Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

കുടുംബശ്രീ അക്കൗണ്ടില്‍ നിന്നും ഗുണഭോക്താക്കളുടെ 17.25 ലക്ഷം അപഹരിക്കുകയും 34.41 ലക്ഷം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്ത 51.66 ലക്ഷം രൂപയുടെ വഞ്ചനാ കേസ്... അമ്പൂരി ഗ്രാമ പഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡിനുവിന് മുന്‍കൂര്‍ ജാമ്യമില്ല, തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്, വകുപ്പുതല നടപടിയിലൊതുക്കി പ്രതി ഇപ്പോഴും സര്‍വ്വീസില്‍ തുടരുകയാണെത് അദ്ഭുതപ്പെടുത്തുന്നുവെന്ന് കോടതി

08 NOVEMBER 2022 08:18 AM IST
മലയാളി വാര്‍ത്ത

കുടുംബശ്രീ അക്കൗണ്ടില്‍ നിന്നും ഗുണഭോക്താക്കളുടെ 17.25 ലക്ഷം അപഹരിക്കുകയും 34.41 ലക്ഷം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്ത 51.66 ലക്ഷം രൂപയുടെ വഞ്ചനാ കേസില്‍ അമ്പൂരി ഗ്രാമ പഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡിനുവിന് മുന്‍കൂര്‍ ജാമ്യമില്ല. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം നിരസിച്ചത്.

ഗൗരവമേറിയ കുറ്റം നടന്നിട്ടും പ്രതിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താതെ വകുപ്പുതല നടപടിയിലൊതുക്കി പ്രതി ഇപ്പോഴും സര്‍വ്വീസില്‍ തുടരുകയാണെത് അദ്ഭുതപ്പെടുത്തുന്നുവെന്ന് ജഡ്ജി പ്രസുന്‍ മോഹന്‍ ഉത്തരവില്‍ പരാമര്‍ശിച്ചു.


കുടുംബശ്രീ ഗുണഭോക്താക്കള്‍ക്ക് നല്‍കേണ്ട പൊതു ഫണ്ടില്‍ നിന്ന് വന്‍തുക അപഹരിച്ചെന്ന കുറ്റകൃത്യത്തിന്റെ സ്വഭാവവും കാഠിന്യമേറിയതുമായ കൃത്യം വെളിവാക്കുന്ന സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. നെയ്യാര്‍ഡാം പോലീസ് രജിസ്റ്റര്‍ ചെയ്ത അരക്കോടി രൂപയുടെ പണാപഹരണ കേസിലെ പ്രതിക്കാണ് ജാമ്യം നിഷേധിച്ചത്. ചതിച്ചെടുത്ത പണം വീണ്ടെടുക്കാന്‍ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രതിയുടെ ജാമ്യഹര്‍ജിയില്‍ ശക്തമായ എതിര്‍പ്പുണ്ടെന്നും പ്രതി ഇപ്പോഴും സര്‍വ്വീസില്‍ തുടരുകയാണെന്നും അഡീ.പ്രോസിക്യൂട്ടര്‍ ഹരീഷ് കുമാര്‍ ബോധിപ്പിച്ചു.


2021 ഏപ്രില്‍ 1 നും 2022 ജൂലൈ 2 നും ഇടക്കാണ് അരക്കോടിയുടെ പണാപഹരണം നടന്നത്. അന്യായ നേട്ടത്തിനായി ആദ്യം അനവധി ഗുണഭോക്താക്കളുടെ കുടുംബശ്രീ അക്കൗണ്ട് ചെക്ക് ലീഫുകള്‍ പ്രതി മോഷണം നടത്തി. ആ ചെക്ക് ലീഫുകള്‍ കാട്ടാക്കട സബ് ട്രഷറിയില്‍ ഹാജരാക്കി 17, 25,000 രൂപ മാറിയെടുത്ത് അപഹരിച്ചു.



കൂടാതെ ഒറ്റത്തവണ അക്കൗണ്ട് നമ്പര്‍ ദുരുപയോഗം ചെയ്ത് നിയമ വിരുദ്ധമായി ' വെബ് സംഖ്യ '' എന്ന ഒരു ഓണ്‍ലൈന്‍ സൈറ്റില്‍ ലോഗിന്‍ ചെയ്ത് സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്നും 34,40, 607 രൂപ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിവിധ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. അപ്രകാരം സര്‍ക്കാര്‍ ജീവനക്കാരനായ പ്രതി ആദ്യം ചെക്ക് ലീഫുകള്‍ മോഷ്ടിക്കുകയും അതിനു ശേഷം പണാപഹരണത്തിന് വേണ്ടി ആ രേഖകള്‍ ഉപയോഗിക്കുകയും ചതിക്കലിനായി വ്യാജ നിര്‍മ്മാണം നടത്തുകയും ചെയ്ത് 5ഹ,65,607 രൂപയുടെ അന്യായ നഷ്ടം കേരള ഗവണ്‍മെന്റിന് വരുത്തിയെന്നുമാണ് കേസ്.

2022 ആഗസ്റ്റ് 12 ന് പ്രതി സമര്‍പ്പിച്ച ആദ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയ വിവരം മറച്ചു വെച്ച് പുതിയ ജാമ്യഹര്‍ജി ഫയല്‍ ചെയ്തതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. മുന്‍ ജാമ്യ ഹര്‍ജി തള്ളിയ വിവരം പുതിയ ജാമ്യഹര്‍ജിയില്‍ വെളിപ്പെടുത്താത്തത് പ്രധാന വസ്തുത മറച്ചുവെക്കലാണെന്നും കോടതി നിരീക്ഷിച്ചു.


അപ്രകാരം വസ്തുതകള്‍ മറച്ചു വെച്ചാണ് പ്രതി കോടതിയെ സമീപിച്ചിരിക്കുന്നത്. ആദ്യ ജാമ്യ ഹരജി തള്ളിയപ്പോഴുണ്ടായ സാഹര്യങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടായതായി പുതിയ ജാമ്യഹര്‍ജിയിലെ വരികളിലൊരിടത്തുമില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് കോടതി ജാമ്യഹര്‍ജി തള്ളിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (11 minutes ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (53 minutes ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (2 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (2 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (4 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (4 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (4 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (4 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (5 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (5 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (5 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (5 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (5 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (5 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (6 hours ago)

Malayali Vartha Recommends