മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും

നവംബറില്‍ നടക്കാനിരുന്ന ആഢംബര വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ പ്രതിശ്രുത വരനെ വധുവും കാമുകനും ചേര്‍ന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയത്തിന്റെ നടുക്കത്തിലാണ് പൂനെ നിവാസികള്‍. പ്രമുഖ വ്യവസായിയായ വിശാല്‍ അഗര്‍വാളിന്റെ മകന്‍ കേതന്‍ വിശാല്‍ അഗര്‍വാളാണ് (26) വധുവിന്റെ പ്രണയപ്പകയില്‍ ഇരയായത്. പ്രതിശ്രുത വധു സിയ ഗോയല്‍ (20) കാമുകന്‍ ചേതന്‍ ബാബുലാല്‍ ചൗധരിയോടൊപ്പം (22) ജീവിക്കാന്‍ കേതനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇരുവരുടെയും പ്രണയത്തിന് തടസ്സമാകുമെന്ന് കരുതിയാണ് ഇവര്‍ കേതനെ വധിക്കാന്‍ പദ്ധതിയിട്ടതെന്നും മുമ്പും ഇത്തരത്തില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ഇവര്‍ ആസുത്രണം നടത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha

























