തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..

ചരിത്രം തിരുത്തി കുറിച്ചുകൊണ്ടും റെക്കോർഡ് വിജയം കരസ്ഥമാക്കി കൊണ്ടുമാണ് ഇത്തവണ തിരുവനന്തപുരം കോർപറേഷനിൽ ബി ജെപി അധികാരത്തിൽ വന്നത് . എന്നാൽ സത്യപ്രതിജ്ഞ നടത്തിയപ്പോൾ ബിജെപിയുടെ 20 കൗണ്‍സിലര്‍മാർ ദൈവങ്ങളുടെ പേരിലാണ് നടത്തിയത് . ഇത് അന്നേ വിവാദമായതായിരുന്നു കേസുമായി . ഇപ്പോൾ ഹൈക്കോടതിയാണ് അതിൽ തീരുമാനം എടുത്തിരിക്കുന്നത് . തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി. 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് വ്യക്തമാക്കിയ കോടതി അംഗങ്ങള്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും ചൂണ്ടിക്കാട്ടി.
നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.സിപിഎം കൗണ്‍സിലര്‍ എസ് പി ദീപക്ക് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. സിപിഎം കൗണ്‍സിലറായ എസ് പി ദീപക്കാണ് കോടതിയെ സമീപിച്ചത്. ഭരണഘടനാ ചട്ടങ്ങള്‍ അനുസരിച്ച് അംഗങ്ങളെ അയോഗ്യരാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.ആള്‍ദൈവങ്ങളുടേയും ബലിദാനികളുടേയും പേരില്‍ നടത്തിയ സത്യപ്രതിജ്ഞ ഭരണഘടനാലംഘനമാണ് നടന്നതെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
2025 ഡിസംബര്‍ 1 നായിരുന്നു സത്യപ്രതിജ്ഞ നടന്നത്.നേരത്തേ തന്നെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരേ എല്‍ഡിഎഫ് രംഗത്ത് വന്നിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നലകുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ഗൗരവത്തില്‍ എടുത്തിരുന്നില്ല.നിയമം അനുസരിച്ച് ദൈവനാമത്തിലോ സഗൗരവമായോ സത്യപ്രതിജ്ഞ ചെയ്യാനാകും. എന്നാല്‍ ഇഷ്ടപ്പെട്ട പ്രത്യേകദൈവങ്ങളുടേയും ബലിദാനികളുടേയും പേരില്‍ സത്യപ്രതിജ്ഞ എടുക്കുന്നത് നിയമവിരുദ്ധം ആണെന്ന് ഇടതുപക്ഷം വാദിക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ ഹൈക്കോടതി അംഗീകരിച്ചിരിക്കുന്നത്. 19 കൗണ്‍സിലര്‍മാര്‍ അയ്യപ്പസാമി, ആറ്റുകാലമ്മ,
പത്മനാഭസ്വാമി, ഭാരതാംബാ, ബലിദാനി എന്നിവയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തവര്‍ക്കാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വരിക.
ഇത് കേരള മുന്‍സിപ്പാലിറ്റി നിയം, 1994ന്റെ ലംഘനമാണ്. ഇതനുസരിച്ച് ദൈവനാമത്തിലോ, സഗൗരവമോ ആവണം സത്യപ്രതിജ്ഞ ചെയ്യേണ്ടത്. എന്നാല്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ഗുരുദേവ നാമത്തില്‍, ഉദിയന്നൂര്‍ ദേവിയുടെ നാമത്തില്‍, കാവിലമ്മയുടെ നാമത്തില്‍, ഭഗവത് നാമത്തില്‍, ശ്രീപ്തമനാഭ സ്വാമിയുടെ നാമത്തില്‍, ഭാരതാംബയുടെ നാമത്തില്‍, എന്റെ പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരില്‍, ഭാരത മാതാവിന്റെ നാമത്തില്‍, തിരുവല്ലം പരശുരാമന്റെ നാമത്തില്‍,ആറ്റുകാല്‍ അമ്മയുടെ നാമത്തില്‍,
ശ്രീ ഇരുംകുളങ്ങര ദുര്‍ഗ ഭഗവതിയുടെ നാമത്തില്‍, പത്മനാഭന്റേയും ശ്രീ മഹാവിഷ്ണുവിന്റെയും നാമത്തില്‍, ശ്രീകണ്ഠേശ്വരന് അമ്മയപ്പന് നാമത്തില്‍, അയ്യപ്പ നാമത്തില്‍, കാര്യവട്ടം ശ്രീ ധര്‍മ ശാസ്താവിന്റ നാമത്തില്‍ എന്നിങ്ങനെയാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് ഹര്‍ജിയില്‍ എസ് പി ദീപക് ചൂണ്ടിക്കാട്ടിയിരുന്നു.ഹര്‍ജി പരിഗണിച്ച കോടതി, ദൈവം പലര്‍ക്കും പലതായിരിക്കും എന്ന് അഭിപ്രായപ്പെട്ടു. ഒരാളുടെ ദൈവം ചിലപ്പോള്‍ ജീവിച്ചിരിക്കുന്ന ആളാവാം, ആള്‍ദൈവമാകാം. അത് ഓരോരുത്തരുടേയും അവകാശമാണ്. എന്നാല്‍ ഒരാള്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കുമോ എന്നത് പരിശോധിക്കേണ്ട കാര്യമാണെന്നും അതിനാല്‍ ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നു എന്നും കോടതി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























