊക്കെ ചെറിയ ആഘാതമല്ല പാർട്ടിക്കുണ്ടാക്കിയത്. സർക്കാർ ചെലവിൽ പിണറായിയും കുടുംബവും നടത്തിയ വിദേശപര്യടനം മാത്രമല്ല പതിവായി പിണറായി ദുബായിയിൽ നടത്തുന്ന സന്ദർശനത്തിന്റെ രഹസ്യം പാർട്ടിയിൽ ഏറെപ്പേർക്കും വ്യക്തമാണ്.
പാർട്ടിയുടെയും ഭരണത്തിന്റെയും ബലത്തിൽ പിണറായി കുടുംബവും മകൾ വീണ വിജയനും നടത്തുന്ന ബിസിനസ് പാർട്ടിക്ക് ചെറിയ ആഘാതമല്ല സൃഷ്ടിക്കുന്നത്. വീണാ വിജയൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയാണെന്നതും സർക്കാരിന് വലിയ അപമതിയാണുണ്ടാക്കിവരുന്നത്.
ഇതിനൊപ്പം സ്വപ്‌നാ സുരേഷ് സിപിഎം നേതാക്കളായ തോമസ് ഐസക്കിനും പി ശ്രീരാമകൃഷ്മനും കടകംപള്ളി സുരേന്ദ്രനും നേരേ നടത്തിയ ലൈംഗിക ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനും പാർട്ടിക്ക് കഴിയുന്നില്ല. സ്വപ്‌നാ സുരേഷ് തുടർച്ചയായി ഉയർത്തുന്ന ആരോപണങ്ങളിൽ വ്യക്തമായ മറുപടി പറയാതെ പിണറായി വിജയൻ ഒളിച്ചോടുന്ന നയമാണ് സ്വീകരിക്കുന്നത്.
സ്വപ്‌നയുടെ ആരോപണങ്ങളെ കടകംപള്ളിയും സുരേന്ദ്രനും തോമസ് ഐസക്കും നിഷേധിച്ചെങ്കിലും ധൈര്യമുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കാനെന്ന സ്വപ്‌നയുടെ വെല്ലുവിളിയോടെ മൂവരും മാളത്തിൽ ഒളിച്ചു. സ്ത്രീ സംരക്ഷണത്തിൽ കൊടിയ ആദർശം പ്രസംഗിക്കുന്ന സിപിഎമ്മിന് ചരിത്രത്തിൽ കിട്ടിയ ഏറ്റവും വലിയ ആഘാതമായിരുന്നു സ്വപ്‌ന എറിഞ്ഞ ബോംബും ഒപ്പം പുറത്തുവിട്ട ആത്മകഥയും. വൈകാതെ പുറത്തുവരുന്ന ആത്മകഥയുടെ രണ്ടാം പതിപ്പും ചെറിയ ആഘാതമായിരിക്കില്ല സിപിഎമ്മിനുണ്ടാക്കുക.
ബിരിയാണി ചെമ്പിന്റെ മറവിൽ പിണറായി കുടുംബം നടത്തിയ വിദേശനിക്ഷേപങ്ങളുടെ രേഖകൾ സ്വപ്‌ന പുറത്തുവിടുമെന്നാണ് നിലവിലെ സൂചന. ഗവർണറുമായി ഏറ്റുമുട്ടുകയും ഗവർണറെ ആക്ഷേപിക്കുകയും ചെയ്യുമ്പോഴും പോരിൽ പിണറായി തോറ്റുവെന്ന ബോധ്യം പാർട്ടിക്കുണ്ട്. കേരള യൂണിവേഴ്‌സിറ്റി സെനറ്റിനെ പുറത്താക്കിയതിനു പിന്നാലെ പിണറായുടെ മന്ത്രിമാരിൽ പലരും ശരാശരി നിലവാരോ ഭരണപ്രാപ്തിയോ ഇല്ലാത്തവരാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുറന്നടിക്കുകയും ചെയ്തു.
ഭരണതലത്തിൽ കേരളം കണ്ടതിൽ ഏറ്റവും പരാജയപ്പെട്ട സിപിഎം സർക്കാർ എന്ന വിലയിരുത്തലാണ് മാധ്യമങ്ങൾ പിണറായി വിജയന്റെ രണ്ടാം സർക്കാരിനുമേൽ ചാരുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങി ഏറെ വകുപ്പുകളും വൻ പരാജയം. പിണറായി നേരിൽ കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പാകട്ടെ അതിലേറെ പരാജയം. നിയമസഭാ ഹാൾ അടിച്ചുതകർത്ത കേസിൽ ശിവൻകുട്ടിയും ജലീലും ഉൾപ്പെടെ മൂന്ന് എംഎൽഎമാർക്ക് കോടതി ശിക്ഷ വിധിക്കുമെന്നാണ് സൂചന.
ക്ഷമപറയുകയോ നഷ്ടപരിഹാരം നൽകുകയോ ചെയാതാൽ തീരാത്ത വിധം ഭരണഘടനാപരമായ കുറ്റമാണ് മൂവരും കാട്ടിക്കൂട്ടിയത്. അങ്ങനെയെങ്കിൽ ശിവൻകുട്ടിക്ക് മന്ത്രിസഭയിൽനിന്ന് ഒട്ടും വൈകാതെ പുറത്തുപോകേണ്ടിവരും. വിദ്യാഭ്യാസമന്ത്രിയെന്ന നിലയിൽ കേരളത്തിന്റെ പൊതു ഫലിതമായിരിക്കുന്നു ശിവൻകുട്ടിയുടെ ഭാഷയും ശരീരഭാഷയും. ഇത്തരത്തിൽ രണ്ടു വർഷം തികയും മുൻപേ പിണറായി രാജിവയ്ക്കുകയോ മന്ത്രിസഭ തകർന്നടിയുകയോ ചെയ്യാനുള്ള രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്.
https://www.facebook.com/Malayalivartha























