കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ ഗണപതി; അമ്പരന്നു നാട്ടുകാർ

എറണാകുളത്തു നിന്നും അമ്പരപ്പിക്കുന്ന വാർത്ത. കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ ഗണപതി വിഗ്രഹം കണ്ടെത്തി. ബസിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വിഗ്രഹം. ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടതിന് പിന്നാലെയാണ് വിഗ്രഹം കണ്ടത്.
എറണാകുളം പറവൂരിലാണ് സംഭവം. എറണാകുളത്ത് നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ബസില്‍ നിന്നാണ് വിഗ്രഹം കണ്ടെത്തിയത്. ആരാണ് വിഗ്രഹം ബസില്‍ കൊണ്ട് വച്ചത് എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. വിഗ്രത്തിന് ഏകദേശം ഏഴ് കിലോ ഭാരമുണ്ട്.
വിഗ്രഹത്തിന്റെ കാലപ്പഴക്കം സംബന്ധിച്ച് വ്യക്തതയില്ല. ഓടു കൊണ്ടാണോ പഞ്ചലോഹം കൊണ്ടാണോ നിര്‍മ്മിച്ചിരിക്കുന്നത് എന്ന് അറിയുന്നതിന് വിഗ്രഹം ശാസ്ത്രീയ പരിശോധനയ്‌ക്ക് അയക്കേണ്ടതായുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാത്രമല്ല ബസിലെ യാത്രക്കാരുടെ മൊഴിയും പോലീസ് ശേഖരിച്ചു.
https://www.facebook.com/Malayalivartha























