കാര്യം കാണാന്‍ ഇപ്പോഴും ഞാന്‍ തന്നെ വേണം... സമരം ചെയ്യുന്നവരുടെ മുദ്രാവാക്യം മേയര്‍ രാജി വയ്ക്കുക എന്നതാണ്; അങ്ങനെയാണെങ്കില്‍ വാര്‍ഡില്‍ ഞങ്ങള്‍ക്ക് സേവനം വേണ്ട, കാര്യങ്ങള്‍ ഞങ്ങള്‍ തന്നെ നോക്കിക്കൊള്ളാമെന്ന് അവര്‍ പറയണം; പ്രതിപക്ഷത്തിന്റെ രാജി ആവശ്യം ബാലിശമാണ്; ജനപിന്തുണയില്ലാത്ത സമരത്തിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്

കാര്യം കാണാന്‍ ഇപ്പോഴും ഞാന്‍ തന്നെ വേണം... സമരം ചെയ്യുന്നവരുടെ മുദ്രാവാക്യം മേയര്‍ രാജി വയ്ക്കുക എന്നതാണ്. അങ്ങനെയാണെങ്കില്‍ വാര്‍ഡില്‍ ഞങ്ങള്‍ക്ക് സേവനം വേണ്ട, കാര്യങ്ങള്‍ ഞങ്ങള്‍ തന്നെ നോക്കിക്കൊള്ളാമെന്ന് അവര്‍ പറയണം. പ്രതിപക്ഷത്തിന്റെ രാജി ആവശ്യം ബാലിശമാണ്.
ജനപിന്തുണയില്ലാത്ത സമരത്തിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. തനിക്കെതിരെ സമരം നടത്തുന്ന പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വാര്‍ഡിലെ പല ആവശ്യങ്ങള്‍ക്കായി തന്നെ സമീപിക്കുന്നുവെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. കോര്‍പ്പറേഷനിലെ നിയമനവിവാദവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു മേയറുടെ പരാമര്‍ശം.
''ഭരണപരമായ കാര്യങ്ങളില്‍ എടുക്കേണ്ട തീരുമാനങ്ങള്‍ കോര്‍പ്പറേഷനില്‍ എടുക്കുന്നുണ്ട്. അതില്‍ രസകരമായ കാര്യം എന്താണെന്ന് പറഞ്ഞാല്‍, ഇവിടെ സമരം ചെയ്യുന്നവരുടെ മുദ്രാവാക്യം മേയര്‍ രാജി വയ്ക്കുക എന്നതാണ്. എന്നാല്‍ അവരുടെ വാര്‍ഡുകളിലെ കാര്യങ്ങള്‍ നടത്താന്‍ കത്ത് ഒപ്പിടാന്‍ വേണ്ടി എന്റെയടുത്ത് വരുന്നുണ്ട്. ഒപ്പിട്ട് കൊടുക്കുന്നുമുണ്ട്.
അങ്ങനെയാണെങ്കില്‍ വാര്‍ഡില്‍ ഞങ്ങള്‍ക്ക് സേവനം വേണ്ട, കാര്യങ്ങള്‍ ഞങ്ങള്‍ തന്നെ നോക്കിക്കൊള്ളാമെന്ന് അവര്‍ പറയണം.'55 കൗണ്‍സിലര്‍മാര്‍ വോട്ടു രേഖപ്പെടുത്തിയാണ് ഞാന്‍ മേയറായി ചുമതലയേല്‍ക്കുന്നത്. കൗണ്‍സിലര്‍മാരുടെയും ജനങ്ങളുടെയും പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരും. മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്.
അതിന്റെ ഭാഗമായി എനിക്ക് പറയാനുള്ള കാര്യങ്ങളും ക്രൈംബ്രാഞ്ച് കേട്ടു. നഗരസഭയുടെ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളും മറ്റു പൊതു കാര്യങ്ങളും മൊഴിയുടെ ഭാഗമായി സൂചിപ്പിക്കുകയുണ്ടായി. അന്വേഷണവുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങള്‍ സ്വഭാവികമായും മുന്നോട്ടു പോകും.ക്രൈംബ്രാഞ്ച് അന്വേഷണം പോസിറ്റീവായാണ് പോകുന്നത്. പ്രതിപക്ഷത്തിന്റെ രാജി ആവശ്യം ബാലിശമാണ്. ജനപിന്തുണയില്ലാത്ത സമരത്തിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്.
ജനങ്ങളെ മാത്രം ബോദ്ധ്യപ്പെടുത്തിയാല്‍ മതിയെന്നാണു ഞാന്‍ വിശ്വസിക്കുന്നത്. സര്‍ക്കാരിലും മുഖ്യമന്ത്രിയിലും വിശ്വാസമുണ്ട്. എനിക്കു പറയാനുള്ളതു കേള്‍ക്കാന്‍ െ്രെകംബ്രാഞ്ച് തയ്യാറായി. അതുപോലെ, നഗരസഭ ജീവനക്കാരും ഓഫിസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു മൊഴി നല്‍കിയിട്ടുണ്ട്. സമരം തുടരുമ്പോഴും വാര്‍ഡിലെ ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ടും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നല്‍കുന്ന കത്തുകള്‍ പരിശോധിച്ച് അംഗീകരിക്കുന്നുണ്ട്.
കോടതി എനിക്ക് അയച്ചുവെന്നു പറയപ്പെടുന്ന കത്ത് കൈപ്പറ്റിയിട്ടില്ല. അതില്‍ എന്തൊക്കെയാണു പരാമര്‍ശിച്ചിരിക്കുന്നതെന്ന് പരിശോധിക്കണം. അന്വേഷണത്തിന്റെ ഭാഗമായി എല്ലാ വശങ്ങളും പരിശോധിക്കണം. എന്റെ ഭാഗം കേള്‍ക്കണമെന്നു തീരുമാനിച്ച കോടതിയെ അഭിനന്ദിക്കുകയാണ്''. മേയര്‍ പറഞ്ഞു.
വറുതേ കിടന്നോട്ടോ എന്നുകരുതിയല്ല പരാതി കൊടുത്തതെന്ന് പറഞ്ഞ മേയര്‍ കോടതി പറയുന്ന ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും വ്യക്തമാക്കി. മഹിളാ കോണ്‍ഗ്രസിന്റെ പെട്ടിപ്രതിഷേധത്തിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നത് നിയമ വശം നോക്കി തീരുമാനിക്കുമെന്നും മേയര്‍ പറഞ്ഞു.
അതേസമയം, കത്ത് വിവാദത്തില്‍ കോര്‍പ്പറേഷനില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്. വിഷയത്തില്‍ തുടര്‍ച്ചയായി അഞ്ചാംദിവസമാണ് പ്രതിഷേധം നടക്കുന്നത്. കോര്‍പറേഷന് പുറത്ത് യു ഡി എഫ് പ്രവര്‍ത്തകരും അകത്ത് യു ഡി എഫ് കൗണ്‍സിലര്‍മാരും ധര്‍ണ നടത്തുകയാണ്. ബി ജെ പി മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
ഇന്നലെയും കടുത്ത പ്രതിഷേധമാണ് അരങ്ങേറിയത്. നഗരസഭാ ഓഫീസിന് ചുറ്റും കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടും ഇരച്ചെത്തിയ പ്രതിഷേധക്കാര്‍ നഗരസഭാ വളപ്പില്‍ ചാടിക്കടന്ന് പ്രതിഷേകോട്ടയൊരുക്കുകയായിരുന്നു. കോണ്‍ഗ്രസ്,മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ തന്നെ പ്രതിഷേധവുമായി കളം നിറഞ്ഞു.
ഒപ്പം ബി.ജെ.പി കൗണ്‍സിലര്‍മാരും യുവമോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തിയതോടെ നഗരസഭാ ഓഫീസിനു മുന്നിലെ നിരത്ത് നിശ്ചലമായി. പ്രതിഷേധം ആളിപ്പടര്‍ന്നപ്പോള്‍ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചെങ്കിലും സംഘര്‍ഷത്തിന് അയവു വന്നില്ല.ഈ സമയമെല്ലാം കനത്ത പൊലീസ് സുരക്ഷയില്‍ നഗരസഭയിലെ ഓഫീസ് മുറിയില്‍ മേയര്‍ ആര്യാരാജേന്ദ്രന്‍ ഉണ്ടായിരുന്നു.
മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി നഗരസഭാ ഓഫീസിലേക്കു തളളിക്കയറാന്‍ ശ്രമിച്ചത് തടയാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ നഗരസഭാ ഓഫീസില്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ എം.ആര്‍ ഗോപന്റെ നേതൃത്വത്തില്‍ പ്രകടനം ആരംഭിച്ചു.
ഓഫീസിലേയ്ക്ക് തളളിക്കയറാനുള്ള മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു.ഇതിനിടയില്‍ കോണ്‍ഗ്രസ് എം.പിയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ജെബി മേത്തറെ പൊലീസ് മര്‍ദ്ദിച്ചു.ജില്ലാ പ്രസിഡന്റ് ലക്ഷ്മി,ഭാരവാഹികളായ സുനിത വിജയന്‍,ബീന അജിത്ത്,സുശീല,ലീന,ദീപ അനില്‍ എന്നിവര്‍ക്കും പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റു.
https://www.facebook.com/Malayalivartha


























