നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറിനു പിന്നിൽ നിയന്ത്രണം വിട്ട കാറിടിച്ചു അപകടം: മൂന്നു പേർക്ക് പരിക്ക്

ബാലരാമപുരത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറിനു പിന്നിൽ നിയന്ത്രണം വിട്ട കാറിടിച്ചാണ് അപകടമയുണ്ടായത്. അപകടത്തിൽ കാർ യാത്രക്കാരായ മൂന്നു പേർക്ക് പരിക്ക്. മാത്രമല്ല ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
അതേസമയം ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം നടന്നത്. ദേശീയപാതയിൽ ബാലരാമപുരം മുടവൂർപ്പാറയിലാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
എന്നാൽ കാറിൽ എയർ ബാഗ് ഉണ്ടായിരുന്നതിനാൽ യാത്രക്കാർ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. നിസാര പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ടെമ്പോ ട്രാവലർ ഇരുപത് മീറ്ററോളം മുന്നോട്ട് നീങ്ങിയതായി നാട്ടുകാർ പറഞ്ഞു.
https://www.facebook.com/Malayalivartha


























