കൊല്ലത്ത് എം.ഡി.എം.എ വിതരണത്തിനെത്തിക്കുന്ന യുവാവ് അറസ്റ്റിൽ; ബംഗളൂരു കേന്ദ്രീകരിച്ചാണ് സ്റ്റീവ് മയക്കുമരുന്ന് വിപണനം നടത്തുന്നത്

കൊല്ലത്ത് എം.ഡി.എം.എ വിതരണത്തിനെത്തിക്കുന്ന യുവാവിനെ കയ്യോടെ പൊക്കി പോലീസ്. സംഭവത്തിൽ പുനലൂർ കരവാളൂർ എലപ്പള്ളിയിൽ ഹൗസിൽ സ്റ്റീവിനെ (22) പൊലീസ് അറസ്റ്റ് ചെയിതു. നേരത്തെ ന്യൂജനറേഷൻ സിന്തറ്റിക്ക് ലഹരി മരുന്നുകളുടെ ഉപയോഗം തടയുന്നതിനായി സിറ്റി പൊലീസ് നടത്തുന്ന പരിശോധനയുടെ ഭാഗമായി സെപ്റ്റംബറിൽ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിലായിരുന്നു.
ഈ കേസിൽ അഞ്ചൽ അരീക്കൽ, അരീക്കവിള പുത്തൻ വീട്ടിൽ അഭയ് കൃഷ്ണൻ (18), അഞ്ചൽ അഗസ്ത്യക്കോട് സുധീർ മൻസിലിൽ മുഹമ്മദ് മുനീർ (19) എന്നിവരാണ് ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്.
അതേസമയം പിടിയിലായവരുടെ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന 2.770 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. മാത്രമല്ല ഇവർക്ക് ഈ ലഹരിമരുന്ന് നൽകിയ ആളാണ് സ്റ്റീവ്. മാത്രമല്ല ബംഗളൂരു കേന്ദ്രീകരിച്ചായിരുന്നു സ്റ്റീവ് മയക്കുമരുന്ന് വിപണനം നടത്തിയിരുന്നത്.
കേരളത്തിൽ ഇയാളെത്തുന്നു എന്ന സ്വകാര്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു. ഈസ്റ്റ് ഇൻസ്പെക്ടർ ജി. അരുണിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ മുഹമ്മദ് ഷിഹാബ്, സാൽട്രസ്, സി.പി.ഒ രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha


























