നഗ്നവിഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി; വിവാഹവാഗ്ദാനം നല്‍കി നാല്‍പ്പതുകാരിയെ പീഡിപ്പിച്ചത് ഏഴുവര്‍ഷം, തിരുവനന്തപുരം കാച്ചാണി സ്വദേശി സാബു പണിക്കരെ പോലീസ് അറസ്റ്റ് ചെയ്തു

വിവാഹവാഗ്ദാനം നല്‍കി നാല്‍പ്പതുകാരിയെ പീഡിപ്പിച്ച കേസിൽ വിജിലന്‍സ് ഗ്രേഡ് എസ്.സി.പി.ഒയെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. തിരുവനന്തപുരം കാച്ചാണി സ്വദേശി സാബു പണിക്കരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നഗ്നവിഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി ഏഴുവര്‍ഷമായി നാല്‍പ്പതുകാരിയെ പീഡിപ്പിച്ചു എന്നാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതോടൊപ്പം തന്നെ സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അരുവിക്കര പൊലീസാണ് കേസ് എടുത്തത്. പീഡനം, ഐ.ടി ആക്ട് എന്നിവ ചുമത്തിയാണ് വിജിലന്‍സ് ഗ്രേഡ് എസ്.സി.പി.ഒ സാബു പണിക്കർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
https://www.facebook.com/Malayalivartha


























