കേരളത്തിന്റെ 51-ാം ചീഫ് സെക്രട്ടറിയായി ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം

കേരളത്തിന്റെ 51-ാം ചീഫ് സെക്രട്ടറിയായി ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1992 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനും ബീഹാർ സ്വദേശിയുമാണ്.
2028 സെപ്തംബർ വരെ കാലാവധിയുണ്ട്. ചീഫ്സെക്രട്ടറി എ. ജയതിലക് ജൂൺ 30ന് വിരമിക്കുന്നതാണ്. കേരള കേഡറിലെ സീനിയോറിറ്റി പരിഗണിച്ചാണ് സിൻഹയെ നിയമിക്കുന്നത്.
കെ.ആർ. ജ്യോതിലാലിനെയും പരിഗണിച്ചിരുന്നു. വിവാദമൊഴിവാക്കാനായി മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കുകയാണെന്ന് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സിൻഹയേക്കാൾ സീനിയറായ രാജുനാരായണസ്വാമി സർവീസിലുണ്ടെങ്കിലും സസ്പെൻഷനെത്തുടർന്ന് സ്ഥാനക്കയറ്റം തടയപ്പെട്ടിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























