സർക്കാർ സമ്മാനമല്ലാ! കാനം രാജേന്ദ്രന്റെ നാക്ക് പിഴയോ? ജയരാജന്റെ കാർ പെരുവഴിൽ! ജയരാജന് കാർ വാങ്ങികൊടുക്കില്ലേ?പി ജയരാജന് കാർ വാങ്ങിയതിൽ അസ്വാഭാവികതയില്ല, കാർ വാങ്ങണോ എന്നത് ഖാദി ബോർഡിന് തീരുമാനം

പി ജയരാജന് പുതിയ കാർ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിവാദം താലപ്പൊക്കിയിരിക്കുകയാണ്. കേരളത്തിൽ വൻ ചർച്ചയാകുമ്പോൾ പ്രതികരണവുമായി കാനം രാജേന്ദ്രൻ രംഗത്ത് എത്തിയിരിക്കുകയാണ്.
സിപിഎം സംസ്ഥാന സമിതിയംഗവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് പുതിയ കാർ വാങ്ങിയതിൽ അസ്വാഭാവികതയില്ലെന്നാണ് കാനം രാജേന്ദ്രൻ. എന്നാൽ സർക്കാർ നൽകുന്ന കാർ അല്ലെന്നാണ് കാനം പറയുന്നത്. കാർ വാങ്ങണോ എന്നത് ഖാദി ബോർഡിന് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ കാനത്തിന് തിരിഞ്ഞു പോയോ എന്നാണ് നിരവധിപേർ ചോദിക്കുന്നത്.
അതേസമയം ഖാദി ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലാണ് പി ജയരാജന് പുതിയ കാർ വാങ്ങുന്നത്. മാത്രമല്ല 35 ലക്ഷം രൂപ ഇതിനായി പാസാക്കിയിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് വാഹനമാണ് വാങ്ങുന്നത്. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് കാർ വാങ്ങുന്നതെന്നതും ശ്രദ്ധേയമാണ്. മാത്രമല്ല ഈ സാഹചര്യത്തിലാണ് കാനത്തിന്റെ പ്രതികരണവും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയർമാനായ ഖാദി ഡയറക്ടർ ബോർഡാണ് വൈസ് ചെയർമാന് വേണ്ടി 35 ലക്ഷം രൂപയുടെ കാർ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























