സ്കൂൾ വിദ്യാർത്ഥിനിയുടെ ഫോട്ടോയും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണി; പിന്നാലെ പലതവണയായി നിരവധി ഇടങ്ങളിൽ വെച്ച് പീഡനം; ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ

കരുനാഗപ്പള്ളിയിൽ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പീഡനം. സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ഉടുമ്പൻചോല സ്വദേശി ഹരികൃഷ്ണനെ (20) യാണ് കേസിൽ അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് ആണ് യുവാവിനെ അറസ്റ്റ് പിടികൂടിയത്. ഇടുക്കി, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വെച്ച് പലതവണയായിട്ടായിരുന്നു പീഡനം നടത്തിയത്. മാത്രമല്ല സമൂഹമാധ്യമങ്ങളിലും മറ്റും പെൺകുട്ടിയുടെ ഫോട്ടോയും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി പീഡിപ്പിച്ചിരുന്നത്.
അതേസമയം സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ഇടുക്കി നെടുങ്കണ്ടത്തു നിന്നുമാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. കരുനാഗപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ എ. ജയകുമാർ, എസ്.ഐമാരായ സുജാതൻപിള്ള, രാജേന്ദ്രൻപിള്ള, എ.എസ്.ഐ വേണുഗോപാൽ, സി.പി.ഒ മാരായ രജീഷ്, ബഷീർഖാൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha

























