അസഹ്യമായ വയറുവേദന; അടിമാലി താലുക്ക് ആശുപത്രിയിലെത്തിയ പെൺകുട്ടി ഗർഭിണി! ഇടുക്കി അടിമാലിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി രണ്ടാനച്ഛൻ, തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ കുട്ടി അറിഞ്ഞത് നടുക്കുന്ന കാര്യം. ഇടുക്കി അടിമാലിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്. രണ്ടാനച്ഛന്‍ ആശുപത്രിയില്‍ നല്‍കിയ വിലാസം വ്യാജമായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം എന്നത്. അസഹ്യമായ വയറുവേദനയെ തുടര്‍ന്നാണ് രണ്ടാനച്ഛനും പെണ്‍കുട്ടിയുടെ അമ്മയും ചേര്‍ന്ന് കുട്ടിയെ അടിമാലി താലുക്ക് ആശുപത്രിയിലെത്തിക്കുകയാണ് ചെയ്തത്.
പിന്നാലെ പെൺകുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ കുട്ടി മുന്ന് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെ അടിമാലി പൊലീസിനെ വിവരം അറിയിക്കുകയുണ്ടായി. പൊലീസെത്തി പെണ്‍കുട്ടിയോട് വിവരം ചോദിച്ചപ്പോഴാണ് കുറ്റക്കാരന്‍ രണ്ടാനച്ഛനാണെന്ന് വെളിപ്പെടുത്തുന്നത്. ഇതിനിടെ രണ്ടാനച്ഛന്‍ ആശുപത്രിയില്‍ നിന്ന് മുങ്ങിയിരുന്നു. ആറുമാസത്തിനിടെ നിരവധി തവണ പീഡനത്തിനിരയായെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിട്ടുള്ള മൊഴി എന്നത്.
അതേസമയം പെണ്‍കുട്ടിയുടെ അമ്മ വിവരം അറിഞ്ഞിരുന്നില്ലെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കേസില്‍ മറ്റാരും പ്രതിയല്ലെന്നും പൊലീസ് അറിയിക്കുകയുണ്ടായി. അടിമാലിയിലെ ഹോട്ടല്‍ ജീവനക്കാരനായ പ്രതി പാലക്കാട് സ്വദേശിയെന്ന വിലാസത്തിലാണ് താമസിച്ചിരുന്നത്. ഇത് വ്യാജമെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുകയാണ്. പ്രതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നുവരുന്നത്. കുട്ടിയുടെ മൊഴി എടുത്ത ശേഷം സിഡബ്യുയുസിയുടെ മുമ്പില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് ഇരുപത് വർഷം തടവ് ശിക്ഷ വിധിക്കുകയുണ്ടായി. പിണ്ടിമന ഭൂതത്താൻകെട്ട് സ്വദേശി ബിനുവിനെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ശിക്ഷിച്ചത്. 2018 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ബസ് കാത്ത് നിന്ന പെൺകുട്ടിയെ സ്കൂളിലാക്കാം എന്ന് പറഞ്ഞ് പ്രതി കാറിൽ കയറ്റി കൊണ്ട് പോയി പീഡിപ്പിക്കുകയാണ് ചെയ്തത്.
കൂടാതെ പോക്സോ കേസിൽ 15 വർഷം ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ ശേഷം മുങ്ങിയ പ്രതിയെ പീരുമേട് ഡിവൈഎസ്‌പിയുടെ സ്ക്വാഡ് പിടികൂടിയിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ 2018 മുതൽ കഴിഞ്ഞിരുന്ന പ്രതിയായ അപ്പുക്കുട്ടൻ ആണ് പിടിയിലായത്. എന്നാൽ മാർച്ചിൽ പരോളിലിറങ്ങിയ ഇയാൾ തിരികെ ജയിലിലെത്തിയില്ല. ഇതേതുടർന്ന് അപ്പുക്കുട്ടനെ അറസ്റ്റു ചെയ്യാൻ ഹൈക്കോടതി ഉത്തരവിടുകയാണ് ചെയ്തത്. പിന്നാലെ പൊൻകുന്നത്ത് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























