സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കില്‍ അത് വി ഡി സതീശന്‍ ആയിരിക്കും; തെരഞ്ഞെടുപ്പ് സമയത്ത് ഒന്നര മണിക്കൂറോളം അടുത്തിരുന്ന് പിന്തുണ അഭ്യര്‍ത്ഥിച്ചയാളാണ്! പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആഞ്ഞടിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആഞ്ഞടിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തെരഞ്ഞെടുപ്പ് സമയത്ത് ഒന്നര മണിക്കൂറോളം അടുത്തിരുന്ന് പിന്തുണ അഭ്യര്‍ത്ഥിച്ചയാളാണ്. എന്നാല്‍ ജയിച്ചത് ഒരു സമുദായ സംഘടനയുടെയും പിന്തുണയില്ലാതെയാണെന്ന് വി ഡി സതീശന്‍ വ്യക്തമാക്കുകയുണ്ടായി.
അതേസമയം സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കില്‍ അത് വി ഡി സതീശന്‍ ആയിരിക്കുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. പ്രസ്താവന തിരുത്തിയില്ലെങ്കില്‍ വി ഡി സതീശന്റെ ഭാവിക്ക് ഗുണകരമല്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























