കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ഗൃഹപ്രവേശം...

അഞ്ച് വർഷം ഉപയോഗിച്ചിരുന്ന കന്റോൺമെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് ഇന്ന് താമസം മാറും. രാവിലെ ആറിനാണ് ഗൃഹപ്രവേശം.
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലായിരുന്നു മുഖ്യമന്ത്രി ഇതു വരെ താമസിച്ചിരുന്നത്. ക്ളിഫ് ഹൗസ് നവീകരിക്കുന്നതിനാലാണ് വീട് മാറ്റം താമസിച്ചത്. ഇനിയും ചില്ലറ ജോലികൾ ബാക്കിയുണ്ട്.
എന്നാൽ പ്രതിപക്ഷ നേതാവിന് ഔദ്യോഗിക വസതി നൽകേണ്ടതിനാണ് മുഖ്യമന്ത്രി ക്ളിഫ് ഹൗസിലേക്ക് മാറുന്നത്. അഞ്ച് വർഷം ഉപയോഗിച്ചിരുന്ന കന്റോൺമെന്റ് ഹൗസിൽ സതീശന്റെ വലിയ പുസ്തക ശേഖരമുണ്ടായിരുന്നു. ഇത് പറവൂരിലെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു.
അതേസമയം കന്റോണ്‍മെന്റ് ഹൗസ് വിട്ടുകിട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് താമസം ക്ലിഫ് ഹൗസിലേക്കു മാറ്റാനായി മുഖ്യമന്ത്രി തീരുമാനിച്ചത്. അധികാരത്തിലെത്തി ഒരു മാസം കഴിയുമ്പോഴാണ് വീട് മാറുന്നത്.
"
https://www.facebook.com/Malayalivartha

























