Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..

കത്ത് വിവാദം പ്രതികൾ ക്രൈം ബ്രാഞ്ചിൻറെ കണ്ണിൽ നിന്നും മുങ്ങി

11 NOVEMBER 2022 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം

           
കേരളത്തെ കലാപ കലുഷിതമാക്കി കൊണ്ടിരിക്കുന്ന കോര്‍പ്പറേഷന്‍ മേയറുടെ കത്ത് വിവാദത്തില്‍ പരാതിക്കാര്‍ കാണിക്കുന്ന അനാസ്ഥ പോലീസിനെയാണ് വട്ടം ചുറ്റിക്കുന്നത്. കത്ത് വ്യാജമെന്ന് പരാതി നല്കിയ മേയര്‍ ആര്യാരാജേന്ദ്രന്‍ കേസില്‍ മൊഴി നല്കിയിട്ടുണ്ട്. എന്നാല്‍ കത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സിപിഎം നേതാവിനായി ക്രൈംബ്രാഞ്ച് നെട്ടോട്ടമോടുകയാണ്. നേതാക്കളുടെ പിന്നാലെ പോലീസ് ജീപ്പും ഓടിച്ച് നടക്കേണ്ട അവസ്ഥയാണ് ക്രൈംബ്രാഞ്ചിന് ഇപ്പോള്‍ വന്നിരിക്കുന്നത്.
കോര്‍പ്പറേഷനിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള മേയറുടെ ശുപാര്‍ശ കത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെയും കൗണ്‍സിലര്‍ ഡിആര്‍ അനിലിന്റെയും മൊഴി രേഖപ്പെടുത്താന്‍ കഴിയാതെ ക്രൈം ബ്രാഞ്ച്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും രണ്ടുപേരും മൊഴി രേഖപ്പെടുത്തുന്നതിന് സമയം അനുവദിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ബുധനാഴ്ച വൈകുന്നേരം  മൊഴിയെടുക്കാമെന്ന് അറിയിച്ചുവെങ്കിലും തിരക്കുകള്‍ ചൂണ്ടികാട്ടി രണ്ട് പേരും ഒഴിഞ്ഞുമാറി. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂരും എന്ന് മൊഴി നല്‍കുമെന്നതിനെ കുറിച്ച് വ്യക്തമായ വിവരം ക്രൈം ബ്രാഞ്ചിന് നല്‍കിയിട്ടില്ല. രണ്ടു പേരുടെയും മൊഴി രേഖപ്പെടുത്തിയാല്‍ ഉടന്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് നല്‍കും. തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ ശ്രമം. തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്കണമെങ്കില്‍ ആനാവൂര്‍ നാഗപ്പന്റേയും ഡി.ആര്‍.അനിലിന്റെയും മൊഴി ആദ്യം രേഖപ്പെടുത്തണം.         ആ മൊഴിയുടെ അടസ്ഥാത്തിലാണ് മറ്റാരെയെങ്കിലും ഉള്‍പ്പെടുത്തേണ്ടി വരുമോയെന്ന് ക്രൈംബ്രാഞ്ചിന് പരിശോധിക്കാന്‍.പരാതിക്കാര്‍ മൊഴി നല്കാനെത്താത്തത് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെയും നഗരസഭയിലെ രണ്ട് ജീവനക്കാരുടെയും മൊഴി മാത്രമാണ് ഇതുവരെ ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിലെ മൊഴി അനുസരിച്ച് പോലീസ് കേസെടുത്ത് അന്വേഷണം നടത്തേണ്ടിവരും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, വിവാദ കത്തുമായി ബന്ധപ്പെട്ട് മേയര്‍ക്ക് എതിരായ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുകയാണ്.
കരാര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദ കത്തില്‍ ഏത് അന്വേഷണത്തിനും തയ്യാറെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. മൊബൈല്‍ പരിശോധനയോട് അടക്കം സഹകരിക്കും. ക്രൈംബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ട്. കൗണ്‍സിലര്‍മാരുടെ പിന്തുണ തനിക്കുണ്ട്. എഫ്ഐആര്‍ ഇടുന്നതടക്കമുള്ള നടപടികള്‍ പൊലീസ് തീരുമാനിക്കേണ്ട വിഷയമാണ്. രാജിവെയ്ക്കുന്ന പ്രശ്നമില്ലെന്നും മേയര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുകയാണ്. വ്യാജകത്ത് പ്രചരിക്കുന്നതില്‍ കോര്‍പ്പറേഷന് യാതൊരു പങ്കുമില്ല. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ നടത്തുന്ന അക്രമസമരം ന്യായീകരിക്കാവുന്നതല്ലെന്നാണ് മേയര്‍ പറയുന്നത്. ശരിക്കും കത്തിന്റെ ഉറവിടം കണ്ടെത്തുന്നതുവരെയെങ്കിലും പ്രതിപക്ഷത്തിന് ക്ഷമിക്കാവുന്നതേയുള്ളൂ. പോലീസ് എഫ് .ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാത്തതിന് പിന്നിലും ഗൂഡാലോചയുണ്ടെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയാല്‍ മാത്രമേ കേസ് എടുത്തതായി കണക്കാന്‍ കഴിയുകയുള്ളൂ. നേതാക്കളുടെ മൊഴി കിട്ടുന്ന മുറയ്ക്ക് ക്രൈംബ്രാഞ്ച് ഡിജിപി യ്ക്ക് റിപ്പോര്‍ട്ട് മാത്രമാണ് നല്കുന്നത്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പോലീസ് കേസിനെ കുറിച്ചുള്ള തീരുമാനമുണ്ടാകുന്നത്. കട്ട പണവുമായി കോഴിക്കോട്ടേക്ക് പൊക്കോളൂ' എന്നെഴുതിയ പ്ലക്കാര്‍ഡിനെയും മഹിളാ കോണ്‍ഗ്രസ് നേതാവ് ജെബി മേത്തര്‍ എംപിയുടെ പരാമര്‍ശത്തെയും മേയര്‍ വിമര്‍ശിച്ചു. മാനനഷ്ട കേസടക്കമുള്ള നിയമനടപടികള്‍ ആലോചിച്ച് മുന്നോട്ട് പോകുമെന്നും മേയര്‍ പറഞ്ഞു. സമരം വ്യക്തഹത്യയിലേയ്ക്കാണ് നീങ്ങുന്നതെന്ന സൂചനയാണുള്ളത്.ബിജെപിയും കോണ്‍ഗ്രസും ഒറ്റക്കെട്ടായി കോര്‍പ്പറേഷനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും മേയര്‍ പറയുന്നു.           വിവാദ കത്ത് കൊടുത്തിട്ടില്ലെന്ന് മേയര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കത്തില്‍ ചില സംശയങ്ങളുണ്ടെന്നും നിയമനത്തിന് കത്ത് നല്‍കുന്ന രീതി സിപിഎമ്മിനില്ലെന്നും മേയര്‍ പറഞ്ഞു.. സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയപരാതിയുടെ അടിസ്ഥാത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായത്, കരാര്‍ നിയമനത്തിനായി പാര്‍ട്ടി ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ചെന്നായിരുന്നു ആരോപണം.  അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്കുള്ള നിയമനത്തിനായി മുന്‍ഗണനാ ക്രമം നിശ്ചയിക്കാന്‍ നടപടിയെടുക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. 295 പേരുടെ നിയമനത്തിനായി തസ്തികയും ഒഴിവും സഹിതമാണ് കത്ത്. കൂടാതെ ഓണ്‍ലൈനിലൂടെയാണ് അപേക്ഷ സ്വീകരിക്കുന്നതെന്നും കത്തില്‍ പറയുന്നു.എന്നല്‍ കത്ത് സിപിഎം അറിയാതെ വന്നതല്ലെന്നും ആരോപണമുയരുന്നുണ്ട്. എങ്കിലുംകോര്‍പ്പറേഷന്‍ ഓഫീസ് തുടര്‍ച്ചയായ ദിവസങ്ങളില്‍ സംഘര്‍ഷ ഭരിതമാവുന്ന കാഴ്ചയാണുള്ളത്. സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണമൊന്നുമുണ്ടായിട്ടില്ല.           ReplyForward      
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (9 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (31 minutes ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (52 minutes ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (1 hour ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (2 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (2 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (3 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (8 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (8 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (9 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (9 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (11 hours ago)

Malayali Vartha Recommends