Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..


കേരളത്തിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 45 കിലോ തിമിംഗല ഛര്‍ദ്ദി (ആംബര്‍ഗ്രിസ്), വനംവകുപ്പും പൊലീസും ചേര്‍ന്ന് പിടികൂടി...അതും ആഭ്യന്തര മന്ത്രിയുടെ നാട്ടിൽ..പ്രതിക്കായി തിരച്ചിൽ..


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..

ഇഷ്ടക്കാരെ തിരുകി കയറ്റി! മേയറെ പൊങ്കാലയിട്ട് ജനങ്ങൾ... പണി പാലും വെള്ളത്തിൽ കൊടുത്തത് സഖാക്കൾ

05 NOVEMBER 2022 06:28 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരികിൽ നിന്ന് പിടികൂടി, പ്രതിയെ കണ്ടവർ ഞെട്ടി

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം

'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഇടതുമുന്നണി കയ്യാളുന്ന, വിവാദങ്ങളുടെ കളിത്തോഴിയായ കുട്ടി മേയർ ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ വീണ്ടും വമ്പൻ അഴിമതിക്കഥൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് സ്വജനപക്ഷപാതപരമായ നീക്കം മേയറുടെ ഭാ​ഗത്ത് നിന്നും ഉണ്ടാകുന്നു എന്ന ആരോപണം കൂടി ശക്തിപ്പെടുന്നത്.

തിരുവനന്തപുരം കോർപറേഷനിലെ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ശ്രമം നടത്തി എന്നതാണ് പ്രധാന ആരോപണം. അതിനായി ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ അയച്ച കത്ത് പുറത്തുവന്നിരുന്നു. ഇതിപ്പോൾ വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഈ മാസം ഒന്നിനാണ് മേയർ ആര്യാ രാജേന്ദ്രൻ കത്തയച്ചത്. തസ്തികയും ഒഴിവും സഹിതമുള്ള പട്ടികയും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയ ശേഷം ഇതിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് അഭ്യർഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. വിശിഷ്ട സ്ഥാനത്തിരിക്കുന്ന മേയർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു പ്രവർത്തിയാണ് ആര്യാ രാജേന്ദ്രൻ ചെയ്തിരിക്കുന്നത്. കത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാർട്ടി നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകൾ വഴി പരസ്യമായി. ‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകളുടെ വിശദ വിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് ‘അഭ്യർഥിക്കുന്നു’.

ഈ പട്ടിക അനുസരിച്ച് നിയമിക്കാനുള്ള നീക്കമാണ് മേയറുടെ ഭാ​ഗത്ത് നിന്നും ഉണ്ടാകാനിരുന്നത്. തികച്ചും തൊഴിൽ അന്വേഷകരോടുള്ള വെല്ലുവിളിയായി തന്നെയാണ് ഈ വിഷയത്തെ നോക്കി കാണേണ്ടത്. പ്രധാന തസ്തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്ടക്കാരെ കുത്തി നിറയ്ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്ന തരത്തിലാണ് ഈ കത്ത്. സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ആര്യക്കെതിരെ വിമര്‍ശനം ഉയര്‍ന്നുവരികയാണ്.

കത്തിന്റെ പൂർണരൂപം ഇങ്ങനെയാണ്....

സഖാവേ,

തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട് വിവിധ തസ്തികകളിലേക്ക് ദിവസവേതാനടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് തീരുമാനിച്ചിട്ടുള്ള വിവരം അങ്ങയെ അറിയിക്കുന്നു. ഓൺലൈനായിട്ടാണ് അപേക്ഷ സ്വീകരിക്കുന്നത്. തസ്തികകളുടെ പേര്, വേക്കൻസി എന്നിവയുടെ ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു ഉദ്യോഗാർത്ഥികളുടെ മുൻഗണനാ ലിസ്റ്റ് ലബ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്ന എന്നാണ് കത്ത്...

സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു മത്സരം കടുത്ത സാഹചര്യത്തിലാണ് കത്തു പുറത്തായതെന്നതും ശ്രദ്ധേയമാണ്. എങ്ങനേയും ആനാവൂരിനെ വെട്ടി വീഴ്ത്തി മുന്നേറാനുള്ള ശ്രമമാണ് ഇപ്പോൾ സഖാക്കളുടെ ഭാ​ഗത്ത് നിന്നും ഉണ്ടാകുന്നത്. കുതുകാലു വെട്ടിയും കാല് വാരിയും തോൽപ്പിക്കുന്ന പ്രാകൃത നയം സിപിഎമ്മും ഇപ്പോൾ പയറ്റുന്നു എന്ന് സാരം.

കത്ത് ചോർത്തിയത് ആനാവൂ‍രിനെ എതിർക്കുന്നവരാണെന്നും, അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും രണ്ട് തരത്തിൽ പ്രചാരണമുണ്ട്. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിമർശനവും ഉയർന്നു. കോർപറേഷനു കീഴിലുള്ള അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളി‍ലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്.

പബ്ലിക് ഹെൽത്ത് എക്‌സ്‌പേർട്ട്, ഡോക്ടർമാർ, നഴ്‌സ്, ഫാർമസിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ, ഒപ്‌റ്റോമെട്രിസ്റ്റ്, മൾട്ടി പർപ്പസ് വർക്കർ, പാർട് ടൈം സ്വീപ്പർ തുടങ്ങിയ തസ്തികളിലാണ് ഒഴിവുള്ളത്. എത്ര ആളുകളെയാണ് ഓരോ തസ്തികയിലേക്ക് വേണ്ടതെന്നും ഇതിൽ കൃത്യമായി പറയുന്നുണ്ട്. പ്രധാന തസ്തികകൾ മുതൽ താത്കാലിക തസ്തികകളിൽ വരെ സിപിഎം അവരുടെ ഇഷ്ടക്കാരെ കുത്തിത്തിരുകയാണെന്ന ആരോപണങ്ങൾ ശരി വയ്‌ക്കുന്നതാണ് പുറത്ത് വന്ന കത്ത്.

തിരുവനന്തപുരം കോർപറേഷനിലെ താൽകാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് പട്ടിക ചോദിച്ച് മേയർ ആര്യാ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചെന്ന ആരോപണത്തിൽ വിമർശനവുമായി പ്രതിപക്ഷം. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഇക്കാര്യം മേയർ നിഷേധിക്കുകയാണെങ്കിൽ സൈബർ സെല്ലിൽ പരാതി നൽകി കത്ത് എവിടെ നിന്നാണ് വന്നതെന്ന് അന്വേഷിക്കുകയാണ് വേണ്ടതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ആവശ്യപ്പെട്ടു. തിരുവനന്തപുരം കോർപറേഷനിൽ പതിറ്റാണ്ടുകളായി സിപിഎം നേതാക്കളെ തിരുകി കയറ്റുന്നതിന്റെ അവസാന ഉദാഹരണമാണിത്. അടിയന്തരമായി സർക്കാർ ഇടപെട്ട് ഈ ഭരണസമിതി പിരിച്ചുവിടണം. ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകും – വി.വി.രാജേഷ് പറഞ്ഞു.

ഈ വിഷയത്തിൽ ആരോപണ വിധേയരായ ഇരുവരും പ്രതികരണം അറിയിച്ചിട്ടുണ്ട്. മേയർ ആര്യ രാജേന്ദ്രൻ, ‘ഡൽഹിയിൽനിന്നു വന്നതേയുള്ളൂ. എന്താണു സംഭവമെന്ന് അന്വേഷിക്കട്ടെ. അങ്ങനെയൊരു കത്ത് പോകേണ്ട ആവശ്യമില്ലല്ലോ ?’എന്നാണ് പറയുന്നത്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ‘കത്ത് കിട്ടിയിട്ടില്ല, അത് പരിശോധിക്കാം.’ എന്നാണ് വ്യക്തമാക്കുന്നത്.

ഇതിനിടെ മേയര്‍ ആര്യ രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പേജിലാകെ ട്രോൾ കമന്റുകളുടെ പൂരമാണ്. 'ഇനി ശമ്പള വിതരണം പാർട്ടി ഓഫീസിൽ നിന്ന് ആവണം, ജോലിയുണ്ടോ സഖാവേ ഒരു ലീവ് എടുക്കാൻ,അടുത്ത അഴിമതി ജോലിയുണ്ട് സഖാക്കളുടെ പട്ടിക തരാമോ', എന്നിങ്ങനെ പോവുന്നു കമന്റുകൾ. മേയറുടെ നടപടി സത്യപ്രതിജ്ഞാലംഘനമെന്ന ആരോപണവും ഉയരുന്നു. എന്നാല്‍ കത്ത് അയച്ചിട്ടില്ലെന്നാണ് മേയറുടെ വാദം.

നേരത്തേയും പലവിധ വിവാദങ്ങളിൽ ആര്യ പെട്ടിട്ടുണ്ടായിരുന്നു. ‌തലസ്ഥാന ഗരത്തിലെ തിരക്കേറിയ എംജി റോഡില്‍ പാര്‍ക്കിങ് അനുവദിച്ച സംഭവമാണ് ഇതിനു മുന്നേ വിവാദമായത്. തിരുവനനന്തപുരത്തെ സ്വകാര്യ ഹോട്ടലിന് പാര്‍ക്കിങ് അനുവദിച്ച് പ്രതിമാസം 5,000 രൂപയാണ് ഈടാക്കാൻ തീരുമാനിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ റോഡാണ് കോര്‍പ്പറേഷന്‍ വാടകയ്ക്ക് നല്‍കിയത്.

അതേസമയം മേയര്‍ ചെയ്യുന്നതെല്ലാം വിവാദകമുന്ന സാഹരചര്യമാണ് ഉള്ളത്. ഈ സംഭവവും അതുപോലെ വലിയ വിവാദമായിരിക്കുകയാണ്. നേരത്തെ ആര്യ, സദ്യ കളഞ്ഞ സംഭവത്തില്‍ നേതാക്കള്‍ക്കെതിരെ നടപിയെടുത്തതും വിവാദായിരുന്നു. അതേസമയം മേയറെ തുടര്‍ച്ചയായി രൂക്ഷമമായി വിമര്‍ശിക്കുന്ന ബിജെപി, ഈ വിഷയത്തിലും രംഗത്തെത്തി. കരാറിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ബിജെപി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരിക  (1 hour ago)

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി  (1 hour ago)

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം  (1 hour ago)

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്  (1 hour ago)

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം  (2 hours ago)

Rahul Mamkootathil വെള്ളം കുപ്പിയിലാക്കുന്ന ചിത്രം  (2 hours ago)

Ambergris പ്രതിക്കായി അന്വേഷണം ആരംഭിച്ചു.  (2 hours ago)

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (5 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (7 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (8 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (8 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (9 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (9 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (9 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (10 hours ago)

Malayali Vartha Recommends