ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ

ചെങ്കോട്ട തകർത്ത് ചരിത്രം കുറിച്ചായിരുന്നു തിരുവന്തപുരം കോർപ്പറേഷനിലേക്ക് ബിജെപി അധികാരത്തിലെത്തിയത്. അന്ന് മുതൽ ഇന്ന് വരെ സജീവ പ്രവർത്തനങ്ങൾ ചെയ്ത് കൊണ്ട് വിവി രാജേഷും കൂട്ടരും ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുകയായിരുന്നു. ഇനിതിനിടെയാണ് പെട്ടന്ന് ആ വിവാദം പൊട്ടിപ്പുറപ്പെട്ടത്. കോർപ്പറേഷൻ സത്യപ്രതിജ്ഞ വിവാദത്തിൽ നിർണായക നടപടിയെടുത്തിരിക്കുകയാണ് കോടതി. ദൈവങ്ങളുടെ പേരു പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടിയത് സിപിഎമ്മാണ്. 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ കലക്ടര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി നല്‍കിയിരുന്നു.
ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത് ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറി വി.ജോയിയും എസ്.പി.ദീപക്കുമാണ് പരാതി നല്‍കിയത്. കോടതിലും പരാതി നൽകി. ഇതിൽ ദേവിദേവൻമാരുടെയും ബലിദാനികളുടെയും ഭാരതാംബയുടെയും നാമത്തിൽ തിരുവനന്തപുരം കോർപറേഷനിലെ 20 ബിജെപി കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തത് അസാധുവാണെന്ന് ഹൈക്കോടതി അറിയിച്ചു. കേരള മുനിസിപ്പാലിറ്റി നിയമത്തിലെ മൂന്നാം ഷെഡ്യൂൾ പ്രകാരം ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ആണ് ചെയ്യേണ്ടത്. ഇതിൽനിന്നു വ്യത്യസ്തമായിട്ടുള്ള സത്യപ്രതിജ്ഞ അസാധുവാണെന്നു ചൂണ്ടിക്കാട്ടി കോർപറേഷനിലെ സിപിഎം പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. നാലാഴ്ചയ്ക്കുള്ളിൽ ഇവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം.
കൗണ്‍സിലര്‍മാരുടെയും സത്യപ്രതിജ്ഞ റദ്ദാക്കിയ ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്ന് തിരുവനന്തപുരം നഗരസഭാ മേയർ വി.വി. രാജേഷ്. കോടതി വിധി തിരിച്ചടി അല്ലെന്നും ഒരിക്കൽ കൂടി സത്യപ്രതിജ്ഞ ചെയ്യണമെന്നത് അംഗീകരിക്കുന്നുവെന്നും വി.വി. രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. മേയർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർ കൗൺസിലർമാർ അല്ലെന്ന് കോടതി പറഞ്ഞിട്ടില്ല. 29ന് കൗൺസിൽ യോഗം ചേരുമെന്നും മേയർ വ്യക്തമാക്കി.
സുഗതന്റെ സത്യപ്രതിജ്ഞയിൽ നാലാഴ്ച സമയമുണ്ടല്ലോ. ഇപ്പോൾ ഹൈക്കോടതി പറഞ്ഞിരിക്കുന്നവരെ കൂടാതെ മറ്റ് ചിലർ കൂടി ഇങ്ങനെ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഹൈക്കോടതിയിൽ ഫയൽ ചെയ്തപ്പോൾ അവരുടെ പേര് പറഞ്ഞില്ല. അതിന്റെ നിയമവശം കൂടി പരിശോധിക്കണം. വിഷയത്തിൽ ബിജെപിക്ക് തിരിച്ചടിയില്ല. കേസ് ഫയൽ ചെയ്തവർക്കാണ് തിരിച്ചടി. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. കൗൺസിലർമാർ അസാധുവാണെന്നോ തെരഞ്ഞെടുപ്പ് അസാധുവാണെന്നോ കോടതി പറഞ്ഞിട്ടില്ല.
കേസ് ഫയൽ ചെയ്തപ്പോൾ തന്നെ എല്ലാ വശങ്ങളും ആലോചിച്ചിരുന്നു. കേസ് ഫയൽ ചെയ്തത് സെലക്ടീവായാണ്. ആരെയോ പ്രീണിപ്പെടുത്താൻ വേണ്ടിയാണ് ചെയ്തത്. ജനാധിപത്യ സംരക്ഷണം ആയിരുന്നുവെങ്കിൽ സെലക്ടീവ് ആകരുതിയിരുന്നു. വിധി പകർപ്പ് കൈയിൽ കിട്ടിയാൽ 24 മണിക്കൂറിനകം സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാറാണ്.
അതേസമയം, എല്ലാ അർഥത്തിലും നിയമം ലംഘിച്ചു കൊണ്ടാണ് സത്യപ്രതിജ്ഞ നടന്നതെന്നും നഗ്നമായി ജാതിയും മതവും രാഷ്ട്രീയത്തിനുവേണ്ടി ഉപയോഗപ്പെടുത്തിയെന്നും എസ്.പി. ദീപക് പറഞ്ഞു. മതവും വിശ്വാസവും സ്വകാര്യതയാണ്. ഭരണഘടന ഉയർത്തിപ്പിടിക്കാൻ ബാധ്യത ഉള്ളവരാണ് ജനപ്രതിനിധികളെന്നും എസ്.പി. ദീപക് പറഞ്ഞു. കോടതി വിധി ബിജെപിയുടെ മുഖത്തേറ്റ പ്രഹരമാണ് എന്നായിരുന്നു എ.എ. റഹീം എംപിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha
























