ഭാര്യയുടെ തലയിൽ ഭർത്താവിന്റെ ആസിഡ് ആക്രമണം; യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ ; കുടുംബപ്രശ്നങ്ങളെന്ന് പോലീസ്

കുടുംബപ്രശ്നങ്ങളെ തുടർന്ന് ഏതാനും മാസങ്ങളായി പിരിഞ്ഞുകഴിയുകയായിരുന്ന ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. യുവതിയുടെ തലയിലാണ് ഭർത്താവ് ആസിഡ് ഒഴിച്ചത്. 60 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശിനി ഹഷാന ഷെറിന് (27) നേരെയാണ് വണ്ടൂർ കൂരാട് സ്വദേശിയായ ഭർത്താവ് ഷാനവാസ് (30) ആസിഡ് ആക്രമണം നടത്തിയത്. ഇന്നലെ പുലർച്ചെ മൂന്നോടെ ചെമ്പ്രശ്ശേരി അമ്പലക്കള്ളിയിലെ ഹഷാനയുടെ വീട്ടിലെത്തിയ ഷാനവാസ്, ഹഷാനയുടെ തലയിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. തട്ടിമാറ്റുന്നതിനിടയിൽ പൊള്ളലേറ്റ ഷാനവാസും മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്.
ആക്രമണം ചെറുക്കുന്നതിനിടെ ഹഷാനയുടെ പിതാവിനും മാതാവിനും സഹോദരിക്കും ചെറിയ രീതിയിൽ പൊള്ളലേറ്റു. പാണ്ടിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha






















