ഭാര്യക്ക് നേരെ ഭര്‍ത്താവിന്റെ ക്രൂരത; ഭാര്യക്ക് നേരെ ആസിഡ് ആക്രമണം

മലപ്പുറത്ത് നിന്നും അതി ക്രൂരമായ വാർത്തയാണ് വരുന്നത്. ഭാര്യക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. പാണ്ടിക്കാടാണ് സംഭവം. ചെമ്ബ്രശ്ശേരി അമ്ബലക്കള്ളി സ്വദേശി ഫഷാനയെ (27) ആണ് ഭര്‍ത്താവ് വണ്ടൂര്‍ സ്വദേശി ഷാനവാസ് ആക്രമിച്ചത്.
ഫഷാനയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ഇയാള്‍ ആക്രമണം നടത്തിയത്. പൊള്ളലേറ്റ ഫഷാനയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആസിഡ് ആക്രമണമെന്ന് പോലീസ് പറയുന്നു. ആക്രമണത്തിനിടെ ഷാനവാസിനും പൊള്ളലേറ്റു. ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha























