ഫോട്ടോയും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ ഇടുമെന്നു ഭീഷണിപ്പെടുത്തി സ്കൂൾ വിദ്യാർത്ഥിനിക്ക് പീഡനം; പ്രതിയെ പോലീസ് പിടിച്ചു

കൊല്ലം കരുനാഗപ്പള്ളിയിൽ സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. ഇടുക്കി ഉടുമ്പൻചോല ചോറ്റുപാറയിൽ ബ്ലോക്ക് നമ്പർ 570 ൽ ഹരികൃഷ്ണനെ (20) യാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.
ഇടുക്കി, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വെച്ച് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. പിന്മാറാൻ ശ്രമിച്ച വിദ്യാർത്ഥിനിയെ സമൂഹമാധ്യമങ്ങളിൽ ഫോട്ടോയും വിഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതി പീഡനം തുടർന്നു.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ഇടുക്കി നെടുങ്കണ്ടത്തു നിന്നുമാണ് കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്. കരുനാഗപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ എ. ജയകുമാർ, എസ്.ഐമാരായ സുജാതൻപിള്ള, രാജേന്ദ്രൻപിള്ള, എ.എസ്.ഐ വേണുഗോപാൽ, സി.പി.ഒ മാരായ രജീഷ്, ബഷീർഖാൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha


























