Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..

24 JUNE 2026 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.

ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല. വീര്യം കുറഞ്ഞ മദ്യവിൽപ്പനയ്ക്ക് സാഹചര്യമൊരുക്കുന്നതിനു മുന്നോടിയായി നികുതി നിശ്ചയിച്ച നടപടിയിൽനിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പിന്നാക്കം പോകില്ലെന്ന് ഉറപ്പായി. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് മറുപടിപറയുമ്പോൾ നിർദേശത്തിൽ അദ്ദേഹം ഉറച്ചുനിൽക്കും. ഇക്കാര്യത്തിൽ ഒരു യുഡി എഫ് നേതാവിന്റെയും വാക്കുകൾ കേൾക്കേണ്ടതില്ലെന്നാണ് തീരുമാനം. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോൾ വിവിധ നേതാക്കളുടെ ഇംഗിതങ്ങൾക്ക് ഒപ്പിച്ചു സുപ്രധാന നയങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറായാൽ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം കൂപ്പുകുത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വിശ്വസിക്കുന്നു.

 

ഒരു സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ ചർച്ചകളുടെയും വിവാദങ്ങളുടെയും ഫലമായി മാറ്റിമറിക്കുമ്പോൾ സർക്കാർ പ്രതിസന്ധിയിൽ ആകുമെന്ന് മുഖ്യമന്ത്രി കരുതുന്നു . പ്രഖ്യാപിച്ച കാര്യങ്ങളിൽ ഒന്നും തന്നെ വിട്ടുവീഴ്ചയ്ക്ക് അദ്ദേഹം തയ്യാറല്ല. അധികാരം ഏറ്റ സമയത്ത് ചർച്ചകൾക്കും  വിട്ടുവീഴ്ചകൾക്കും തയ്യാറായിരുന്നു അദ്ദേഹം. എന്നാൽ വിവിധതരം സമ്മർദ്ദങ്ങളാണ് വിവിധ ഇടങ്ങളിൽ നിന്നും അദ്ദേഹത്തിന് നേരെ പ്രയോഗിക്കപ്പെട്ടത്. ദുർബലനായ ഒരു മുഖ്യമന്ത്രി എന്നറിയപ്പെടാൻ സതീശൻ ആഗ്രഹിക്കുന്നില്ല .  പിണറായി വിജയനെ പോലെ കരുത്തനായ ഒരു മുഖ്യമന്ത്രിക്ക് പിൻഗാമിയാകുമ്പോൾ അത്രയും കരുത്ത് പ്രകടിപ്പിച്ചില്ലെങ്കിലും കരുത്ത് കുറയ്ക്കുന്നത് ഭൂഷണമല്ലെന്ന് മുഖ്യമന്ത്രി  വിശ്വസിക്കുന്നു. സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായി താൻ പ്രവർത്തിക്കുകയില്ലെന്ന് സതീശൻ ജനങ്ങളെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു.

 

ഇതിനിടയിൽ സർക്കാരിനെ താഴെയിറക്കാൻ താത്പര്യമുള്ള സുധീരനെ പോലുള്ളവരെ തള്ളിപറയണമെന്ന ആഹ്വാനവും   ശക്തമാണ്.വീര്യംകുറഞ്ഞ മദ്യത്തിന്റെ പിറവി രണ്ടാം പിണറായി സർക്കാരിന്റെ കാലത്തായിരുന്നു.  2022-23 ലെ മദ്യനയത്തിന്റെ സൃഷ്ടിയാണ് വീര്യംകുറഞ്ഞ മദ്യം. 0.5 ശതമാനംമുതൽ 20 ശതമാനംവരെ സ്പിരിറ്റ് അടങ്ങിയ മദ്യം വിൽക്കുന്നതിന് വിദേശമദ്യചട്ടത്തിൽ രണ്ടാം പിണറായി സർക്കാർ ഭേദഗതി വരുത്തിയിരുന്നു.ധാന്യങ്ങൾ ഒഴികെയുള്ള കാർഷിക ഉത്പന്നങ്ങളിൽനിന്ന്‌ വൈനും വീര്യം കുറഞ്ഞ മദ്യവും ഉത്പാദിപ്പിക്കാൻ കേരള സ്‌മോൾ സ്‌കെയിൽ വൈനറി ചട്ടത്തിനൊപ്പമാണ് വീര്യംകുറഞ്ഞ മദ്യത്തിന്‌ അനുമതി നൽകിയത്. വൻകിട ഡിസ്റ്റലറികൾക്കും അവസരം നൽകിക്കൊണ്ടായിരുന്നു ഭേദഗതി.സർക്കാർ തീരുമാനത്തിന്റെ ചുവടുപിടിച്ച് കേരളവിപണി ആദ്യം ലക്ഷ്യമിട്ടത് ബക്കാർഡി ഇന്ത്യ എന്ന മദ്യക്കമ്പനിയെയാണ്.

4.8 ശതമാനം വീര്യമുള്ള ബക്കാർഡി ബ്രീസറും എട്ടുശതമാനം വീര്യമുള്ള ബക്കാർഡി പ്ലസും വിൽക്കാൻ അവർ അനുമതി തേടി. എന്നാൽ, വിൽപ്പന നികുതി നിശ്ചയിക്കാത്തത് തടസ്സമായി.42 ശതമാനം വീര്യമുള്ള ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ചുമത്തുന്ന 251 ശതമാനം നികുതിക്ക് പകരം പ്രത്യേക നികുതിഘടന വേണമെന്ന് കമ്പനി ആവശ്യപ്പെട്ടു. അന്നത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നേതൃത്വത്തിൽ ഒന്നിലേറെത്തവണ ഇക്കാര്യത്തിൽ കൂടിയാലോചന നടന്നു. എന്നാൽ പിണറായിയുടെ വാക്കുകൾ കേട്ടാൽ ബക്കാർഡി എന്ന് ആദ്യമായി കേൾക്കുന്നതുപോലെ തോന്നും. യു.ഡി.എഫ്. സർക്കാർ ഇപ്പോൾ കൊണ്ടുവന്നതിന് സമാനമായ നികുതിഘടന ധാരണയാകുകയും ചെയ്തു. എന്നാൽ, തീരുമാനമെടുക്കാതെ വിഷയം മാറ്റിവെച്ചു. ഫയൽ അവസാനിപ്പിച്ചതുമില്ല.

 

നികുതിവരുമാനം കൂട്ടാനുള്ള വഴിതേടിയപ്പോഴാണ് വി.ഡി. സതീശൻ സർക്കാരിനുമുന്നിൽ വീര്യംകുറഞ്ഞ മദ്യം എത്തിയത്.മുൻസർക്കാർ വിൽപ്പനാനുമതി നൽകിയ സ്ഥിതിക്ക് നികുതി നിശ്ചയിക്കുന്നതിൽ അസ്വാഭാവികതയില്ലെന്ന നിഗമനത്തിലായിരുന്നു തുടർനടപടി. കേരളം ഒഴികെയുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളിലും വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നുണ്ട്. പ്രത്യേക നികുതിഘടനയാണുള്ളത്.നികുതി നിശ്ചയിച്ച സ്ഥിതിക്ക് എക്സൈസിൽനിന്ന് ബ്രാൻഡ് രജിസ്ട്രേഷൻ നേടി വിൽപ്പന ആരംഭിക്കാം. ബാർ, ബിയർവൈൻപാർലറുകൾ, ക്ലബ്ബുകൾ തുടങ്ങി ലൈസൻസുള്ള സ്ഥാപനങ്ങളിൽ മാത്രമാണ് വിൽപ്പനാനുമതി.യു.ഡി.എഫ്. സർക്കാരിന്റെ മദ്യനയം വന്നതിനുശേഷം സമവായത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി മതിയെന്നാണ് ആലോചന. എന്നാൽ പദ്ധതി മുഖ്യമന്ത്രി പിൻവലിക്കില്ല.

 

എക്സൈസ് മന്ത്രിയുടെ ഉമ്മാക്കിയിലൊന്നും മുഖ്യമന്തി ഭയക്കില്ല. മുൻ എൽ.ഡി.എഫ്. സർക്കാർ 0.5 ശതമാനം മുതൽ 20 ശതമാനംവരെ സ്പിരിറ്റുള്ളവ വീര്യംകുറഞ്ഞ മദ്യമെന്നനിലയിൽ പ്രത്യേക ഇനമാക്കി വിദേശമദ്യ ചട്ടത്തിലും ഭേദഗതിവരുത്തിയിരുന്നു. നികുതിഘടനയിൽ ധാരണയായെങ്കിലും അവസാനനിമിഷം നടപ്പാക്കിയില്ല. മുൻസർക്കാരിന്റെകാലത്ത് ഇതുസംബന്ധിച്ചുണ്ടായിരുന്ന ഫയലുകൾ മുഖ്യമന്ത്രിയുടെ ഓഫീസ് ഇപ്പോൾ ശേഖരിച്ചിട്ടുണ്ട്. മുൻസർക്കാരിന്റെകാലത്ത് വീര്യംകുറഞ്ഞ മദ്യത്തിന് പൊതുവായി 175 ശതമാനം നികുതി എന്നായിരുന്നു ധാരണയെങ്കിൽ ഇപ്പോഴത്തെ ബജറ്റിൽ അതിനെ രണ്ട് വിഭാഗമാക്കി. 0.5 മുതൽ 10 ശതമാനം വരെ സ്പരിറ്റുള്ളതിന് 150-ഉം 10 മുതൽ 20 ശതമാനംവരെയുള്ളതിന് 200 ശതമാനവുമാണ് ബജറ്റിൽ നിർദേശിച്ച നികുതി.

അധികാരമേറ്റ് ഒരു മാസമാകുമ്പോഴേക്കും തിരുത്തലുകൾ കൂടുന്നത് രാഷ്ട്രീയമായി തിരിച്ചടിക്കുമെന്നാണ് മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവരുടെ വിലയിരുത്തൽ. നിയമസഭയിൽ കാര്യങ്ങൾ വിശദീകരിച്ചുകഴിയുമ്പോൾ എതിർപ്പിനെ മറികടക്കാമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതീക്ഷ.എന്നാൽ വീര്യംകുറഞ്ഞ മദ്യവിൽപ്പനയുമായി മുന്നോട്ടുപോകണമെങ്കിൽ യു.ഡി.എഫിലും പ്രത്യേകിച്ച് കോൺഗ്രസിലും പൊതുധാരണയുണ്ടാകണമെന്നതാണ് മുഖ്യമന്ത്രി നേരിടുന്ന പ്രധാന വെല്ലുവിളി. മദ്യനയമുണ്ടാക്കുംവരെ മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ പിടിച്ചുനിൽക്കേണ്ടിവരും. പ്രകടനപത്രികയിൽ മദ്യ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കുമെന്നാണ് വാഗ്ദാനം. മദ്യനയത്തിന് രൂപംനൽകാത്ത സാഹചര്യത്തിൽ മുതിർന്ന നേതാക്കളുമായോ, മന്ത്രിസഭയിലെ സഹപ്രവർത്തകരുമായോ ആലോചിക്കാതെ നയപരമായ കാര്യത്തിൽ തീരുമാനമെടുത്തെന്നാണ് മുഖ്യമന്ത്രിക്കെതിരേ കോൺഗ്രസിൽ ഉയരുന്ന ആക്ഷേപം.

 

വീര്യംകൂടിയ മദ്യാസക്തിയിലേക്ക് കൂടുതൽ ആളുകൾ വീഴാതിരിക്കാൻ വിദേശത്തടക്കം നിലവിലുള്ള വീര്യംകുറഞ്ഞ മദ്യം ഗുണകരമാകുമെന്ന്‌ മുഖ്യമന്ത്രിയുടെ നടപടിയെ അനുകൂലിക്കുന്നവർ വാദിക്കുന്നു. ഇതെല്ലാം സുധീരൻ ഉൾപ്പെടെയുള്ള നേതാക്കളെ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും നടന്നില്ല. മദ്യഉപഭോഗം കുറയ്ക്കുമെന്ന യു.ഡി.എഫ് നയത്തിന് കടകവിരുദ്ധമാണ് സർക്കാരിന്റെ നടപടി . സ്ത്രീകളും കുട്ടികളും അടങ്ങുന്ന പുതിയൊരു വിഭാഗം ഉപഭോക്താക്കളുണ്ടാകും. മദ്യ ഉപയോഗത്തിന് പ്രോത്സാഹനമാകും. എന്നാൽ ഇത്തരം വിമർശനങ്ങളെല്ലാം  താൽക്കാലികം മാത്രമാണെന്ന കണക്കുകൂട്ടലിലാണ് മുഖ്യമന്ത്രി ഉള്ളത്. അധികാരമേറ്റ് ഒരുമാസം പിന്നിടുമ്പോഴേക്കും മദ്യനയം വി.ഡി. സതീശൻസർക്കാരിനെ വീഴ്ത്തി. 

 

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവുനൽകാനുള്ള ബജറ്റ് നിർദേശമാണ് നുരഞ്ഞുപതയുന്നത്. കരിമണൽ ഖനനാനുമതിയുടെ വിഷയത്തിലും വിവാദം കനത്തു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പരാമർശങ്ങളും വി.എം. സുധീരന്റെ പരസ്യനിലപാടും ക്രൈസ്തവസഭകളുടെ നിലപാടുറ്റളുമാണ്  നിർണായകമായത്. സഭകളുടെ പ്രതികരണങ്ങളും എക്സൈസ് മന്ത്രി എം. ലിജുവിന്റെ അതൃപ്തിയുമൊക്കെ മദ്യവിവാദത്തിന് വീര്യംകൂട്ടുന്നു.പിണറായി സർക്കാരിന്റെ 2022-’23-ലെ മദ്യനയത്തിൽ 0.5 ശതമാനം മുതൽ 20 ശതമാനംവരെ വീര്യമുള്ള മദ്യം വിൽക്കുന്നതിന് വിദേശമദ്യ ചട്ടത്തിൽ ഭേദഗതി വരുത്തിയിരുന്നു. നികുതിഘടനവരെ ധാരണയായശേഷം തീരുമാനമെടുക്കാതെ മാറ്റിവെച്ചു.മുൻസർക്കാർ വിൽപ്പനാനുമതി നൽകിയ സ്ഥിതിക്ക്, സർക്കാരിന് വരുമാനം ലക്ഷ്യമിട്ട് നികുതി നിശ്ചയിക്കുന്നതിൽ അസ്വാഭാവികതയില്ലെന്ന നിഗമനത്തിലായിരുന്നു പുതിയ സർക്കാരിന്റെ തുടർനടപടി.

 

മദ്യഉപഭോഗം കുറയ്ക്കുമെന്ന യു.ഡി.എഫ്. നയത്തിന് വിരുദ്ധമാണ് ഈ നിലപാടെന്നാണ് വിമർശനം. സ്ത്രീകളും കുട്ടികളുമടങ്ങുന്ന പുതിയൊരു വിഭാഗം മദ്യ ഉപഭോക്താക്കളുണ്ടാകുമെന്നും കുറ്റപ്പെടുത്തുന്നു. മദ്യനയത്തിലും കരിമണൽ കാര്യത്തിലുമുള്ള ആശങ്കകൾ പരിഹരിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്ന് മാധ്യമപ്രവർത്തർക്ക് മറുപടി നൽകുമ്പോൾ കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.പാർട്ടിക്കുള്ളിൽ ചർച്ചയുണ്ടാകും. സർക്കാർ നല്ല ഉദേശത്തോടെ ചെയ്യുന്ന കാര്യങ്ങളാണെങ്കിൽപ്പോലും ജനങ്ങൾക്ക് സ്വീകാര്യമാണെന്ന് ഉറപ്പുവരുത്തണമെന്നും വേണുഗോപാൽ പറഞ്ഞു. മദ്യവ്യാപനം പ്രോത്സാഹിപ്പിക്കുന്ന നിർദേശം പ്രകടനപത്രികയുടെ അന്തസ്സത്തയ്ക്കു നിരക്കാത്തതാണെന്ന് കഴിഞ്ഞദിവസം കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പരസ്യനിലപാടെടുത്തിരുന്നു.എന്നാൽ ഇത്തരം വിമർശനങ്ങൾ കാര്യമാക്കേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. 

 

വീര്യംകുറഞ്ഞത് എന്ന പേരിൽ എല്ലാവർക്കും മദ്യംലഭ്യമാക്കാനുള്ള തീരുമാനം ദുഃഖകരമാണെന്നും സ്വീകാര്യമല്ലെന്നും തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി പറഞ്ഞു. കഴിഞ്ഞസർക്കാർ ചെയ്തതെറ്റ് തെറ്റെന്നു പറയാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.ബജറ്റ് നിർദേശം ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളംചേർക്കലാണെന്ന് ഓർത്തഡോക്സ് സഭ അഭിപ്രായപ്പെട്ടു. വീര്യം കുറഞ്ഞ മദ്യം സുലഭമാക്കിയാൽ യുവസമൂഹം മാരക ലഹരിതേടിപ്പോകില്ലെന്ന വാദം യുക്തി രഹിതമാണെന്നും സഭ മാധ്യമവിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ പറഞ്ഞു.എക്സൈസ് മന്ത്രിയുമായി കൂടിയാലോചന നടത്താതെയാണ് നികുതി നിശ്ചയിച്ചതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. പ്രതിഷേധമറിയിക്കാൻ മന്ത്രി എം. ലിജു മുഖ്യമന്ത്രിയെ കണ്ടു. എന്നാൽ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായാണ് വിവരം. 

 

ബജറ്റിലെ നിർദേശങ്ങൾ അവതരിപ്പിക്കുന്നതിനുമുൻപേ പുറത്തുവിടാറില്ലെന്നും വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതിൽ മുഖ്യമന്ത്രിക്ക് അപ്പോൾ കൂടിയാലോചന നടത്താൻ കഴിയില്ലെന്നും മന്ത്രി രമേശ് ചെന്നിത്തല മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.നിർദേശങ്ങളെക്കുറിച്ച് സഭയിൽ ചർച്ച ചെയ്ത് നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. പുതുതായി ഒരു മദ്യമെത്തുന്നതിനോടും തനിക്ക് യോജിപ്പില്ലെന്നും ചെന്നിത്തല പറഞ്ഞു.മദ്യത്തിന്റെ ഉൽപ്പാദനം, വിതരണം, വില, നികുതി എന്നിവ നിയന്ത്രിക്കുന്ന സർക്കാർ നയമാണ് മദ്യനയം. കേരളത്തിൽ അധികാരത്തിൽ വരുന്ന മുന്നണികൾക്കനുസരിച്ച് ഈ നയങ്ങളിൽ പലപ്പോഴും വലിയ മാറ്റങ്ങൾ വരാറുണ്ട്. നിരോധനം, നിയന്ത്രണം, വരുമാനം വർദ്ധിപ്പിക്കൽ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വിവിധ സർക്കാരുകൾ കാലാകാലങ്ങളിൽ മദ്യനയങ്ങൾ നടപ്പിലാക്കാറുള്ളത്.

 

മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് (2011-2016) സമ്പൂർണ്ണ മദ്യനിരോധനം എന്നതായിരുന്നു പ്രധാന നയം. ബാറുകൾ പൂട്ടുന്നതുൾപ്പെടെയുള്ള കർശനമായ നിലപാടുകളാണ് അന്ന് സ്വീകരിച്ചിരുന്നത്. 418 ബാറുകളുടെ ലൈസൻസ് പുതുക്കി നൽകാതിരിക്കുകയും, സമ്പൂർണ്ണ മദ്യനിരോധനത്തിലേക്ക് എത്തുക എന്ന ലക്ഷ്യം അന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് ചില ബാറുകൾക്ക് ബിയർ, വൈൻ പാർലർ ലൈസൻസ് അനുവദിച്ചിരുന്നു. പ്രതിപക്ഷത്തായിരുന്ന കാലത്ത് മദ്യനയത്തിലെ ഓരോ മാറ്റങ്ങൾക്കും യു.ഡി.എഫ് വലിയ വിമർശനങ്ങൾക്ക് വിധേയമാക്കിയിരുന്നു.എൽ.ഡി.എഫ് എക്കാലത്തും മദ്യവർജ്ജനം എന്ന നയമാണ് മുന്നോട്ട് വെച്ചിരുന്നത്. പത്തു വർഷം അധികാരത്തിലിരുന്നപ്പോൾ എക്സൈസ് മന്ത്രിയായിരുന്ന എം.ബി. രാജേഷ്, മദ്യവ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും അഞ്ച് വർഷത്തേക്കുള്ള ദീർഘകാല മദ്യനയം രൂപീകരിക്കാനും ആലോചിച്ചിരുന്നു.

 

മദ്യ ഉൽപ്പാദനം കൂട്ടണമെന്ന സർക്കാർ നീക്കം അക്കാലത്ത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. അന്ന് മദ്യലോബികളുടെ സമ്മർദ്ദവും വരുമാനനഷ്ടം സംബന്ധിച്ച ആശങ്കകളും ഉയർന്നതോടെ ചില പദ്ധതികൾ തള്ളിക്കളയേണ്ടി വന്നിരുന്നു.ഇപ്പോഴത്തെ ബജറ്റ് പ്രഖ്യാപനത്തെ പ്രതിപക്ഷമായ സി.പി.എം ശക്തമായി എതിർക്കുന്നു. മുഖ്യമന്ത്രിയുടെ തീരുമാനത്തിന് പിന്നിൽ കർണാടക മദ്യലോബിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിക്കുന്നു. പുതിയ മദ്യനയം യുവതലമുറയെ വഴിതെറ്റിക്കുമെന്നും, ലാഭത്തേക്കാൾ ഉപരിയായി സമൂഹത്തിന് അത് ദോഷം ചെയ്യുമെന്നും അദ്ദേഹം വിമർശിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയതിലെ താൽപ്പര്യവും എത്ര വരുമാനമാണ് ലഭിച്ചതെന്നും വ്യക്തമാക്കണമെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ആവശ്യപ്പെട്ടു.

 

കേരളത്തിലെ ഭരണകൂടങ്ങൾ അധികാരത്തിൽ വരുമ്പോൾ മദ്യനയങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്താറുണ്ട്. മുൻ സർക്കാരുകൾ മദ്യനിരോധനം ലക്ഷ്യം വെക്കുമ്പോൾ, മറ്റു ചില ഘട്ടങ്ങളിൽ മദ്യവർജ്ജനമാണ് നയമെന്ന് പ്രഖ്യാപിച്ചിരുന്നു. വരുമാനം വർദ്ധിപ്പിക്കുക എന്നതും മദ്യ ഉപഭോഗം കുറയ്ക്കുക എന്നതും തമ്മിൽ സന്തുലനം പാലിക്കാൻ സർക്കാരുകൾക്ക് പലപ്പോഴും കഴിയുന്നില്ല എന്നതാണ് ഈ വിവാദങ്ങൾക്ക് കാരണം. മദ്യനയങ്ങളിലെ ഈ മാറ്റങ്ങൾ നിയമസഭയ്ക്കുള്ളിലും പുറത്തും രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കാറുണ്ട്. വിവാദം എന്തുതന്നെയായാലും ഇടതുമുന്നണി നേതാക്കൾ പറയുന്നതൊന്നും ജനങ്ങൾ കേൾക്കുകയില്ല. കഴിഞ്ഞ വർഷങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് അവർക്ക് നന്നായറിയാം. വീര്യം കുറഞ്ഞ മദ്യത്തിന്   നികുതി ഇളവ് സംബന്ധിച്ച നിര്‍ദേശങ്ങളുമായി ബക്കാര്‍ഡി കമ്പനിയാണ് ഇടതു സര്‍ക്കാരിനെ സമീപിച്ചത്. 

വീര്യം കുറഞ്ഞ മദ്യത്തിന് ഈടാക്കേണ്ട നികുതി നിരക്ക് സംബന്ധിച്ച ശിപാര്‍ശ ജിഎസ്ടി കമ്മീഷണര്‍ സര്‍ക്കാരിന് നല്‍കിയതിന് പിന്നാലെയാണ് മദ്യ കമ്പനികളുടെ നീക്കമുണ്ടായത്.  ബക്കാര്‍ഡി കമ്പനി കുറഞ്ഞ നികുതി നിരക്ക് അടങ്ങുന്ന ശിപാര്‍ശ സര്‍ക്കാരിന് കൈമാറിയി . ഇതു സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്ന് ഇ-ഫയല്‍ രേഖകള്‍ തെളിയിച്ചു. അതായത് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ആദ്യം വിപണയില്‍ എത്തുക വന്‍കിട മദ്യകമ്പനികളുടെ ഉല്‍പന്നമാണെന്ന് ഉറപ്പായി. നിലവിലുള്ള മദ്യത്തിന് 400 രൂപയില്‍ കൂടുതലുള്ള ഫുള്‍ ബോട്ടിലിന് 251 ശതമാനമാണ് നികുതി.വീര്യം കുറഞ്ഞ മദ്യത്തിന് നികുതി 80 ശതമാനമാക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. എന്നാല്‍ അത്രയും കുറയ്ക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തയ്യാറായില്ല . ഐടി,ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കും വീര്യം കുറഞ്ഞ മദ്യം വേണമെന്ന് വിലയിരുത്തലിനെ തുടര്‍ന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ വീര്യം കുറഞ്ഞ മദ്യം അനുവദിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചത്.

 

പരമ്പരാഗത കശുവണ്ടി,മരച്ചീനി കര്‍ഷകര്‍ക്ക് ഇത് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ വന്‍കിട മദ്യ കമ്പനികള്‍ വിപണി പിടിച്ചെടുക്കാനാണ് സാധ്യത.സ്ത്രീകള്‍, വിനോദ സഞ്ചാരികള്‍, ഐടി പാർക്കുകള്‍ എന്നിവിടങ്ങളിൽ കൂടുതലായി ഇത്തരം മദ്യം വാങ്ങുമെന്നാണ് മദ്യ ഉല്‍പാദകർ പറയുന്നത്.വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന വർദ്ധിപ്പിക്കാൻ നികുതി കുറയ്‌ക്കണം എന്നാണ് ഉത്പാദകർ പറയുന്നത്. ഏറെ കാലമായി ഈ ആവശ്യം സർക്കാരിന് മുൻപിൽ ഉത്പാദകർ വയ്‌ക്കുന്നുമുണ്ട്. എന്നാൽ അടുത്തിടെ ആവശ്യം ഉത്പാദകർ ശക്തമാക്കി. ഇതോടെയാണ് വഴങ്ങാൻ സർക്കാർ തീരുമാനിച്ചത്. നേരത്തെ കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ വീര്യം കുറഞ്ഞ മദ്യം റെഡി ഡ്രിങ്ക് എന്ന രീതിയിൽ വിൽപ്പന ആരംഭിച്ചിരുന്നു.

 

ഇതേ മാതൃക കേരളവും സ്വീകരിക്കണം എന്നാണ് ആവശ്യം.നിലവിൽ കെയ്‌സിന് 400 രൂപയ്‌ക്ക് മുകളിൽ ഉള്ള മദ്യത്തിന് 251 ശതമാനം ആണ് നികുതി. ഇതിന് താഴെ വിലയുള്ള മദ്യത്തിന് 245 ശതമാനവും. കേരളത്തിൽ വിൽക്കപ്പെടുന്ന ഭൂരിഭാഗം ബ്രാൻഡ് മദ്യത്തിനും 400 ന് മുകളിലാണ് വില. 42.86 ശതമാനം ആണ് സംസ്ഥാനത്ത് പുറത്തിറങ്ങുന്ന മദ്യത്തിലുള്ള ആൽക്കഹോളിന്റെ അളവ്. ഇത് 20 ശതമാനമാക്കി കുറയ്‌ക്കുമ്പോൾ നികുതിയും കുറയ്‌ക്കണം എന്നാണ് ഉത്പാദകരുടെ ആവശ്യം. ഇത്തരത്തിൽ നികുതി കുറച്ച് വിൽക്കുമ്പോൾ വീര്യം കുറഞ്ഞ മദ്യത്തിന് ആവശ്യക്കാർ ഏറെയുണ്ടാകുമെന്നും ഇവർ പറയുന്നു.എന്നാൽ, രണ്ട് തരം നികുതി കൊണ്ടുവന്നാൽ ഖജനാവിന് വലിയ നഷ്ടമുണ്ടാകുമെന്നാണ് നികുതി വകുപ്പ് പറയുന്നത്. വിലകുറഞ്ഞ മദ്യം വിറ്റാൽ നികുതി ചോർച്ച ഉണ്ടാകില്ലേ എന്ന ആശങ്കയും നികുതി കമ്മീഷണർ നേരത്തെ പല ചർച്ചകളിൽ ഉന്നയിച്ചിരുന്നു. പക്ഷെ സർക്കാർ മദ്യ ഉല്‍പാദകരുടെ ആവശ്യം നടപ്പാക്കാനാണ് ഒരുങ്ങുന്നത്. തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (6 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (6 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (6 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (6 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (8 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (8 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (8 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (8 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (9 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (9 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (10 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (11 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (11 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (11 hours ago)

Malayali Vartha Recommends