Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..


കേരളത്തിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 45 കിലോ തിമിംഗല ഛര്‍ദ്ദി (ആംബര്‍ഗ്രിസ്), വനംവകുപ്പും പൊലീസും ചേര്‍ന്ന് പിടികൂടി...അതും ആഭ്യന്തര മന്ത്രിയുടെ നാട്ടിൽ..പ്രതിക്കായി തിരച്ചിൽ..


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..

ഗ്രീഷ്മ തിരുവാതിര നേതാവിൻ്റെ ബന്ധു? ഷാരോണിൻ്റെ കുടുംബത്തെ ചതിച്ചത് സിപിഎമ്മോ? കൊലപാതകം ആത്മഹത്യയാവുന്നു!

05 NOVEMBER 2022 06:13 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരികിൽ നിന്ന് പിടികൂടി, പ്രതിയെ കണ്ടവർ ഞെട്ടി

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം

'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ രക്ഷിക്കാൻ ശ്രമിക്കുന്ന തിരുവനന്തപുരം ജില്ലയിലെ സി പി എം നേതാവ് ആരാണ്? സർക്കാരിലും പാർട്ടിയിലും നിർണായക സ്വാധീനമുള്ള നേതാവിൻെറ നിർദ്ദേശപ്രകാരമാണ് കേസ് തമിഴ്നാട് പോലീസിന് നൽകാൻ ആലോചിക്കുന്നതെന്നറിയുന്നു. നടപടി വിവാദമായപ്പോൾ തത്കാലം ശ്രമങ്ങൾ മരവിപ്പിച്ചിരിക്കുകയാണെങ്കിലും അന്വേഷണം തമിഴ്നാടിന് തന്നെ കൈമാറും. ഇല്ലെങ്കിൽ തമിഴ്നാട് സർക്കാരിൽ സ്വാധീനം ചെലുത്തി അന്വേഷണം അവരെ കൊണ്ട് ഏറ്റെടുപ്പിക്കും

തിരുവനന്തപുരം ജില്ലയിൽ നിർണായക സ്വാധീനമുള്ള നേതാവിൻ്റെ ബന്ധുവാണ് ഗ്രീഷ്മയെന്ന ആരോപണം വ്യാപകമാണ്. നേതാവിൻ്റെ നിർദ്ദേശപ്രകാരമാണ് പാറശ്ശാല പോലീസ് ഗ്രീഷ്മക്ക് അനുകൂലമായി നിലപാടെടുത്തതെന്നാണ് കേൾക്കുന്നത്. ആരോപണ വിധേയരായ പാറശാല പോലീസിനെ ഇപ്പോഴും തൊടാൻ മടിക്കുന്നതും ഇതേ കാരണം കൊണ്ടു തന്നെയാണ്.


പാറശാലയിലെ പോലീസുദ്യോഗസ്ഥരെ നിയമിക്കുന്നത് സി പി എം നേതാവാണ്. പാറശാലയിൽ മാത്രമല്ല തിരുവനന്തപുരം ജില്ലയിൽ തന്നെ പോലീസുദ്യോഗസ്ഥരെ നിയമിക്കുന്നത് ഈ നേതാവാണ്. ഗ്രീഷ്മ ഉൾപ്പെടെ മൂന്നു പ്രതികളും പൊലീസ് കസ്റ്റഡിയിലാണ്.. ഗ്രീഷ്മയെ ഏഴ് ദിവത്തേക്കും അമ്മ സിന്ധുവിനെയും അമ്മാവൻ നിർമൽ കുമാറിനെയും അഞ്ചുദിവസത്തേക്കും നെയ്യാറ്റിൻകര കോടതി കസ്റ്റഡിയിൽ വിട്ടു. പാറശാല പൊലീസിന്റെ വീഴ്ച പ്രതിഭാഗം കോടതിയിലുയർത്തി. ഗ്രീഷ്മയെ ഇന്ന് പാറശാലയിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും.


അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ നെയ്യാറ്റിൻകര സർക്കാർ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കോടതിയിലെത്തിച്ചത്. കോടതി മുറിയിൽ മുഖം മറച്ചിരുന്ന ഷാൾ മാറ്റി തലയുർത്തി ഗ്രീഷ്മ നിന്നു. പ്രമാദമായ കേസിൽ നിർണായക തെളിവുകൾ ശേഖരിക്കാൻ ഗ്രീഷ്മയെ ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചത് വിശദമായി വാദം കേട്ട ശേഷമാണ്. തെളിവെടുപ്പ് നടപടികൾ വിഡിയോയിൽ ചിത്രീകരിക്കണമെന്നും സിഡി സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഒരു ദൃക്സാക്ഷി പോലും ഇല്ലാത്ത കെട്ടിച്ചമച്ച കേസാണെന്നും തെളിവ് ഉണ്ടാക്കിയെടുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഷാരോണിന്റ ഫോണിൽ ഗ്രീഷ്മയുടെ സ്വകാര്യ ദൃശ്യങ്ങൾ ഉണ്ടെന്നും അത് വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ടു. ഗ്രീഷ്മയുടെ വീട്ടിലേക്ക് വന്നപ്പോൾ ഷാരോൺ തന്നെ വിഷം കൊണ്ടുവന്നതാകാനുള്ള സാധ്യത ഇല്ലേ എന്നും പ്രതിഭാഗം അഭിഭാഷകൻ ചോദിച്ചു. ഷാരോൺ തന്റെ മരണമൊഴിയിൽ ഗ്രീഷ്മയ്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നതും പ്രതിഭാഗം ആയുധമാക്കി. ഗ്രീഷ്മയെ കൊണ്ട് തെളിവെടുക്കുന്നതിനൊപ്പം കസ്റ്റഡിയിൽ ലഭിച്ച മറ്റ് രണ്ടു പ്രതികളായ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.


പ്രതീക്ഷിച്ച പോലെ പാറശ്ശാല പൊലീസ് തുടക്കത്തിൽ വരുത്തിയ വീഴ്ചകൾ പ്രതിഭാഗം മുതലെടുത്തു. ഷാരോണിന്റെ മരണം കൊലപാതകമാണെന്ന് കോടതിയെ ബോധ്യപെടുത്താൻ കഴിയുന്ന തെളിവുകൾ ഇനിയള്ള ഏഴ് ദിവസം കൊണ്ട് ശേഖരിക്കുകയാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ള വലിയ വെല്ലുവിളി. തെളിവുകൾ കണ്ടെത്തുക എളുപ്പമല്ല. ആദ്യഘട്ടത്തിൽ തന്നെ തെളിവുകൾ നശിപ്പിക്കാൻ സി പി എം നേതാവിൻ്റെ സ്വാധീനത്തിന് കഴിഞ്ഞു.


കേസിലെ മുഖ്യപ്രതിയാണ് ഗ്രീഷ്മയെന്നും കൂടുതൽ വിവരങ്ങൾ ചോദിച്ച് അറിയേണ്ടതുള്ളതുകൊണ്ടാണ് ഏഴു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി ഏഴു ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു. അഞ്ച് ദിവസത്തെ കസ്റ്റഡി മതിയെന്ന നിലപാടാണ് പ്രതിഭാഗം കൈക്കൊണ്ടത്.


ഇത് തെറ്റായ കേസ് ആണെന്ന വാദമാണ് പ്രതിഭാഗം ഉയർത്തിയത്. ഷാരോണും ഗ്രീഷ്മയും തമിഴ്നാട്ടിൽ പല സ്ഥലത്തും താമസിച്ചിട്ടുണ്ട്. എന്തോ വിഷം കഴിച്ചു എന്നു മാത്രമാണ് ആദ്യത്തെ എഫ്ഐആറിൽ പറയുന്നത്. ഇത് തയ്യാറാക്കിയത് പാറശാല പോലീസാണ്. അത് ആരു കൊടുത്തെന്നോ ഏതു വിഷമാണെന്നോ പറഞ്ഞിട്ടില്ല. ഷാരോണും തന്റെ മരണമൊഴിയിൽ ഗ്രീഷ്മയ്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും എന്തുകൊണ്ടാണ് റാങ്ക് ഹോൾഡറായ ഒരു പെൺകുട്ടിയെ ഇവിടെ പിടിച്ചുകൊണ്ടു വന്ന് വച്ചിരിക്കുന്നതെന്നും പ്രതിഭാഗം ചോദിച്ചു. അതായത് വാദി പ്രതിയായ മട്ട്.


ഷാരോണും സുഹ‍ൃത്തും ഗ്രീഷ്മയുടെ വീട്ടിൽ വന്നു എന്നത് ശരിയാണ്. അന്ന് ഷാരോൺ തന്നെ വിഷം കൊണ്ടുവന്നതായിക്കൂടേയെന്നും പ്രതിഭാഗം ചോദിച്ചു. ഗ്രീഷ്മയെ അപായപ്പെടുത്തുകയായിരുന്നു ഷാരോണിന്റെ ലക്ഷ്യമെന്ന് പറഞ്ഞാൽ അല്ലെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിയുമോ എന്നും പ്രതിഭാഗം വക്കീൽ ചോദിച്ചു. നിലവിൽ കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ കൈവശം ഒരു തെളിവുപോലുമില്ല. തെളിവ് കണ്ടെത്താനെന്ന പേരിൽ തെളിവുണ്ടാക്കാനാണ് ഏഴു ദിവസത്തെ കസ്റ്റഡി അന്വേഷണ സംഘം ആവശ്യപ്പെടുന്നതെന്നും പ്രതിഭാഗം വാദിച്ചു.


ഗ്രീഷ്മയോട് വൈദ്യ സഹായം കിട്ടിയോ എന്നും കോടതി ചോദിച്ചു. കിട്ടിയെന്നും ശാരീരിക ബുദ്ധിമുട്ടില്ലെന്നും മറുപടി പറഞ്ഞു. ഗ്രീഷ്മക്കെതിരെ തെളിവുകൾ ഉണ്ടാകരുതെന്ന കർശന നിർദ്ദേശം നൽകിയത് സി പി എം നേതാവാണ്. നേതാവിൻ്റെ തിരുവാതിരയിൽ ഷാരോണിൻ്റെ കുടുംബത്തിന് എല്ലാം നഷ്ടമായെന്നു തന്നെ പറയാം. ഷാരോൺ ഇപ്പോൾ പ്രതിസ്ഥാനത്താണുള്ളത്. ക്രിമിനൽ കുറ്റക്യത്യങ്ങളിൽ ഇത്തരം ട്വിസ്റ്റുകൾ സ്വാഭാവികമാണെങ്കിലും മകൻ മരിച്ച വേദനയിൽ കഴിയുന്ന ഒരു കുടുംബത്തെ സംബന്ധിച്ചടത്തോളം ഇത് താങ്ങാൻ കഴിയുന്നതല്ല.


കുളത്തിൽ നിന്നും കിട്ടിയ കീടനാശിനി കുപ്പി കൊണ്ട് കേസ് തെളിയിക്കാൻ കഴിയുമെന്ന് വാദിഭാഗം പോലും വിശ്വസിക്കുന്നില്ല. ഷാരോൺ വിഷം കൊണ്ടുവന്ന് കഴിച്ചു എന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഷാരോണിൻെറ മരണ മൊഴിയിൽ കൊലപാതക സാധ്യത വരാത്തതാണ് ഇതിനെല്ലാം കാരണം. അത് ചെയ്യാതിരിക്കാനുള്ള ബുദ്ധി പാറശാല പോലീസ് കാണിച്ചു. അത് തങ്ങളെ നിയമിച്ച സി പി എം നേതാവിനോടുള്ള ബഹുമാനം കൊണ്ടു മാത്രമാണ്.


സംസ്ഥാന അതിർത്തിയിലെ പോലീസ് സ്റ്റേഷനാണ് പാറശാല. ഇവിടെ നിയമനം ലഭിക്കാൻ ലക്ഷങ്ങളാണ് കൈക്കൂലി നൽകേണ്ടത്. സി ഐ ആകണമെങ്കിൽ10 ലക്ഷമെങ്കിലും നൽകണം. വാറ്റുചാരായം മുതൽ മയക്കുമരുന്ന് വരെ നിർബാധം എത്തുന്ന സ്റ്റേഷനാണ് പാറശാല. മുമ്പും നിരവധി കേസുകളിൽ പാറശാല സ്റ്റേഷൻ കുപ്രസിദ്ധി നേടിയിട്ടുണ്ട്.


ഷാരോണിന്‍റെ മരണശേഷം പുറത്ത് വന്ന ദൃശ്യങ്ങളും രക്ത പരിശോധന ഫലവും വരെ ഷാരോണി‍ന്‍റെ മരണത്തെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നിട്ടും മരണ മൊഴിയിൽ കൊലപാതക സാധ്യത ചോദിച്ചറിഞ്ഞില്ല. പെണ്‍കുട്ടിയുടെ വീട്ടിലില്‍ നിന്ന് കഷായം കുടിച്ചെന്ന വിവരം ഷാരോണ്‍ ബന്ധുക്കളില്‍ നിന്ന് മറച്ചുവച്ചെന്ന് വാട്‌സാപ്പ് ചാറ്റുകളും വ്യക്തമാക്കുന്നു. ഇരുവരും ഒരുമിച്ച് ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.


കാമുകിയുമായി ഷാരോണ്‍ രാജ് നടത്തിയ വാട്‌സ് ആപ്പ് സന്ദേശത്തില്‍ കഷായം കുടിച്ച കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ലെന്നാണ് ഷാരോണ്‍ പെണ്‍കുട്ടിയോട് പറയുന്നത്. ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്‌ന കാരണമെന്നും ഷാരോണ്‍ പറയുന്നുണ്ട്. ജ്യൂസില്‍ ചില സംശയങ്ങളുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നതും പുറത്ത് വന്ന വാട്‌സ് ആപ്പ് സന്ദേശത്തിലുണ്ട്. പെണ്‍സുഹൃത്ത് കുടിച്ച കഷായം രുചിനോക്കാനാണ് ഷാരോണ്‍ കഴിച്ചതെന്നാണ് മൊഴിയിലുള്ളത്.


അമ്മാവന്‍ കരുതിവെച്ചിരുന്ന കീടനാശിനിയാണ് ഗ്രീഷ്മ ഷാരോണിനുള്ള കഷായത്തില്‍ കലര്‍ത്തിയത്. ഷാരോൺ വാഷ് റൂമിൽ പോയപ്പോൾ വിഷം കലർത്തുകയായിരുന്നെന്ന് പ്രതി പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. ഛർദിച്ചപ്പോൾ വിഷം കലർത്തിയ കാര്യം ഷാരോണിനോട് പറഞ്ഞുവെന്നും എന്നാല്‍ നീ പുറത്തു പറയേണ്ടെന്ന് ഷാരോൺ പറഞ്ഞെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഈ മൊഴിയില്‍ വ്യക്തത കുറവുണ്ട്. ഗ്രീഷ്മയുടെ മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് ഷാരോണിന്‍റെ അച്ഛന്‍ ആരോപിക്കുന്നത്.


എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തില്‍ പ്രധാന തുമ്പായത്. കൊലപാതകം ആസൂത്രണം ചെയ്യാൻ പെണ്‍കുട്ടി ഇന്‍റർനെറ്റില്‍ പരതിയെന്നും പൊലീസ് കണ്ടെത്തി. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ. ഇതെല്ലാം ചെയ്തത് ക്രൈംബ്രാഞ്ചാണ്. ഇപ്പോൾ കേസ് ക്രൈംബ്രാഞ്ചിൻ്റെ കൈയിൽ നിന്നും പോയി.


കഷായം കുടിക്കുമ്പോള്‍ വളരെ കയ്പാണെന്ന് പെണ്‍കുട്ടി പറയുമ്പോള്‍, ഷാരോണ്‍ കളിയാക്കുമായിരുന്നു. അന്ന് കാണാന്‍ ചെന്നപ്പോള്‍ കയ്പ് എന്തെന്ന് അറിയണമെന്ന് പറഞ്ഞ് കഴിച്ചു കൊണ്ടിരുന്ന കഷായം കുറച്ച് ഇയാള്‍ക്ക് കുടിക്കാന്‍ കൊടുത്തു. ഇതിന് കയ്പ് ആണെന്ന് യുവാവ് പറഞ്ഞപ്പോള്‍ കുടിക്കാന്‍ ജ്യൂസ് കൊടുത്തു. ഇതു കുടിച്ചശേഷം ഷാരോണ്‍ സുഹൃത്തിന്റെ അടുത്തേക്ക് തിരിച്ചു വന്നു.


ഷാരോണിൻ്റെ കുടുംബത്തിൻ്റെ പരാതി ലാഘവത്തോടെയാണ് പാറശാല പോലീസ് എടുത്തത്. തുടക്കം മുതൽ ഗ്രീഷ്മയുടെ മൊഴിയിൽ പൊരുത്തകേടുകൾ ഉണ്ടായിരുന്നു. ഷാരോണിൻെറ സഹോദരൻ ആയുർവേദ ഡോക്ടറാണ്. ഗ്രീഷ്മ നൽകിയ കഷായത്തിൻ്റെ പേര് ആയുർവേദ ഡോക്ടർ ചോദിച്ചെങ്കിലും പറഞ്ഞില്ല. ഇതിൽ നിന്നെല്ലാമാണ് ഷാരോണിൻെറ വീട്ടുകാർ ഗ്രീഷ്മയെ സംശയിച്ചത്. എന്നൽ പോലീസിന് ഒരു സംശയവും ഉണ്ടായിരുന്നില്ല. ഗ്രീഷ്മയെ പോലെയുള്ള നല്ല പെൺകുട്ടികൾ കുറവാണെന്നാണ് പാറശാല എസ് ഐ ഷാരോണിൻെറ സഹോദരനോട് പറഞ്ഞത്. പെൺകുട്ടി വല്ലാത്ത മാനസിക സമ്മർദ്ദത്തിലാണെന്നും പെൺകുട്ടിക്കൊപ്പം മറ്റൊരാളെ കൂട്ടിയിരുത്തിയിട്ടുണ്ടെന്നും എസ് ഐ പറഞ്ഞു.


ഫോറൻസിക് ഡോക്ടർ നൽകിയ മൊഴിയിൽ നിന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് ഇത്തരം ഒരു സംശയത്തിലെത്തിയത്. അപ്പോഴും പാറശാല പോലീസ് ഇതിൽ അട്ടിമറി സംശയിച്ചിരുന്നില്ല. ഇതാണ് സ്വാധീനത്തിൻ്റെ ഫലം. പാറശാല പോലീസിന് ഗ്രീഷ്മയുടെ വീട്ടുകാരുമായുള്ള ബന്ധവും അന്വേഷണ വിധേയമാക്കേണ്ടി വരും.


എ.ഡി.ജി.പി.എം.ആർ.അജിത്കുമാറിൻ്റെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കേസിൻ്റെ ഗൗരവം ഉൾക്കൊണ്ടു കൊണ്ടാണ് പോലീസിൻ്റെ നീക്കം. പാറശാല പോലീസിൻ്റെ ഭാഗത്ത് നിന്നുള്ള വീഴ്ച കേരള പോലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. പക്ഷേ അത് വീഴ്ചക്കെതിരായ നടപടിയായി മാറിയില്ല. തുടക്കത്തിൽ അട്ടിമറിക്കുന്ന ഒരു കേസ് ഒരിക്കലും തെളിയിക്കാനാവില്ല എന്നതാണ് ക്രിമിനൽ നടപടിക്രമങ്ങളിലെ അടിസ്ഥാന പ്രമാണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരിക  (1 hour ago)

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി  (1 hour ago)

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം  (1 hour ago)

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്  (1 hour ago)

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം  (2 hours ago)

Rahul Mamkootathil വെള്ളം കുപ്പിയിലാക്കുന്ന ചിത്രം  (2 hours ago)

Ambergris പ്രതിക്കായി അന്വേഷണം ആരംഭിച്ചു.  (2 hours ago)

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (5 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (7 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (7 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (8 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (8 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (9 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (9 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (9 hours ago)

Malayali Vartha Recommends