വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ

തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടി തൃഷ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ആശംസകളുമായി എത്തിയത്. വിജയ്‌യുടെ 52ാം ജന്മദിനത്തില്‍ അദ്ദേഹത്തോടൊപ്പമുള്ള കാന്‍ഡിഡ് ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ ആശംസ. നടി പങ്കുവച്ച കുറിപ്പും ചിത്രവും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. 'എല്ലാ കാര്യങ്ങളും മനോഹരമാക്കുന്ന വ്യക്തിക്ക് ജന്മദിനാശംസകള്‍' എന്നായിരുന്നു തൃഷ കുറിച്ചത്.
പൂക്കള്‍ കൊണ്ട് അലങ്കരിച്ച പിങ്കും വെള്ളയും ചേര്‍ന്ന കേക്കിന് അരികില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന വിജയിയും, അടുത്ത് അദ്ദേഹത്തെ നോക്കി ചിരിക്കുന്ന തൃഷയുമാണ് ചിത്രത്തിലുള്ളത്. തൃഷയുടെ മുന്നിലും മെഴുകുതിരി തെളിച്ച മറ്റൊരു ബര്‍ത്ത്‌ഡേ കേക്കും ഡെസേര്‍ട്ടുകളും കാണാം. വളരെ മനോഹരമായ ചിത്രം നിമിഷങ്ങള്‍ക്കകമാണ് ആരാധകര്‍ ഏറ്റെടുത്തത്.
മുന്‍വര്‍ഷങ്ങളില്‍ വിജയ്‌യുടെ ജന്മദിനമായ ജൂണ്‍ 22ന് പുലര്‍ച്ചെ തന്നെ തൃഷ ആശംസകള്‍ നേരാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ താരത്തിന്റെ ഭാഗത്തുനിന്നും ആശംസ വൈകിയത് ഇരുവരും തമ്മില്‍ പിണക്കത്തിലാണോ എന്ന് ആരാധകര്‍ സംശയിച്ചു. തൃഷ വിജയിയെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തു എന്ന രീതിയിലുള്ള പ്രചാരണങ്ങളും ഇതിനിടെ ശക്തമായിരുന്നു.
https://www.facebook.com/Malayalivartha

























