Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധത്തിനിടയിൽ കേരളത്തിൽ ഇങ്ങനെയൊരു ട്വിസ്റ്റ്..!സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി വിപണിയിൽ ദൃശ്യമായ വൻ കുതിപ്പിന് പിന്നാലെയാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയത്...


ക്രൂഡോയിലുമായി 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത്...പ്രതിസന്ധി മറികടക്കാന്‍ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യ.. 'ഹോര്‍മുസ് കടലിടുക്ക്' ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞ അവസ്ഥയിലാണ്..


മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്


നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്


മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി! കള്ളി കപ്പലിൽ തന്നെ... ''മാമാട്ടിക്കുട്ടി മുത്തല്ല, തിരുവോന്തരം മരതകമാണ്''

05 NOVEMBER 2022 06:30 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം കോർപ്പറേഷനിൽ താൽക്കാലിക നിയമനത്തിനായി പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ച മേയർ ആര്യാ രാജേന്ദ്രന്റെ നടപടി വൻ വിവാദമായി മാറുകയാണ്. സത്യപ്രതിജ്ഞാ ലംഘനമാണ് മേയർ നടത്തിയിരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതികരണത്തെ തടുക്കാൻ മേർക്ക് ആവുന്നില്ല. സമൂഹ മാദ്ധ്യമങ്ങളിലടക്കം കടുത്ത വിമർശനം മേയർക്കെതിരെ ഉയരുന്നുമുണ്ട്. ''ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി'' എന്നാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കുട്ടത്തിൽ മേയറെ വിശേഷിപ്പിച്ചത്.

തിരുവനന്തപുരം കോർപറേഷനിലെ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ശ്രമം നടത്തി എന്നതാണ് പ്രധാന ആരോപണം. അതിനായി ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ അയച്ച കത്ത് പുറത്തുവന്നിരുന്നു. ഇതിപ്പോൾ വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഈ മാസം ഒന്നിനാണ് മേയർ ആര്യാ രാജേന്ദ്രൻ കത്തയച്ചത്. തസ്തികയും ഒഴിവും സഹിതമുള്ള പട്ടികയും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയ ശേഷം ഇതിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് അഭ്യർഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. ഈ പട്ടിക അനുസരിച്ച് നിയമിക്കാനുള്ള നീക്കമാണ് മേയറുടെ ഭാ​ഗത്ത് നിന്നും ഉണ്ടാകാനിരുന്നത്.

തികച്ചും തൊഴിൽ അന്വേഷകരോടുള്ള വെല്ലുവിളിയായി തന്നെയാണ് ഈ വിഷയത്തെ നോക്കി കാണേണ്ടത്. പ്രധാന തസ്തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്ടക്കാരെ കുത്തി നിറയ്ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്ന തരത്തിലാണ് ഈ കത്ത്. സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ആര്യക്കെതിരെ വിമര്‍ശനം ഉയര്‍ന്നുവരികയാണ്.

സംഭവം പുറത്തായതോടെ സമൂഹ മാദ്ധ്യമങ്ങളിലടക്കം ആര്യയ്ക്കെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്. മേയറുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. മാമാട്ടിക്കുട്ടി മുത്തല്ല, തിരുവോന്തരം മരതകമാണ് എന്നാണ് അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷനുമായ ജയശങ്കറിന്റെ പരിഹാസം.

പ്രത്യയശാസ്ത്ര പരിജ്ഞാനവും പാർട്ടി കൂറുമുളള സഖാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു കൊളളുന്നു. വിദ്യാഭ്യാസ യോഗ്യതയോ പ്രവൃത്തി പരിചയമോ നിർബന്ധമല്ല. തൽക്കാലം തിരുവനന്തപുരം കോർപ്പറേഷനിൽ മാത്രമേ ഈ സൗകര്യമുളളൂ. വൈകാതെ പബ്ലിക് സർവീസ് കമ്മീഷൻ പിരിച്ചു വിട്ടു പാർട്ടി സർവീസ് കമ്മീഷൻ രൂപീകരിക്കുമെന്നും ജയശങ്കർ പരിഹസിക്കുന്നു.

എന്നാൽ താൻ ഇത്തരത്തിലൊരു കത്തിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന തരത്തിലാണ് ആര്യയുടെ പ്രതികരണം. ഡിവൈഎഫ്ഐയുടെ പാർലമെന്റ് മാർച്ചുമായി ബന്ധപ്പെട്ട് ഡൽഹിയിലായിരുന്നുവെന്നും, പാർട്ടിയുമായി ആലോചിച്ച് പ്രതികരിക്കാമെന്നുമാണ് മേയറുടെ മറുപടി.കത്ത് കിട്ടിയിട്ടിലെന്നും, പരിശോധിക്കാമെന്നും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പ്രതികരിച്ചിട്ടുണ്ട്. മേയർ കോഴിക്കോടാണ്. വിളിച്ചിട്ട് കിട്ടിയിട്ടിലെന്നാണ് ആനാവൂരിന്റെ വിശദീകരണം.

അതേസമയം, കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ പ്രതിഷേധത്തിൽ മുങ്ങി നഗരസഭ. സത്യപ്രതിജ്ഞ ലംഘനമാണ് മേയർ നടത്തിയതെന്ന് അരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരം നഗരസഭയിൽ തള്ളികയറി. തടയാൻ ശ്രമിച്ച പൊലീസുമായി പ്രവർത്തകർ ഉന്തും തള്ളും ഉണ്ടായി. ശേഷം പ്രവർത്തകർ നഗരസഭയിൽ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. പിന്നാലെ ബിജെപി കൗൺസിലർമാരും യുവമോർച്ച പ്രവർത്തകരും നഗരസഭയിൽ ശക്തമായ പ്രതിഷേധം നടത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ 'ചെക്ക്മേറ്റ്' അമേരിക്ക തൊടാൻ പേടിക്കുന്ന ഖാർഗ്...!ഹൃദയമിടിപ്പ് നിയന്ത്രിക്കുന്ന 'സ്വിച്ച് ബോർഡ്' തകർന്നാൽ..!  (1 hour ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല കിടപ്പറരംഗങ്ങള്‍ ഭയങ്കരം ഒത്തുതീര്‍പ്പിന് കിട്ടിയ കോടികളുമായി ബിന്ദു കേരളം വിട്ടു...?  (4 hours ago)

കോളേജ് പരിസരത്ത് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ ധീരമായി നേരിട്ട് പെണ്‍കുട്ടി  (5 hours ago)

GOLD RATE സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്;  (5 hours ago)

ജാ​ഗ്രത !! തലസ്ഥാനത്ത് വിവിധ ഭാ​ഗത്ത് ജലവിതരണം മുടങ്ങും  (5 hours ago)

RUSSIA എൽപിജി വില കൂട്ടില്ല  (5 hours ago)

സിപിഐഎം സുധാകരനോട് നീതി കാട്ടിയില്ലെന്ന് രമേശ് ചെന്നിത്തല  (5 hours ago)

മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്  (5 hours ago)

നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്  (5 hours ago)

രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച താരം; ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി  (5 hours ago)

മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...  (5 hours ago)

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ദേശീയപാത. അതില്‍ എത്ര ശതമാനം പണിയാണ് പൂര്‍ത്തിയായത്? ജോലി തീരാതെ ഉദ്ഘാടനം ചെയ്യുന്നത് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതുകൊണ്ടാണെന്ന വിമർശനവുമായി പ്രതിപ  (5 hours ago)

എംഎൽഎ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു; ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി നൽകിയതിന് പിന്നിൽ കടകംപള്ളി; മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി  (5 hours ago)

പ്രചാരണം തുടങ്ങി സി പി എം  (6 hours ago)

എന്താണ് ഇവിടെ നിൽക്കുന്നത് പാർലമെന്റിൽ പോകുന്നില്ലേ? കൊച്ചിയിലെ വേദിയിൽ വച്ച് ഹൈബി ഈഡൻ എംപിയോട് പ്രധാനമന്ത്രിയുടെ ആ ചോദ്യം; ഉത്തരത്തിന് പിന്നാലെ പൊട്ടിച്ചിരിച്ച് നരേന്ദ്ര മോദി  (6 hours ago)

Malayali Vartha Recommends