സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..

മഹാരാഷ്ട്രയിലെ പുണെയ്ക്കടുത്തുള്ള പ്രശസ്തമായ ലോഹഗഡ് കോട്ടയില്‍ ഒരു സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കോടികള്‍ ചെലവഴിച്ചുള്ള ആഡംബര വിവാഹം നവംബറില്‍ നടക്കാനിരിക്കെയാണ് പ്രതിശ്രുത വരനായ 26-കാരന് കേതന് വിശാല്‍ അഗര്‍വാളിനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തിയത്. സെല്‍ഫി എടുക്കുന്നതിനിടെ ശക്തമായ കാറ്റില്‍ ബാലന്‍സ് പോയി താഴേക്ക് വീണതാണെന്ന പേരില്‍ ആദ്യഘട്ടത്തില്‍ പ്രചരിച്ച ഒരു സാധാരണ അപകടമരണത്തെ,
പോലീസ് നടത്തിയ കൃത്യമായ അന്വേഷണമാണ് ആസൂത്രിത കൊലപാതകമാണെന്ന് തെളിയിച്ചത്.പുണെ ലോഹഗഡ് കോട്ടയിൽനിന്ന് വീണ് റിയൽ എസ്റ്റേറ്റ് ഡയറക്ടർ കേതൻ അഗർവാൾ (26) മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ്. കേതൻ കൊല്ലപ്പെടുന്നതിന് നാലുദിവസം മുൻപും ഇതേ കോട്ടയിൽവെച്ച് കാമുകി സിയാ ഗോയൽ അദ്ദേഹത്തെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായാണ് പിതാവ് വിശാൽ അഗർവാളിന്റെ മൊഴി. സംഭവത്തിൽ സിയാ ഗോയലിനെയും കാമുകൻ ചേതൻ ബാബുലാൽ ചൗധരിയെയും (22) പൊലീസ് അറസ്റ്റ് ചെയ്തു.ജൂൺ 18-നാണ് ലോഹഗഡ് കോട്ടയിലെ 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ് കേതൻ മരിച്ചത്.
ശക്തമായ കാറ്റിൽ കാൽവഴുതി വീണതാണെന്നായിരുന്നു സിയാ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ, പിതാവിന്റെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ജൂൺ 14-ന് സിയയും കേതനും കോട്ടയിൽ പോയപ്പോൾ സിയാ തള്ളിയിടാൻ ശ്രമിച്ചുവെന്ന് പിതാവ് പറയുന്നു. അന്ന് ഒരു കുറ്റിച്ചെടിയിൽ പിടിച്ച് കേതൻ അത്ഭുതകരമായി രക്ഷപ്പെട്ടു.അബദ്ധം പിണഞ്ഞെന്ന് തിരിച്ചറിഞ്ഞ സിയാ, പാമ്പ് വരുന്നുവെന്ന് അലറിവിളിക്കുകയും കേതനെ കെട്ടിപ്പിടിച്ച് അഭിനയിക്കുകയുമായിരുന്നു.
ഇതിനുശേഷം കോട്ടയിൽനിന്നുള്ള മടക്കയാത്രയ്ക്കിടെ കേതന്റെ പാസ്പോർട്ട് കാണാതായി. ഇത് വലിയ തർക്കത്തിന് വഴിവെച്ചു. പിന്നീട് സിയാ നിർബന്ധിച്ചതിനെത്തുടർന്നാണ് ജൂൺ 18-ന് വീണ്ടും ഇരുവരും ലോഹഗഡ് കോട്ടയിലെത്തിയത്.സിയയും പൂണെ സ്വദേശിയായ ചേതനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും കേതൻ അവരുടെ വഴിയിലെ തടസ്സമാണെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇരുവരും ചേർന്നാണ് കേതനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയത്. സിയാ കേതനെ കോട്ടയിലേക്ക് കൊണ്ടുപോയപ്പോൾ, ചേതനെ പിന്നീട് സ്ഥലത്തെത്തിക്കുകയും ഇരുവരും ചേർന്ന് കേതനെ കൊക്കയിലേക്ക് തള്ളിയിടുകയുമായിരുന്നു.
ലോക്കൽ ക്രൈം ബ്രാഞ്ച് ചേതനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.
https://www.facebook.com/Malayalivartha
























