ഇക്കാര്യം ഞങ്ങള്‍ക്കറിയില്ലായിരുന്നു..... ഷാരോണ്‍ രാജിനെ കഷായത്തില്‍ കളനാശിനി നല്‍കി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കി... ഷാരോണും ഗ്രീഷ്മയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ഹര്‍ജിയില്‍

അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല കുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഷാരോണും ഗ്രീഷ്മയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് അറിയില്ലായിരുന്നെന്നും ഷാരോണ്‍ മരിച്ച ശേഷമാണ് ഇതേക്കുറിച്ച് അറിയുന്നതെന്നും ഹര്‍ജിയില്‍ . ഗ്രീഷ്മയെ സമ്മര്‍ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാനാണ് പൊലീസ് തങ്ങളെ പ്രതി ചേര്‍ത്തതെന്നാണ് ഇവര്‍ വാദിക്കുന്നത്.
വിഷക്കുപ്പി ഒളിപ്പിച്ചു എന്ന വാദം വസ്തുതാരഹിതമാണെന്നും പൊലീസ് കെട്ടിച്ചമച്ചതാണ് എന്നും ഹര്‍ജിയില്‍. അതേസമയം ഗ്രീഷ്മയെ തെളിവു നശിപ്പിക്കാന്‍ സഹായിച്ചെന്നും വിഷക്കുപ്പി ഒളിപ്പിച്ചെന്നുമാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റം.
ഇരുവരുമായുള്ള തെളിവെടുപ്പില്‍ കളനാശിനിയുടെ കുപ്പി കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഇവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ച അന്വേഷണ സംഘം, പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
അമ്മാവന്‍ നിര്‍മല്‍ കുമാര്‍ നെയ്യാറ്റിന്‍കര സബ് ജയിലിലും ഗ്രീഷ്മയുടെ അമ്മ സിന്ധു അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ് .
https://www.facebook.com/Malayalivartha