സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം. വിരമിച്ച ജില്ലാ ജഡ്‌ജിയാണ് എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥന്‍.
തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന എ ഷാജഹാൻ മാർച്ച് 31ന് വിരമിച്ചിരുന്നു. വിരമിക്കുംമുന്പേ, ജില്ലാ ജഡ്‌ജിയും നിയമസെക്രട്ടറിയുമായിരുന്ന എം ജി സനൽകുമാറിനെ കമീഷണറായി എല്‍ഡിഎഫ് സർക്കാർ ഗവർണർക്ക് ശുപാർശ ചെയ്‌തെങ്കിലും അംഗീകരിച്ചിട്ടുണ്ടായിരുന്നില്ല.
രണ്ടര മാസം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷണറുണ്ടായിരുന്നില്ല. 30 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് നടപടികളടക്കം പ്രതിസന്ധിയിലായിരുന്നു.
https://www.facebook.com/Malayalivartha






















