ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ് . ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. സ്ഥലംമാറ്റം സ്റ്റേ ചെയ്തുകൊണ്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സംസ്ഥാന ആരോഗ്യവകുപ്പ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇതിലാണ് അനുകൂല നടപടി ഉണ്ടായത്.തന്നെ സ്ഥലം മാറ്റിയത് നിയമവിരുദ്ധമായിട്ടാണെന്നായിരുന്നു ഡോ. കെജെ റീനയുടെ വാദം. എന്നാല്‍ എല്ലാ നടപടി ക്രമങ്ങളും പാലിച്ചായിരുന്നു റീനയുടെ സ്ഥലം മാറ്റമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അവരെ ഏതെങ്കിലും തരത്തില്‍ തരംതാഴ്ത്തുകയോ മറ്റോ ചെയ്തിട്ടില്ല. തത്തുല്യമായ മറ്റൊരു തസ്തികയിലേക്ക് മാറ്റുകയാണ് ചെയ്തതെന്നും അവരുടെ ഡെപ്യൂട്ടേഷന് കാലാവധി അവസാനിച്ചെന്നുമുള്ള സര്‍ക്കാര്‍ വാദങ്ങള്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.
ഇത്രയും കാലം ഇടതുപക്ഷത്തിന്റെ അധികാരത്തിന്റെ സ്വാധീനത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തിരുന്ന ഭരിച്ച ഡോ. റീനക്ക് ഇനി പബ്ലിക് ഹെല്‍ത്ത് കേഡറിലാണ് ജോലി ചെയ്യേണ്ടി വരും. സര്‍ക്കാറിനോട് നേരിട്ട് ഏറ്റുമുട്ടിയ ഇവര്‍ക്കെതിരെ അന്വേഷണങ്ങള്‍ക്കും സാധ്യതയുണ്ട്.പകർച്ചവ്യാധി കാലത്ത് അവധിക്ക് അപേക്ഷിച്ചെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു റീനയെ മാറ്റിയത്. എന്നാൽ, നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അവധിക്ക് അപേക്ഷിച്ചില്ലെന്നും കാട്ടിയാണ് റീന ട്രൈബ്യൂണലിന് മുന്നിൽ പരാതിനൽകിയത്. തുടർന്ന് ട്രൈബ്യൂണൽ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തു.
ഇതിനെതിരേ സർക്കാർ അപ്പീൽ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.റീനയെ സ്ഥലംമാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തതിന് പിന്നാലെ ഡിഎച്ച് ആസ്ഥാനത്താണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയിരുന്നു. തനിക്ക് ലഭിച്ച ഉത്തരവുമായി സ്ഥാനമേൽക്കാൻ റീന എത്തിയെങ്കിലും പകരച്ചുമതല നൽകിയിരുന്ന ഡോ. മീനാക്ഷി ഡിഎച്ച്എസിന്റെ കസേരയിൽനിന്ന് മാറിയില്ല. സർക്കാർ ഉത്തരവ് വന്നാൽ മാത്രമേ കസേരയിൽനിന്ന് മാറുകയുള്ളൂ എന്നായിരുന്നു മീനാക്ഷിയുടെ നിലപാട്.
തുടർന്ന് റീന ഡിഎച്ച്എസ് ഓഫീസിൽ മറ്റൊരു കസേരയിട്ട് ഇരിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.അതെ സമയം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിയമ പോരാട്ടം തുടരുമെന്ന് ഡോ. കെ ജെ റീന. സ്ഥലംമാറ്റം സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനുപിന്നാലെയാണ് റീനയുടെ പ്രതികരണം.
https://www.facebook.com/Malayalivartha
























